Image

ബിജെപിക്കെതിരെ ജനുവരി ഒന്നിന് വന്‍ മതില്‍ ഒരുങ്ങുന്നു

Published on 01 December, 2018
ബിജെപിക്കെതിരെ ജനുവരി ഒന്നിന് വന്‍ മതില്‍ ഒരുങ്ങുന്നു


ശബരിമല വിഷയത്തില്‍ ബിജെപിയുടെ വര്‍ഗീയ ധ്രൂവീകരണ നിലപാടുകള്‍ക്കും രാഷ്ട്രീയ പരിപാടികള്‍ക്കും എതിരായി ബഹുജനങ്ങളെ അണിനിരത്തി വന്‍മതില്‍ തീര്‍ക്കാന്‍ കേരളാ സര്‍ക്കാര്‍ ഒരുങ്ങുന്നു. സമുദായ സംഘടനകളുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ പ്രഖ്യാപനം നടത്തിയത്. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബിജെപിയുടെ നിലപാടുകള്‍ക്ക് എതിരെ മതേതര സന്ദേശം നല്‍കികൊണ്ട് സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മനുഷ്യമതില്‍ പണിയും. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സാമൂഹിക സംഘടനകളുടെയും പിന്തുണ പരിപാടിക്ക് ഉണ്ടാവും. കേരളത്തെ പഴയ ഇരുണ്ടകാലത്തേക്ക് തള്ളിവിടാന്‍ കഴിയില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി രാജ്യം ശ്രദ്ധിക്കപ്പെടുന്ന പരിപാടിയായി ഇതിനെ മാറ്റുമെന്നും പിണറായി വിജയന്‍ പറഞ്ഞു. മനുഷ്യമതില്‍ പ്രകടനത്തിനായി എന്‍.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനായും കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായിട്ടുള്ള എക്സിക്യുട്ടീവ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക