Image

എം.ഐ ഷാനവാസിന്റേയും സണ്ണി കലൂരിന്റേയും നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു

Published on 30 November, 2018
എം.ഐ ഷാനവാസിന്റേയും സണ്ണി കലൂരിന്റേയും നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അനുശോചിച്ചു
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പെന്‍സില്‍വേനിയ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കുര്യന്‍ രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വയനാട് എം.പിയും, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.ഐ ഷാനവാസിന്റേയും, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മുന്‍ കോട്ടയം നഗരസഭാ ചെയര്‍മാനുമായ സണ്ണി കലൂരിന്റേയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഏം.ഐ ഷാനവാസ് പാര്‍ലമെന്റില്‍ വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുകയും, ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് വക്താവായി കോണ്‍ഗ്രസ് നയങ്ങളെ ജനഹൃദയങ്ങളില്‍ എത്തിക്കുകയും ചെയ്ത മികച്ച നേതാവായിരുന്നു എന്ന് കുര്യന്‍ രാജന്‍, ജോബി ജോര്‍ജ്, ജോസ് കുന്നേല്‍, അലക്‌സ് തോമസ്, സാബു സ്കറിയ എന്നിവര്‍ അനുസ്മരിച്ച് സംസാരിച്ചു.

മുന്‍ കോട്ടയം നഗരസഭാ ചെയര്‍മാന്‍ സണ്ണി കലൂര്‍ ആധുനിക കോട്ടയത്തിന്റെ ശില്പിയും, കോട്ടയംകാരുടെ പ്രിയപ്പെട്ട നേതാവുമായിരുന്നെന്ന് ജീമോന്‍ ജോര്‍ജ്, ഷാലു പുന്നൂസ്, ഫിലിപ്പോസ് ചെറിയാന്‍, സാജന്‍ ചെറിയാന്‍, ഡാനിയേല്‍ പി. തോമസ്, ഈശോ തോമസ്, ജോണ്‍ ശാമുവേല്‍ എന്നിവര്‍ അനുസ്മരണ സന്ദേശത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക