Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന് പുതിയ നേതൃത്വം ...

Published on 01 December, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സിന് പുതിയ നേതൃത്വം ...
ഹൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റായി ജോമോന്‍ ഇടയാടിയെയും ജനറല്‍ സെക്രെട്ടറിയായി റെയിനാ സുനിലിനെയും തെരെഞ്ഞെടുത്തു .
ഗ്ലോബല്‍ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോമോന്‍ ഇടയാടിവിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ  പൊതുരംഗത്തുവന്നു.  കുവൈറ്റില്‍ പൊതുപ്രവര്‍ത്തനരംഗത്ത് നിരവധി വര്ഷക്കാലും സജീവമായിരുന്നു. സീറോ മലബാര്‍ കാത്തലിക്ക് അസോസിയേഷന്‍ ,ഓവര്‍സീസ് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട റെയിനാ സുനില്‍ ഇന്‍ഡോ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തയാണ് .

ജോമോന്‍ ഇടയാടിയുടെയും റെയിനാ സുനിലിന്റെയും നേതൃത്വം വേള്‍ഡ് മലയാളി കൗണ്‍സിലിന് കൂടുതല്‍ കരുത്ത് പകരുമെന്ന് അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കുടല്‍ പറഞ്ഞു. പുതിയതായി തെരെഞ്ഞടുക്കപ്പെട്ടവരെ ബാബു ചാക്കോ, റോയി മാത്യു, ആന്‍ഡ്രൂ ജേക്കബ്, തോമസ് സ്റ്റീഫന്‍ എന്നിവര്‍ അനുമോദിച്ചു. 



തോമസ് സ്റ്റീഫന്‍ 
വൈസ് പ്രസിഡന്റ്


Join WhatsApp News
മലയാളികള്‍ രക്ഷപെട്ടു 2018-12-01 06:25:05
ഹാവു  എന്തൊരു ആശ്വാസം ഒരു കീഴു ശാസം പോയ പോലെ.
ലോക മലയാളികളെ ഇങ്ങനെ രഷിക്കാന്‍ തോന്നിയതിനു നന്ദി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക