Image

സുകുമാരന്‍ നായരെയും ശബരമല തന്ത്രിയെയും കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍

Published on 01 December, 2018
സുകുമാരന്‍ നായരെയും ശബരമല തന്ത്രിയെയും കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍
 

ഒരു സമുദായ നേതാവും രാജവും തന്ത്രിയും ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോറായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുകുമാരന്‍ നായരെ പേരെടുത്ത് പറയാതെയായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളിയുടെ രൂക്ഷ പ്രതികരണങ്ങള്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമുദായ നേതാക്കളുടെ യോഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. നവോത്ഥാന മൂല്യങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ് കേരളത്തിന്‍റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങിനടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിന് എത്തിയിരുന്നു. എന്നാല്‍ എന്‍.എസ്.എസ് യോഗക്ഷേമസഭ ക്ഷത്രിയ ക്ഷേമസഭ എന്നീ സംഘടനകള്‍ യോഗം ബഹിഷ്കരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക