Image

അവര്‍ക്കൊപ്പം മുവി കേരളത്തില്‍ റിലീസ് ചെയ്തു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 01 December, 2018
അവര്‍ക്കൊപ്പം മുവി   കേരളത്തില്‍ റിലീസ് ചെയ്തു
വളരെ  വ്യത്യസ്തമായ പ്രമേയത്തില്‍ പൂര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന അവര്‍ക്കൊപ്പം എന്ന സിനിമ ഇന്ന്  കേരളത്തില്‍ റിലീസ് ചെയ്തു. അമേരിക്കയില്‍  സെപ്റ്റംബര്‍ 20  ന്  റിലീസ്  ചെയ്തിരുന്നെങ്കിലും കേരളത്തില്‍ ഏകദേശം 20 തിയറ്റുകളിലോളം ഇന്നാണ് റിലീസ്  ചെയ്തത്. അമേരിക്കയിലുള്ള മലയാളികള്‍ തന്നെയാണ് ഈ മൂവിയുടെ എല്ലാ മേഘലകളിലും പ്രവര്‍ത്തിച്ചിരുന്നത്.

കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്  ഗണേശ് നായര്‍ ആണ്. പ്രവാസി മലയാളികള്‍ ആയ അജിത് എന്‍.നായര്‍ ആണ്തിരക്കഥയും, കൊച്ചുണ്ണി ഇളവന്‍ മഠം (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍), മനോജ് നമ്പ്യാര്‍  (ഡയറക്ടര്‍ ഫോട്ടോഗ്രാഫി),  ലിന്‍സെന്റ് റാഫേല്‍  (എഡിറ്റിംഗ്) ഷാജന്‍ ജോര്‍ജ് ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍), ശ്രീ പ്രവീണ്‍ (അസിസ്റ്റന്റ്‌റ് ഡയറക്ടര്‍),  അവര്‍ക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോണ്‍ ഡേവിഡ് എന്നിവരാണ്. പാര്‍ത്ഥസാരഥി പിള്ള  (കാസ്റ്റിങ് ഡയറക്ടര്‍), ചിത്രത്തിന്റെ മീഡിയ ലൈസന്‍,  ജയരാജ് ഋഷികേശന്‍ നായര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ കലാപാടവം തെളിയിച്ചിരിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ അഭിമാനമാണ് അവര്‍ക്കൊപ്പംഎന്ന മൂവി .വ്യത്യസ്താമായ ഒരു കഥകൊണ്ടു വേറിട്ട് നില്‍ക്കുന്ന അവര്‍ക്കൊപ്പം നൂതന  അവതരണത്തിലൂടെ  നമ്മുടെ  സംസ്‌കാരം  നമുക്ക് കാണിച്ചുതരുന്നു.  ചിത്രത്തിന്റെ ഓരോ സീനുകളും കലാഹൃദയമുള്ളവരെ കീഴടക്കുന്നു.  ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിയ   ഒരു അമ്മയുടെ കഥയാണ് അവര്‍ക്കൊപ്പം എന്നമൂവിയിലൂടെ ഗണേഷ് നായര്‍ പ്രേക്ഷകരില്‍ എത്തിക്കുന്നത്. സിനിമയുടെ ഗതി തിരിക്കുന്നത് സ്‌നേഹത്തിലൂടെ  ഈ അമ്മയിലുണ്ടാകുന്ന  ഒരു മാറ്റമാണ്.

ദൈവത്തിന്റെ കയ്യൊപ്പുള്ള കലാകാരന്‍മാര്‍ക്ക്  മാത്രമേ യഥാര്‍ത്ഥ കലാകാരനാകാനാകൂ എന്ന് അവര്‍ക്കൊപ്പം എന്ന ചിത്രങ്ങളില്‍ കൂടി നമുക്ക് മനസിലാക്കാം. കാരണം ഈ ചിത്രത്തില്‍  ഉടനീളം വര്‍ണ്ണങ്ങളില്‍ ലാളിച്ച ഒരു  ദൈവിക സ്പര്‍ശം കാണാം. ഒരു പുതുമുഖത്തിന്റെ സിനിമ നിറഞ്ഞ സദസില്‍ കേരളത്തിലെ തിയറ്ററുകളില്‍  റിലീസ് ചെയ്തത് നമുക്ക് അഭിമാനിക്കാം. റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും നിറഞ്ഞ സദസില്‍ ആണ് ഷോകള്‍ നടന്നത്. വരുന്ന ആഴ്ചകളിലും കേരളത്തിലെ മിക്ക തിയറ്ററുകളിലും അവര്‍ക്കൊപ്പം എന്ന സിനിമ കാണാവുന്നതാണ്.

അവര്‍ക്കൊപ്പം മുവി   കേരളത്തില്‍ റിലീസ് ചെയ്തു
Join WhatsApp News
Vayanakkaran 2018-12-01 00:44:52
പറയുന്നതുകൊണ്ടു പ്രയാസം തോന്നരുത്. സംവിധായകൻറെ ഉദ്യമം ശ്‌ളാഘനീയം തന്നെയാണ്. എന്നാൽ സിനിമയെപ്പറ്റി പറഞ്ഞാൽ, വളരെ വികലമായ തിരക്കഥ, യാതൊരു യാഥാർഥ്യവും തോന്നാത്ത കഥാതന്തുക്കൾ, നേർരേഖയില്ലാത്ത ക്രാഫ്റ്റ്, പ്രേക്ഷകരിൽ യാതൊരു ചലനവും സൃഷ്ടിക്കാത്ത വിരസമായ തുടർനിമിഷങ്ങൾ!  ചിരിക്കാൻ ഒന്നും ഇല്ലാത്ത മൂന്നു മണിക്കൂർ! കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ല ഒരു തുടക്കം ആകുമായിരുന്നു. ആശംസകൾ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക