Image

ആതുരസേവാ ഈശ്വരസേവാ (എഴുതാപ്പുറങ്ങള്‍- 32:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 30 November, 2018
ആതുരസേവാ ഈശ്വരസേവാ (എഴുതാപ്പുറങ്ങള്‍- 32:ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
‘ആതുരസേവാ ഈശ്വരസേവാ’ എന്നാണല്ലോ എന്നാല്‍ ഇന്ന് ആതുരസേവാരംഗത്ത് നടമാടുന്നത് ഈശ്വരസേവയാണോ? ഞാനും അദ്ദേഹവും സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ആഫോണ്‍ കോള്‍വന്നത്. "എനിയ്ക് അതിന്റെ ആവശ്യമില്ല. ഈ തെറ്റായ പ്രവണതയാണ് ഇതിനെഞാന്‍ പ്രോത്സാഹിപ്പിയ്ക്കില്ല." ഇതായിരുന്നു അവരുടെ സംഭാഷണം. അദ്ദേഹം
മുംബൈയിലെ പേരുകേട്ടഒരുറേഡിയേഷന്‍ ഓങ്കോളജിസ്‌റ്ആണ്.

അദ്ദേഹത്തിന്റെ ഒരുരോഗി ചെന്നെയില്‍ചികിത്സാതേടാന്‍ ആഗ്രഹംപ്രകടിച്ചപ്പോള്‍ അവിടെയുള്ള ഒ രുശ്രദ്ധേയമായ സ്വകാര്യആശുപത്രിയിലെ പേരുകേട്ട ഒരു ഡോക്റ്ററിനായി എഴുത്ത്‌കൊടുത്തിരുന്നു. ആരോഗിയുടെ ചികിത്സാചെന്നെയിലുള്ള ആശുപത്രിയില്‍ പൂര്‍ത്തി യാക്കിയപ്പോള്‍ ആആശുപത്രി,ഒരുരോഗിയെ അവരുടെ ആശുപത്രിയിലേയ്ക്ക് അയച്ചതിനുള്ള പ്രതിഫലമായിപതിനായിരം രൂപവാഗ്ദാനം ചെയ്ത ബാങ്ക് അകൗണ്ടിന്റെ വിവരങ്ങള്‍ചോദിച്ചു കൊണ്ടുള്ള ഫോണ്‍കോളായിരുന്നുഅത്.

ഒരുരോഗിയെനിര്‍ദ്ദേശിച്ചതിനു
ഡോക്ടര്‍ക്ക്പതിനായിരികം രൂപവാഗ്ദാനം ചെയ്യാനുള്ളപണം ആ ആശുപത്രിയ്ക്ക്എവിടെ നിന്നുംലഭിച്ചു?ഇതുംരോഗിയുടെ പണമല്ലേ?
പണത്തെയും അധികാരത്തെയും പദവികളെയും നിമിഷനേരംകൊണ്ട ്‌നിഷ്ക്രിയമാകാന്‍കഴിവുള്ളഒന്നാണ് ആരോഗ്യപ്രശ്‌നങ്ങള്‍. മതിയാവോളം പണമുണ്ട്അധികാരംകയ്യിലുണ്ട് ചുറ്റിലും സ്വാധീനമുണ്ട്. ജീവന്റെ പ്രശ്‌നമല്ലേ! ശരിയായ ചികിത്സയ്ക്കായി ആരെസമീപിയ്ക്കും? ഏതു ഡോക്ടറാണ് വ്യാജനല്ലാത്തത്? ചികിത്സായ്ക്കായി ഗവണ്‍മെന്റ്ആശുപത്രിയാണോ അതോസ്വകാര്യ ആശുപത്രിയാണോ നല്ലത്? ഏതുആശുപത്രിയിലാണ ്തട്ടിപ്പില്ലാത്തത്?അഴിമതിഇല്ലാത്തത്? ശരിയായമരുന്നുകള്‍ തന്നെയാകുമോ ഡോക്ടര്‍ തരുന്നത്?

ചികിത്സ ഇന്ത്യയില്‍ വേണമോ വിദേശത്ത്വേണമോ? ഏതു ആശുപത്രിയിലാണ് ആധുനികമായചികിത്സാരീതികള്‍ ഉപയോഗിയ്ക്കുന്നത്? ഇങ്ങനെ ഒരായിരംചോദ്യചിന്നങ്ങളുടെ നടുവിലാണ് ഇന്ത്യയിലെഒരുരോഗി.

ആതുരസേവാ എന്തെന്നറിയാത്ത, ആരോഗ്യരംഗം എന്തെന്നറിയാത്ത കുറെപണക്കാര്‍ പഞ്ചനക്ഷത്രഹോട്ടലുകള്‍ പോലുള്ള സ്വകാര്യആശുപത്രികള്‍ പടുത്തുയര്‍ത്തിവാക്കിനും നോക്കിനും പണം വസൂല്‍ ചെയ്ത, കച്ചവടകമ്പോളമാക്കി പണംവാരിക്കൂട്ടുന്ന ആവനാഴിയാക്കി മാറ്റിയിരിയ്ക്കുകയാണ് ചിലസ്വകാര്യആശുപ ്രതികള്‍ ഓരോ സ്വകാര്യആശുപത്രിയും സമീപിയ്ക്കുന്നരോഗി ആഗ്രഹിയ്ക്കുന്നത് പെട്ടെന്ന് ലഭിയ്ക്കുന്ന രോഗആശ്വാസമാണ്. ഒരുസാധാരണ മനുഷ്യന്തിരിച്ചറിയാന്‍ കഴിയാത്തവിധത്തിലുള്ള രീതിയിലാണ ്ഇവര്‍രോഗിയെ ഉപയോഗപ്പെടുത്തുന്നത്. ഒരുരോഗിയുടെ അസുഖംകണ്ടെത്തുന്നതിനും ചികിത്സആരംഭിയ്ക്കുന്നതിനും ആവശ്യമായ അടിസ്ഥാനപരമായ പരിശോധനകളില്‍ കൂടുതല്‍ ചെയ്യാന്‍ രോഗിയെ നിര്ബന്ധിതരാക്കുക, രോഗിയുടെ അവസ്ഥ അത്ര കണ്ട്‌മോശമല്ലെ ങ്കിലും രണ്ടോമൂന്നോ പറ്റുമെങ്കില്‍അതില്‍ കൂടുതലോദിവസം കിടത്തി ശുശ്രുഷ നല്‍കിക്കൊണ്ടും, മരുന്ന്കമ്പനികള്‍ക്കുവേണ്ടി ആവശ്യമില്ലാത്തമരുന്നുകളും വിറ്റാമിന്‍ഗുളികകളും രോഗിയെകൊണ്ട് വാങ്ങിപ്പിച്ചും, ഡോകടര്‍കുറിയ്ക്കുന്നമരുന്ന് കുറഞ്ഞചെലവില്‍മരുന്ന ്കടകളില്‍ലഭ്യമാ െണങ്കിലും ്രപസ്തുതകമ്പനികളില്‍നിന്നും വാങ്ങാന്‍ നിര്‍ബന്ധിച്ച ്അതില്‍നിന്നും കമ്മീഷന്‍പറ്റിയും, രോഗിയുടെസാമ്പത്തിക നിലവാരം വിലയിരുത്തികൊണ്ട് വിവിധപരിശോധനയ്ക്ക് പലതരത്തിലുള്ള തരംതിരിവ്‌ചെയ്ത പല ചാര്‍ജ്ജുകള്‍ ഇ ൗടാക്കിയുംസാധാരണമനുഷ്യനെപിഴിഞ്ഞെടുക്കുന്നപണം കൊണ്ട്ആരോഗ്യം ഒരുകച്ചവടമാക്കി ജീവിയ്ക്കുന്ന സമൂഹദ്രോഹികളും ശുശ്രുഷ രംഗത്തുണ്ട്. മുംബൈയില്‍ നടുക്കം സൃഷ്ടിച്ച വൃക്കതട്ടിപ്പ് കേസ്‌പോലുള്ള പലകേസുകളും സാധാരണക്കാരന്‍ ചികിത്സാരംഗത്ത് വഞ്ചിയ്ക്കപ്പുകൊണ്ടിരിയ്ക്കുന്നതിന്റെ പ്രത്യക്ഷമായഉദാഹരങ്ങളാണ്.

ചികിത്സാരംഗത്ത് സ്വകാര്യ ആശുപത്രികളും, ചെറുകിടചികിത്സകേന്ദ്രങ്ങളും ജനങ്ങളുടെദൗര്‍ബല്യങ്ങളെ മുതലെടുക്കുന്നപല മേഖലകളുമുണ്ട്. വേള്‍ഡ്‌ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ സ്ഥിതിവിവരകണക്കനുസരിച്ച് 2010നു ശേഷം ഓപ്പറേഷന്‍ ചെയ്തുകൊണ്ടുള്ള (cesarean) പ്രസവത്തിന്റെ നിരക്ക്കുതിച്ചുകയറിക്കൊണ്ടിരിയ്ക്കുകയാണ്. 2005, 2006ല്‍ സിസേറിയന്റെനിരക്ക് 8.5% ആയിരുന്നവെങ്കില്‍ 2016 ല്‍ അത് 17.2% ആയിഉയര്‍ന്നു. നിരക്കിന്റെഈ കുതിച്ചുകയറ്റത്തിലുണ്ടായ പ്രധാന പ്രോത്സാഹനം സ്വകാര്യ പ്രസവ ആശുപത്രികളുടേതുതന്നെയാണ്. സിസേറിയനായി തിരഞ്ഞെടുക്കുന്നതില്‍ ഒരു20%മാത്രം മതിയായ കാരണങ്ങള്‍കൊണ്ടാണെങ്കില്‍ മറ്റുള്ളവ ഉണ്ടാക്കുന്നസാഹചര്യങ്ങള്‍ കൊണ്ടു തന്നെയാണ് . ഒരുസുഖപ്രസവത്തില്‍ ഒരുസ്വകാര്യആശുപത്രിയ്ക്ക്‌ലഭിയ്ക്കുന്നത് കുറഞ്ഞത ്10000/രൂപയാണെങ്കില്‍ ഒരുസിസേറിയനിലൂടെ ആശുപത്രിയ്ക്ക്‌ലഭിയ്ക്കുന്നത് 45000/ രൂപവരെയാണ്. അത് മാത്രമല്ലസിസേറിയന്‍ തിരഞ്ഞെടുത്താല്‍ ചുരുങ്ങിയത്അഞ്ച്ദിവസമെങ്കിലും അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ കിടത്തേണ്ടിവരുന്നത്‌കൊണ്ട് ഇതുംഒരുവരുമാനമാര്‍ഗ്ഗം തന്നെയാണ്.

എന്തുകൊണ്ടാണ് ചികിത്സാരംഗം ഒരുകച്ചവടചന്തയായി മാറുന്നത്? ഒരുഎം.ബി.ബി.എസ് പഠിയ്ക്കുന്നതിനുള്ള ഒരുസീറ്റ് ലഭിയ്ക്കുന്നത്തിനു വടംവലിനടത്തി ഒരു ഡോ ക്ടറായിതീരുന്നതിനുവേണ്ടി മുടക്കേണ്ടിവരുന്ന വന്‍തുക കണക്കിലെടുക്കുമ്പോള്‍ താന്‍നല്‍കുന്ന സേവനത്തിനുമതിയായ പ്രതിഫലംവാങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകുന്നതുകൊണ്ടോ അതോഒരുമനുഷ്യന്റെ നല്ലപ്രായത്തിന്റെ വലിയഒരുഭാഗം പഠനത്ത ിനും ഉപരിപഠനത്തിനുമായിചെലവഴിച്ചതിനു ശേഷമാണ്ഒരാള്‍ ഒരുതികഞ്ഞ ഡോക്ടറായിമാറ ുന്നത്. അതിനാല്‍ കിട്ടുന്നഅവസരങ്ങള്‍ മതിയായരീതിയില്‍ പണം സമ്പാദിച്ച്‌ശേഷിയ്ക്കുന്ന ജീവിതംസുഖമായി ജീവിയ്ക്കണം എന്നഒരു ഡോക്ടറിന്റെതീരുമാനമാണോ? അതോപുതിയ ടെക്‌നോളജികള്‍ ശുശ്രുഷരംഗത്തെത്തുമ്പോള്‍ അവ പണംമുടക്കിവാങ്ങി ജനങ്ങള്‍ക്കായി നല്‍കിപണമുണ്ടാക്കുന്നതില്‍ സ്വകാര്യആശുപത്രികള്‍ ശ്രദ്ധിയ്ക്കുന്നത് കൊണ്ടാണോ? അതോഎത്രസൗകര്യങ്ങള്‍ ലഭിച്ചാലുംസംതൃപ്തിപ്പെടാത്തരോഗികളെ കൂടുതല്‍സൗകര്യങ്ങള്‍പ്രധാനംചെയ് ത്സംതൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മുടക്കേണ്ടസാമ്പത്തികആവശ്യമാണോ ചികിത്സാരംഗത്തെ കച്ചവടമാക്കിമാറ്റുന്നത്? തീര്‍ച്ചയായും ഈപറഞ്ഞകാര്യങ്ങള്‍ എല്ലാംതന്നെസ്വകാര്യആശുപത്രികളിലെ ചികിത്സകൂടുതല്‍ വിലപിടിപ്പുള്ളതാക്കിമാറ്റുന്നു.

സ്വകാര്യ ആശുപത്രികളാല്‍ജനങ്ങള്‍ വഞ്ചിയ്ക്കപ്പെടുന്ന നിരവധിസംഭവങ്ങള്‍ദിനം പ്രതിമാധ്യമങ്ങളും, സോഷ്യല്‍ മീഡിയകളും വെളിച്ചത്തുകൊണ്ടുവന്നിട്ടും സ്വകാര്യചികിത്സാലയങ്ങള്‍ ദിവസേന നിരവധിപൊട്ടിമുളയ്ക്കുന്നതായും, ചികിത്സയ്ക്കായിജനങ്ങള്‍ ഗവണ്മെന്റ ്ആരോഗ്യസ്ഥാപനങ്ങളെക്കാള്‍ സ്വകാര്യആരോഗ്യകേന്ദ്രങ്ങളെസ മീപിയ്ക്കുന്നതായികാണാം .ചികിത്സാരംഗത്ത്കൂടുതല്‍ അറിവുള്ള ഡോക്ടര്‍മാര്‍ ഉള്ളത്ഗവണ്മെന്റ് ആശുപത്രികളിലാണ്. ഒരുസ്വകാര്യആശുപത്രികളില്‍ ചികത്സതേടുന്നതിന്റെ പകുതിപണംമുടക്കി യാല്‍ ഒരുഗവണ്മെന്റ്ആശുപത്രിയില്‍ചികിത്സപൂര്‍ത്തിയാകാവുന്നതാണ്.

ഒരുസ്വകാര്യ ആശുപത്രിയില്‍ ലഭ്യമാകാത്തചിലചികിത്സകള്‍ ഗവണ്മെന്റ്ആശുപത്രികളില്‍ ലഭ്യമാണ്. എന്നിട്ടുംജനങ്ങള്‍ സ്വകാര്യചികിത്സാലയങ്ങളെ തേടിപോകുന്നതിന്റെ ഉത്തരവാദിത്വവുംമറ്റുള്ള വികസനപരിപാടികളെപ്പോലെത്തന്നെ ഗവണ്മെന്റിന്റെ, ഭരണകൂടത്തിന്റെ, രാഷ്ട്രീയവ്യവസ്ഥകളുടെമാത്രമാണ്.

നടപ്പിലാക്കേണ്ട നിയമസംഹിതകളുടെ കടലാസുകള്‍രാഷ്ട്രീയ വടംവലികളില്‍തിങ്ങിഞെരിഞ്ഞുവെളിച്ചകാണാന്‍ എടുക്കുന്നകാലതാമസം, പുതിയഉപകരണങ്ങള്‍വാങ്ങാന്‍ അനുമതിലഭിച്ചശേഷം അത്വാങ്ങുന്നതിനായി നിയമിയ്ക്കപ്പെടുന്നവരുടെ കീശനിറയ്ക്കുന്നതിനുവേണ്ടിയുള്ള കുറുക്കുവഴികള്‍, സേവനത്തിനുമതിയായ പ്രതിഫലംഗവണ്മെന്റ ്ആശുപത്രികളില്‍നിന്നു ംലഭിച്ചിട്ട ുംആശുപത്രികളില്‍ രോഗികളെവേണ്ടരീതിയില്‍ശുശ്രുഷനല്‍കാതെ അവരെതന്റെ സ്വക ാര്യക്ലിനിക്കില്‍വിളിപ്പിച്ച് പണംവാങ്ങി ശുശ്രുഷനല്‍കുന്ന ഡോക്ടര്‍മാര്‍ സ്ഥിരമായുള്ളജോലിയെബഹുമാനിയ് ക്കാതെ ആവശ്യങ്ങള്‍ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങള്‍ശുചിയായി സൂക്ഷിയ്ക്കാത്ത ആശുപത്രിചുറ്റുചുറ്റുപാടുകള്‍, അവിടെജീവനക്കാര്‍ചെയ്തുവരുന്ന മറ്റുപല അനാസ്ഥകള്‍ എന്നിവഗവണ്‍മെന്റ്ആശുപത്രികളുടെ അധഃപതനത്തിന്റെ പ്രധാനഘടകങ്ങളാണ്. പ്രസവാനന്തരംകുട്ടിയെ കാണാതായതും, അടിയന്തിരമായ അവസ്ഥയില്‍ വേണ്ടചികിത്സ നല്‍കുന്നതില്‍, നിയമനടപടികളില്‍ വന്നസമയദൈര്‍ഘ്യംമൂലംജീവന്‍ എടുത്തരോഗിയെക്കുറിച്ചുമുള്ള എന്നിവ ജനങ്ങള്‍ കേട്ടുകൊണ്ടിരിയ്ക്കുന്നകഥകളാണ്.ഇത്തരത്തിലുള്ളഅനാസ്ഥകളുംജന ങ്ങള്‍ക്ക്പ്രസ്തുതആശുപത്രിയിലുള്ള ചികിത്സയോടുള്ളവിശ്വാസ്യതകുറയാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു.

ഇന്ന്ഒരുസാധാരണ നിലയില്‍ ജീവിച്ചുവരുന്ന ഒരുവ്യക്തിയ്ക്ക് ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ ്‌പോളിസികള്‍ മിക്കവാറും ഉണ്ടാകും. ഇത്ഉപയോഗിച്ച് ചികിത്സാതേടുന്നതില്‍ ഗവണ്മെന്റ്ആശുപത്രികള്‍ എല്ലാഹെല്‍ത്ത് ഇന്‍ഷുറ ന്‍സുമായിധാരണ ഉണ്ടാക്കാതിരിയ്ക്കുന്നതും ജനങ്ങള്‍സ്വകാര്യആശുപത്രികളെതേടിപോകുന്നതിന്റെ മറ്റൊരു പ്രധാനകാരണമാണ്

ചെറിയവനായാലും വലിയവനായാനു ംതനിയ്ക്ക് എവിടെയുംകൂടുതല്‍ശ്രദ്ധലഭിയ്ക്കണമെന്നത് മനുഷ്യസഹജമായ ഒരുചിന്തയാണ്. സ്വകാര്യആശുപത്രികള്‍ സമീപിയ്ക്കു ന്നഓരോരോഗിയ്ക്കും വ്യക്തിപരമായ ശ്രദ്ധനല്‍കുന്നുഎന്നത് അവരുടെഒരു കച്ചവടതന്ത്രമാണ്. സ്വകാര്യആശുപത്രികള്‍ രോഗികള്‍ക്കായിനല്‍കുന്ന ശുചിത്വമായചുറ്റുപാടുകള്‍, സുരക്ഷ, വ്യക്തിപരമായ ശ്രദ്ധഎന്നിവഒരുരോഗിയെസംബന്ധിച്ചിടത്തോളം ആശ്വാസംനല്‍കുന്ന ഒരുചുറ്റുപാടാണ്. ഓരോ ടെക്‌നോളജിയും പുതിയതായിഎത്തുമ്പോള്‍പണംമുടക്കിഅത്രോഗികള്‍ക്കായിവാഗ്ദാനം (അതിനുമതിയായ പണംഇടയാക്കുന്നു എങ്കിലുംഎങ്കിലും) ചെയ്യുന്നത്രോഗികള്‍ക്ക് ചികിത്സയില്‍കൂടുതല്‍ വിശ്വാസംപകരുന്നു.

എന്തായിരുന്നാലും ഇന്നത്തെ ഇന്ത്യയിലെ സ്ഥിതിവിശേഷമനുസരിച്ച് ഗവണ്മെന്റ് ആശുപത്രികളായാലും സ ്വകാര്യആശുപത്രികളായാലും പണംമുടക്കാന്‍തയ്യാറായാലുംഒരുരോഗിയെസംബന്ധ ിച്ചിടത്തോളംവഞ്ചിയ്ക്കപ്പെടാത്ത ചികിത്സ എന്നത്ഒരു പരിധിവരെ ചോദ്യചിഹ്നം തന്നെ.
ഇത്തരം ഒരുസാഹചര്യത്തില്‍ നിന്നും ഇന്ത്യന്‍സമൂഹത്തെ രക്ഷിയ്ക്കുന്നതിനു ഭരണകൂടംഎല്ലാആശുപത്രികളെയും (ഗവണ്മെന്റ ്ആശുപത്രികളും സ്വകാര്യ ആശുപത്രികളെയും) ഒരേനിലവാരത്തില്‍ കൊണ്ടുവരണം. ഇതിനായിചികിത്സാരംഗത്തെ നിയമങ്ങളെസാധാരണജനങ്ങള്‍ക്ക് മനസ്സിലാകുംവിധംകൂടുതല്‍സുതാര്യമാക്കേണ്ടതുണ്. സ്വകാര്യആശുപത്രികളില്‍ നടക്കുന്നകൊള്ളയെ ക്രമീകരിയ്ക്കാന്‍ ഗവണ്മെന്റ്പലതരത്തിലുള്ളക്രമീകരണങ്ങളും 'സ്റ്റാന്റേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ (SOP) നടപ്പിലാക്കി.

എന്നാല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ SOP നടപ്പിലാക്കുന്നതിനും ഒരു തുക രോഗികളില്‍ നിന്നും ഈടാക്കിക്കൊണ്ടിരിയ്ക്കുന്ന ഒരു സ്ഥിതിവിശേഷമാണ്.
എല്ലാസ്വകാര്യ ആശുപത്രികള്‍ക്കുമേലും ഏര്‍പ്പാടാക്കിയിരിയ്ക്കുന്ന നിയമങ്ങള്‍ ജനങ്ങളെബോധവാന്മാരാക്കുക എന്നതും, നിയമങ്ങള്‍ കര്‍ശനമാക്കുകഎന്നതുംഅത്യാവശ്യമാണ്. നിയമങ്ങള്‍ ലംഘിയ്ക്കുന്ന ആശുപത്രികളുടെനട ത്തിപ്പിനുനേരെ ഗവണ്മെന്റ് കര്‍ശനമായ നടപടികള്‍ സ്വീകരിയ്ക്കുകയും അതേകുറിച്ച്ജനങ്ങള്‍ക്ക് സൂചന നല്‍കുകയുംവേണം. അതെസമയം ഗവണ്മെന്റ് ആശുപത്രികളില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള കാലതാമസം തുടച്ചുമാറ്റുകയും, കൂടുതല്‍ ആധുനികടെക്‌നോളജി കാലതാമസംകൂടാതെ സ്വായത്ത മാക്കുകയും.ഇവിടെ സേവനമനുഷ്ഠിയ്ക്കു ന്നഅറിവുള്ളവരുടെ സേവനം ആസ്ഥാപനത്തിനുതന്നെ ഉറപ്പുവരുത്തുന്നതും അത്യാവശ്യമാണ്.

ഓരോഅസുഖങ്ങള്‍ക്കുംലഭ്യമാക്കേണ്ട പരിശോധനകളെക്കുറിച്ചും, സാധാരണയായി സ്വീകരിയ്ക്കുന്ന ചികിത്സാരീതികളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുതകുന്ന സെമിനാറുകളും, പരിശീലനകളരികളും സ്വകാര്യആശുപത്രികളിലും, ഗവണ്‍മെന്‍റ് ആശുപത്രികളിലുംനിര്‍ബന്ധമായും സംഘടിപ്പിയ്ക്കുകയുംഅതില്‍ കൂടുതല്‍ ജനങ്ങളെപങ്കെടുപ്പിയ്ക്കാന്‍ ഉതകുന്നതരത്തില്‍ പരസ്യങ്ങള്‍ നല്‍കുകയുംചെയ്യുന്നതിലൂടെ ജനങ്ങളുടെ അമിതമായ ഭയ ംകുറയ്ക്കുവാനും ,ചികിത്സാരംഗത്ത് വഞ്ചിയ്ക്കപ്പെടുന്നവരുടെ നിരക്ക്കുറയ്ക്കുവാനും കഴിയും. അതുപോലെത്തന്നെ ഏതൊരുആശുപത്രിയിലായ ാലുംശുചിത്വമുള്ള ഒരുഅന്തരീക്ഷംരോഗികള്‍ക്കായി കാഴ്ചവയ്ക്കുന്നതിലൂടെയും, ചികിത്സയ്ക്കായി ഈടാക്കുന്നനിരക്കുകള്‍ക്ക് എല്ലാആശുപത്രി കളിലുംക്രമീകരണം ഏര്‍പ്പാടാക്കുന്നതിലൂടെയും രോഗബാധിതരായികഷ്ടപ്പെടുന്ന ഒരുപാവപ്പെട്ടവനോ, പണക്കാരനോ ആയഒരാള്‍ക്ക് രോഗ ശാന്തിയ്ക്കായി ആരെസമീപിയ്ക്കണംഎവിടെ പോകണംഎന്ന സംഭ്രാന്തി തുടച്ചുമാറ്റാന്‍ കഴിയും.
Join WhatsApp News
Sudhir Panikkaveetil 2018-11-30 12:19:36
രോഗിയാകുക എന്നത് തന്നെ നിർഭാഗ്യമാണ്‌. അപ്പോൾ 
ചികിത്സയും രോഗത്തെക്കാൾ ഭയാനകമാകുമ്പോൾ 
പാവം ജനം എന്ത് ചെയ്യും. ശ്രീമതി നമ്പ്യാർ നാട്ടിലെ 
ആസ്പത്രികളിൽ രോഗികൾ അനുഭവിക്കുന്ന 
കഷ്ടപ്പാടിന്റെ നേർചിത്രം ഈ ലേഖനത്തിൽ നൽകുന്നു.  എന്തുചെയ്യാൻ 
കഴിയും.??

ആതുരസേവന രംഗത്ത് മഹത്തായ സംഭാവനകൾ 
നൽകിയ  റിട്ടയർ ചെയ്ത അമേരിക്കൻ മലയാളി  ഡോക്ടേഴ്സ്ഉം നഴ്‌സുമാർക്കും., ഇവിടത്തെ 
സമ്പന്നർക്കും എന്തെങ്കിലും ചെയ്യാൻ കഴിയും. നാട്ടിലുള്ളവർക് 
പല സഹായങ്ങൾ ചെയ്യുന്നവർ അത് ഒന്നിൽ 
കേന്ദ്രികരിക്കുക. പല സഹായങ്ങൾക്ക് നല്കുകുന്ന 
പണം ശേഖരിച്ച് നല്ല ആസ്പത്രി സ്ഥാപിക്കുക. 
ഇവിടെയുള്ള  ധനമോഹമില്ലാത്ത ഡോക്ടർമാർ 
അവിടെ ഒന്നോ രണ്ടോ വർഷത്തിന് ബാച്ചുകളായി 
പോകുക.  വലിയ  ടെസ്റ്റുകളും, വില പിടിച്ച 
മരുന്നുകളും, സർജറിയും  അവിടത്തെ 
ഡോക്ടർമാർ നിർദ്ദേശ്ശിക്കുമ്പോൾ അത്തരം 
രോഗികളെ പരിശോധിച്ച് വേണ്ടത് ചെയ്യുക. കൃസ്ത്യൻ 
മിഷനറിമാർ പണ്ട് ചെയ്ത പോലെയുള്ള സഹായങ്ങൾ.

ഇത്തരം വിഷയങ്ങളെക്കുറിച്ച് എഴുതുന്ന ശ്രീമതി 
ജ്യോതിലക്ഷ്മി നമ്പ്യാർക്ക് നന്ദി. 
P R Girish Nair 2018-12-01 01:47:59

ആതുര സേവനം ജീവതോപാധിയായല്ല, ജീവിത ലക്ഷ്യമാക്കി ലാഭേഛയില്ലാതെ പകലെന്നോ രാത്രിയെന്നോ ഇല്ലാതെ പ്രവർത്തിക്കേണ്ടുന്ന ഒരു മേഖലയാണ് ആതുര സേവനം. ആരോഗ്യ പരിപാലനം, സാധുജന സംരക്ഷണം, രോഗികൾക്കും അവശര്ക്കും സാന്ത്വനം എന്നീ ലക്ഷ്യങ്ങളോടെ ആയിരിക്കണം ആശുപത്രികൾ പ്രവർത്തിക്കേണ്ടത്.

സൃഷ്ടിയുടെ സ്നേഹത്തില് പങ്കുപറ്റുന്നവരും ജീവന്റെ സേവകരുമാകണം ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവർ. മനുഷ്യന്റെ മഹത്വത്തെ ആദരിക്കാത്ത ആരോഗ്യ പരിരക്ഷാ നയങ്ങള് മറ്റുള്ളവരുടെ ദുരിതങ്ങളെപ്പോലും ചൂഷണം ചെയ്യുന്ന മനോഭാവത്തിലേക്കാണ് ഇന്ന് നയിക്കുന്നത്. ഈരംഗത്ത് കച്ചവട സാധ്യത മാത്രം പരിഗണിക്കുമ്പോൾ രോഗികളെ ഉപയോഗശൂന്യരായി കണക്കാക്കേണ്ടി വരുന്നു. ജനനം മുതൾ മരണം വരെ സംരക്ഷിക്കപ്പെടേണ്ടി വരുമ്പോൾ പണം മാത്രമായിരിക്കരുത് അടിസ്ഥാനം.

ആതുരസേവനത്തിന്റെ മറവിലെ കച്ചവടവും ചൂഷണവും തുറന്നു കാട്ടുകയാണ് ശ്രീമതി ജ്യോതി ലക്ഷ്മി താങ്കളുടെ ലേഖനത്തിലൂടെ ചെയ്തിരിക്കുന്നത്. അഭിനന്ദനം.

Easow Mathew 2018-12-01 10:24:20
In this article too, Jyothylaksmhy is doing a great job of educating the society with the purpose of reforming it by bringing out many real life situations of medical field. Congratulations! Dr. E.M. Poomottil
പ്രേമാനന്ദൻ 2018-12-02 01:57:25
ആശുപത്രിയും ഡോക്ടറും സത്യത്തിൽ  കച്ചവടമേഖലയും അവിടുത്തെ ഏജന്റും പോലെയാണ്.  ചൂഷണം ചെയ്യപ്പെടുന്നത് രോഗികളായ ഉപഭോക്താക്കളും. ഈ കച്ചവടമേഖലയിൽ  കൂടുതൽ കൂടുതൽ കാശ് ഉണ്ടാക്കുന്നത് ഡോക്ടർ ആണ്.  കാരണം പലരും കമ്മീഷൻ വ്യവസ്ഥയിലാണ്.   ഡോക്ടർ ഡോക്ടർക്ക് കൊടുക്കുന്ന ചാർജ് "Reference charges" എന്ന് നാമകരണം ചെയുന്നപോലെ ആശുപത്രിയിൽ നിന്നും ഡോക്ടർമാർക്ക് ഈ ചാർജ് കിട്ടാറുണ്ട് എന്തിനെ ഏറെപറയുന്നു പരിശോധന ലാബ് നടത്തുന്നവർ പോലും ഇത് എത്തിച്ചു കൊടുക്കാറുണ്ട്.  അങ്ങിനെ പലതും നമ്മൾ അറിയാതെ അസുഖത്തിന്റെ പേരിൽ ഒരു ഓഹരി നമ്മുടെ പേരിൽ വേണ്ടപെട്ടവർക്ക് എത്തിക്കുന്നു.  അത് ഒരു പക്ഷെ മരണത്തിലൂടെ ആയാലും.  കഷ്ടം.  ഒന്നും വേണ്ട അസുഖം വരല്ലേ എന്ന് പ്രാർഥിക്കാം ഈ അവസരത്തിൽ.  

നല്ലെഴുത്ത് വായനക്കാരുടെ  കണ്ണ് തുറക്കാനും അറിവ് നേടാനും ഇതു പോലുള്ള എഴുത്തുകൾ ഉപയോഗപ്രഥമാകും.  അതാണ്‌ എഴുത്തുകാരന്റെ ധർമം. 

പ്രേമാനന്ദൻ കടങ്ങോട് 
ജി . പുത്തൻകുരിശ് 2018-12-02 09:28:39
ഡോക്ർ . ഫരീദ് ഫാറ്റാ, ഡിറ്ററായിട്ട് മിഷിഗൺ  നാല്പത്തി അഞ്ചു വര്ഷത്തെക്ക് ശിക്ഷിക്കപ്പെട്ട് ഇന്ന് ജയിലിലാണ് . ക്യാൻസർ ഇല്ലാത്ത രോഗികൾക്ക് ക്യാൻസർ ഉണ്ടെന്ന് ഡയഗണൊസിസ് നടത്തി അനേക മില്ലിയണൻസ് ഡോളർ ഇൻഷുറൻസ് തട്ടിപ്പ് നടത്തിയതിനാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത് .  ഇങ്ങനെയുള്ള ഡോക്ടേഴ്സ് സമൂഹത്തിൽ ഉണ്ടെങ്കിലും ആശുപത്രിയും ഡോക്ടറും കച്ചവട ഏജന്റിന്മാർ എന്ന വാദത്തോട്   യോജിക്കാൻ കഴിയില്ല .  മനുഷ്യത്വം നഷ്ടമാകാത്ത അനേക ഡോക്ടേഴ്സിനെയും നഴ്‌സസിനെയും കാണാനും അവരോടൊപ്പം ജോലി ചെയ്യാനും കഴിഞ്ഞിട്ടുള്ള ഒരു വ്യക്തി എന്ന നിലക്ക് ഈ വാദഗതിയെ   ഞാൻ തള്ളി കളയുന്നു .  ഒന്നോ രണ്ടോ വ്യക്തികൾ ചീത്തയായതുകൊണ്ട് ഒരു സ്ഥാപനവും മുഴുവനായി ചീത്ത ആകുന്നില്ല .  ഇന്ന് രോഗത്തെ ചെറുത്തു നിറുത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും അതിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നതിനും പണം കൂടിയേ കഴിയു .എത്ര പണം മുടക്കിയാലും രോഗ വിമുക്തി നേടിയാൽ മതിയെന്ന് ആഗ്രഹിക്കുന്ന അനേകം പേരുണ്ട് .  ഹ്യുസ്റ്റണിലെ എംഡി ആൻഡേഴ്സൺ ഹോസ്പിറ്റൽ മുപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു കെട്ടിടം മാത്രമായിരുന്നു എന്നാൽ ഇന്ന് അത് മെഡിക്കൽ സെന്ററിന്റെ ഒരു സിംഹഭാഗവും ഉൾക്കൊണ്ട് നിൽക്കുന്ന കെട്ടിട സമുച്ചയമാണ് .    കോടീശ്വരന്മാരായ മനുഷ്യ സ്നേഹികളുടെ സംഭാവന ഇല്ലാതെ ഇതൊന്നും സാദ്ധ്യമാകുകയില്ലായിരുന്നു .   ഇതിനിടയിലും പണം ഇല്ലാത്തവരെ ശുസ്രൂഷിക്കുവാനുള്ള സംവിധാനങ്ങളും ഈ ഹോസ്പിറ്റലുകളിൽ എല്ലാം ഉണ്ട്.  ബ്രസ്റ്റ് ക്യാൻസറിന്റെ വേദന സഹിക്കാതെ കമ്പി പഴുപ്പിച്ചു വച്ച് ഇൻഫെക്ടാടായി വന്ന നാട്ടിൻ പുറത്തുകാരിയായ ബ്ലാക്ക് അമേരിക്കകാരിയെ സഹായിക്കാൻ ഓടി നടന്ന ഡോക്‌ടർ റോർക്കും (മായോ ക്ലിനിക്ക്), ഡോക്ടറാണോ നഴ്സിങ് അസിസ്റ്റണ്ടാണോ എന്ന് തിരിച്ചറിയാതെ ജോലി ചെയ്‍ത ഡോക്ടർ ബ്രോഫിയും (ഡോക്ടേഴ്സ് വിത്തൗട്ട്  ബോർഡർ) ഒക്കെ ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു .  മനുഷ്യത്വത്തോടും അർപ്പണ മനോഭാവത്തോടും ആതുര ശുസ്രൂഷ ചെയ്യുന്ന അനേകായിരം മലയാളികൾക്ക് ഇതോടൊപ്പം  പ്രണാമം അർപ്പിക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക