Image

അലാസ്‌ക ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം; ആളപായമില്ല

Published on 01 December, 2018
അലാസ്‌ക ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടം; ആളപായമില്ല
ആങ്കറേജ് (അലാസ്‌ക) വെള്ളിയഴ്ച രാവിലെ അലാസ്‌കയിലുണ്ടായ ഭൂകമ്പം ആളപായമുണ്ടാക്കിയില്ലെങ്കിലും കനത്ത നാശനഷ്ടമുണ്ടാക്കി. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി.

അലാസ്‌കയിലെ പ്രധാന നഗരമായ ആങ്കറേജില്‍നിന്ന് 11 കി.മീ. മാറിയാണു ഭൂചലനത്തിന്റെ കേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) വ്യക്തമാക്കി. 40 തുടര്‍ പ്രകമ്പനങ്ങളുണ്ടായി.

ഭൂകമ്പത്തെത്തുടര്‍ന്ന്സൂനാമി മുന്നറിയിപ്പു നല്‍കിയത് പിന്നീട് പിന്‍വലിച്ചു. അലാസ്‌കയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ ബില്‍ വോക്കര്‍ പറഞ്ഞു.

വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചു പ്രവര്‍ത്തിക്കണമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ട്വീറ്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക