Image

കലിഫോര്‍ണിയ കാട്ടുതീ: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ രണ്ടു ലക്ഷം ഡോളര്‍ സഹായം നല്‍കി

പി പി ചെറിയാന്‍ Published on 01 December, 2018
കലിഫോര്‍ണിയ കാട്ടുതീ: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ രണ്ടു ലക്ഷം ഡോളര്‍ സഹായം നല്‍കി
കലിഫോര്‍ണിയ: കലിഫോര്‍ണിയ കാട്ടു തീ ദുരന്തത്തിലുള്‍പ്പെട്ടവരെ സഹായിക്കുന്നതിന് ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ 2 ലക്ഷം ഡോളര്‍ നല്‍കിയതായി ചാരിറ്റബിള്‍ കെയര്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. 

കലിഫോര്‍ണിയ വൈല്‍ഡ് ഫയര്‍ ആന്‍ഡ് ഹോസ്പിറ്റല്‍ പ്രോജക്ടിനാണ് തുക നല്‍കിയതെന്നും ചൂണ്ടിക്കാണിക്കുന്നു.

പ്രവാസികളോയി കഴിയുന്ന രാജ്യം പ്രകൃതി ദുരന്തത്തില്‍ അകപ്പെടുമ്പോള്‍ സഹായിക്കേണ്ടത് ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും, ആ ദൗത്യം ഏറ്റെടുക്കുന്നതായും ഫൗണ്ടേഷന്‍ അറിയിച്ചു.

പെറ്റമ്മയേയും പോറ്റമ്മയേയും ഒരു പോലെ സഹായിക്കുന്ന സമീപനമാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ 26 മില്യന്‍ ഡോളര്‍ വിവിധ സംഘടനകള്‍ക്കു നല്‍കുവാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.

കലിഫോര്‍ണിയായുടെ ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ കാട്ടുതീയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 88 ആണെന്നും ഇപ്പോഴും നിരവധി പേരെ കണ്ടെത്തേണ്ടതുണ്ടെന്നും അധികൃതര്‍ പറയുന്നു.

മാതൃ രാജ്യത്തിലുണ്ടാകുന്ന ദുരന്തങ്ങളില്‍ സഹായിക്കുവാന്‍ വിവിധ സംഘടനകള്‍ കാണിക്കുന്ന താല്‍പര്യം നാം വന്ന് പാര്‍ക്കുന്ന രാജ്യങ്ങളിലുണ്ടാകുന്ന ദുരന്തങ്ങളിലും പ്രകടമാക്കേണ്ടതാണെന്ന സന്ദേശമാണ് ഫൗണ്ടേഷന്‍ ഇതര സംഘടനകള്‍ക്ക് നല്‍കേണ്ടത്.
കലിഫോര്‍ണിയ കാട്ടുതീ: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ രണ്ടു ലക്ഷം ഡോളര്‍ സഹായം നല്‍കികലിഫോര്‍ണിയ കാട്ടുതീ: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ രണ്ടു ലക്ഷം ഡോളര്‍ സഹായം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക