Image

പാകിസ്ഥാനില്‍ പോയത് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടെന്ന് നവജ്യോത് സിദ്ദു

Published on 01 December, 2018
പാകിസ്ഥാനില്‍ പോയത് ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടെന്ന് നവജ്യോത് സിദ്ദു


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ പാകിസ്ഥാനിലേക്ക് പോയതെന്ന ആരോപണങ്ങള്‍ പാടെ നിഷേധിച്ചുകൊണ്ട് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിദ്ദു. വിസയില്ലാതെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും സിഖുകാര്‍ക്ക് ഗുരുദ്വാരകള്‍ സന്ദര്‍ശിക്കാന്‍ ഉതകുന്ന കര്‍താര്‍പൂര്‍ ഇടനാഴിയുടെ പാകിസ്ഥാന്‍ ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനാണ് സിദ്ദു പാകിസ്ഥാനില്‍ പോയത്. പഞ്ചാബ് മുഖ്യമന്ത്രി പാകിസ്ഥാന്‍റെ ഭീകരണ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍റെ ക്ഷണം നിരസിച്ചപ്പോഴും സിദ്ദു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണ് വിവാദമായത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് സിദ്ദുവിന്‍റെ സന്ദര്‍ശനം എന്നായിരുന്നു ആരോപണം. 
എന്നാല്‍ ക്രിക്കറ്റ് ജീവിതകാലത്തെ ഏറ്റവും അടുത്ത സുഹൃത്തും ഇപ്പോള്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍ ക്ഷണിച്ചിട്ടാണ് താന്‍ പാകിസ്ഥാനില്‍ പോയതെന്നാണ് ഇപ്പോള്‍ സിദ്ദു തുറന്നു പറഞ്ഞിരിക്കുന്നത്. പാകിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ ഇമ്രാന്‍ ഖാനെ സിദ്ദു പ്രശംസിച്ച് സംസാരിച്ചതും വിവാദമായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക