Image

കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ചെയ്തു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 01 December, 2018
കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചെയ്തു.
ഡാളസ്  :  ഹൂസ്റ്റണില്‍ 2019 ആഗസ്ത് ഒന്ന്   മുതല്‍ നാല് വരെ നടക്കുന്ന  നടക്കുന്ന ഏഴാമത് സീറോ മലബാര്‍  നാഷണല്‍  കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍  കിക്കോഫ്   കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍  നവംബര്‍ 25  ഞായറാഴ്ച നടന്നു.   

സീറോ മലബാര്‍ രൂപതാ  സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ  മാര്‍ ജോയ് ആലപ്പാട്ട് ഇടവകയില്‍  ദിവ്യബലി  അര്‍പ്പിക്കുകയും തുടര്‍ന്ന്  ഇടവകയിലെ  രജിസ്‌ട്രേഷന്‍  കിക്കോഫ് നടത്തുകയും  ചെയ്തു. രൂപതാ ചാന്‍സലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, കണ്‍വന്‍ഷനു ആതിഥേയം  വഹിക്കുന്ന ഹൂസ്റ്റണ്‍ ഫൊറോനാ ഇടവക വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ  ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍,  കൊപ്പേല്‍ ഇടവക വികാരി ഫാ ജോണ്‍സ്റ്റി തച്ചാറ എന്നിവര്‍  ദിവ്യബലിയില്‍  സഹകാര്‍മ്മികരാകുകയും കിക്കോഫ് ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. 

തോമാസ്ലീഹായിലൂടെ  കൈവന്ന വിശ്വാസ പാരമ്പര്യം പ്രവാസ കുടിയേറ്റ ചരിത്രത്തില്‍  പ്രഘോഷിക്കുവാനുള്ള അവസരമാണ് കണ്‍വന്‍ഷന്‍. അമേരിക്കയിലെ സഭാ സമൂഹത്തിനു  ഒരുമിച്ചുകൂടുവാനും വിശ്വാസം  ശക്തിപ്പെടുത്തുവാനും പ്രകാശിപ്പിക്കുവാനുള്ള അവസരമാണിത്. ടെക്‌സാസില്‍  നടക്കുന്ന കണ്‍വന്‍ഷന്‍   വിജയിപ്പിക്കുവാന്‍ ടെക്‌സാസിലുള്ള  എല്ലാ വിശ്വാസികളും   പ്രയത്‌നിക്കണമെന്നു   മാര്‍ ആലപ്പാട്ട്  ആഹ്വാനം  ചെയ്തു. 

ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ ഏവരെയും കണ്‍വന്‍ഷനു സ്വാഗതം ചെയ്തു.  സുവിശേഷവല്‍ക്കണത്തില്‍ പങ്കാളികളാകുവാന്‍ വിശ്വാസികള്‍ക്കു കിട്ടുന്ന അവസരമാണ് കണ്‍വന്‍ഷന്‍ എന്ന്  ഫാ. ജോണിക്കുട്ടി ഇടവകജനത്തെ ഓര്‍മ്മിപ്പിച്ചു.   

ഇടവകയിലെ   ആദ്യ രജിസ്‌ട്രേഷന്‍ ഏലിക്കുട്ടി ഫ്രാന്‍സീസില്‍  നിന്നും മാര്‍ ജോയ് ആലപ്പാട്ട് സ്വീകരിച്ചു.  
കണ്‍വന്‍ഷന്റെ ഇടവകയിലെ ആദ്യ  റാഫിള്‍  മാര്‍ ജോയ് ആലപ്പാട്ടില്‍ നിന്നും  ജോര്‍ജ്  അഗസ്റ്റിന്‍ ഫാമിലി സ്വീകരിച്ചു. 

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ്  കുടക്കച്ചിറ,  വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട്, , കണ്‍വന്‍ഷന്‍ സെക്രട്ടറി പോള്‍ ജോസഫ്, അനീഷ് സൈമണ്‍  (ഇവന്റ് കോര്‍ഡിനേറ്റര്‍ ), ജിജി ഓലിക്കന്‍,  മാത്യു തോമസ് , ലിസി സോജന്‍, ജേക്കബ്, ടോം അറക്കല്‍, സാലി ടോം, ജെയ്‌നി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  ചടങ്ങുകള്‍ക്ക് ഇടവകയിലെ കണ്‍വന്‍ഷന്‍ ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയ ജോര്‍ജ് അഗസ്റ്റിന്‍ , പോള്‍  സെബാസ്റ്റ്യന്‍, എ വി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചെയ്തു.കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചെയ്തു.കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചെയ്തു.കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചെയ്തു.കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചെയ്തു.കണ്‍വന്‍ഷന്‍ വിശ്വാസം പ്രകാശിപ്പിക്കുവാനുള്ള അവസരം : മാര്‍. ആലപ്പാട്ട് കോപ്പലില്‍ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക