Image

പോലീസ് മേധാവി ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

Published on 01 December, 2018
 പോലീസ് മേധാവി ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍
കേരളാ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറെ വിവാദമായിരുന്ന ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും രക്ഷിക്കാന്‍ എന്‍.ഐ.എ മേധാവിയായിരുന്ന കാലത്ത് ലോക്നാഥ് ബെഹ്റ ശ്രമിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. 
മോദിയെയും അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് ബെഹ്റ തയാറാക്കി നല്‍കിയത്. ഇത് ബെഹ്റയെ ഇരുവരുടെയും പ്രീയങ്കരനാക്കി. താന്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെ ഇത് സംബന്ധിച്ച ഫയലുകള്‍ കണ്ടിട്ടുണ്ടെന്നും മനസിലാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തുന്നു. 
ബെഹ്റയെ കേരളത്തിന്‍റെ ഡിജിപിയാക്കാന്‍ നിര്‍ദ്ദേശിച്ചത് മോദിയാണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറ്റൊരു ആരോപണം. ഇസ്രത് ജഹാന്‍ കേസില്‍ അനുകൂല റിപ്പോര്‍ട്ട് തയാറാക്കിയതിന്‍റെ പ്രത്യുപകാരമായിരുന്നു ഡിജിപി നിയമനമെന്നും മുല്ലപ്പള്ളി ആരോപിച്ചു. എന്നാല്‍ മുല്ലപ്പള്ളി ആരോപണങ്ങള്‍ നിര്‍ത്തി തെളിവുകള്‍ പുറത്തുവിടണമെന്ന് ബിജെപി പ്രതികരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക