Image

ആത്മീയ ചൈതന്യ നിറവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂര്‍ണമായി

ജോയിച്ചന്‍ പുതുക്കുളം Published on 01 December, 2018
ആത്മീയ ചൈതന്യ നിറവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂര്‍ണമായി
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ അണക്കര മരീയന്‍ റിട്രീറ്റ് സെന്‍റ്റര്‍ രക്ഷാധികാരി റവ .ഫാ.ഡോമിനിക് വാള് മനാല്‍ നയിച്ച കൃപാഭിഷേക ധ്യാനത്തിലും വിടുതല്‍ ശ്രുശ്രുഷയിലും ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്തു .

ചിക്കാഗോ നോര്‍ത്ത് സബര്‍ബനിലുളള വെസ്റ്റിന്‍ ഹോട്ടലില്‍ വച്ച് നാല് ദിവസങ്ങളിലായി നടത്തിയ റസിഡന്‍ഷ്യല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ധ്യാനത്തിന്റെ പ്രാരംഭ ദിനമായ നവംബര്‍ 23 തിങ്കളാഴ്ചയില്‍ നടന്ന വി. ബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് വചനസന്ദേശം നല്‍കി കൃപാഭിഷേകം ഉദ്ഘാടനം ചെയ്തു . അന്നു നടന്ന വി.ബലിയില്‍ ഇടവക വികാരി ഫാ. തോമസ് മുളവനാല്‍, ഫാ. ഡൊമിനിക് വളന്മനാല്‍ , ഫാ.ബിന്‍സ് ചേത്തലില്‍, ഫാ.പോള്‍ ചാലിശ്ശേരി, ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു.

വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിനങ്ങളില്‍ രാവിലെ 7 മണിക്കാരംഭിച്ച് വൈകിട്ട് 8 മണിവരെ ധ്യാനം തുടര്‍ന്നു. നോര്‍ത്ത് അമേരിക്കയിലെ വിവിധ ദേശങ്ങളില്‍ നിന്നും കാനഡായില്‍ നിന്നും നിരവധി ജനങ്ങള്‍ വാളംമ്‌നാല്‍ അച്ചന്റെ കൃപാഭിഷേക ധ്യാനത്തില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. ഏറെനാളത്തെ പ്രാര്‍ത്ഥന ഒരുക്കത്തോടെ അടുക്കും, ചിട്ടയോടെ നടത്തപ്പെട്ട ധ്യാനത്തിന് ചര്‍ച്ച് പ്രയര്‍ ഗ്രൂപ്പ് അംഗങ്ങള്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. നവംബര്‍ 26 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടു കൂടി ധ്യാനം സമാപിച്ചു.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ.) അറിയിച്ചതാണിത്.
ആത്മീയ ചൈതന്യ നിറവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂര്‍ണമായിആത്മീയ ചൈതന്യ നിറവില്‍ ആയിരങ്ങള്‍ പങ്കെടുത്ത കൃപാഭിഷേകധ്യാനം അനുഗ്രഹ സമ്പൂര്‍ണമായി
Join WhatsApp News
observer 2018-12-01 16:48:21
Slavery is still there
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക