Image

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വിലകുറയും

Published on 01 December, 2018
ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് വിലകുറയും

തിരുവനന്തപുരം:  ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വിലകുറയും. എക്‌സൈസ് തീരുവയില്‍ ഏര്‍പ്പെടുത്തിയിരുന്ന അധിക നിരക്ക് എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണ് വിലകുറയുക. പ്രളയത്തെ തുടര്‍ന്ന് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയാണ് എക്‌സൈസ് തീരുവ മുമ്പ് കൂട്ടിയത്. നിരക്ക് കുറച്ച തീരുമാനം ഞായറാഴ്ച മുതല്‍ പ്രാബല്യത്തിലാകും.

പ്രളയക്കെടുതി നേരിടുന്നതിനായി പണം കണ്ടെത്താനായി പ്രത്യേക മന്ത്രിസഭായോഗം മദ്യത്തിന്റെ എക്‌സൈസ് തീരുവ കൂട്ടാന്‍ തീരുമാനമെടുത്തിരുന്നു. നവംബര്‍ 30 വരെയായിരുന്നു ഈ തീരുമാനത്തിന്റെ കാലാവധി. അത് അവസാനിച്ചതിനെ തുടര്‍ന്ന് ശനിഴ്ച തീരുവ കുറഞ്ഞത് പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഒന്നാം തീയതി ആയതിനാല്‍ വിലക്കുറവ് ഞായറാഴ്ചയെ നിലവില്‍ വരു. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതില്‍ കൂടി 230 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ച തുക ഏകദേശം സര്‍ക്കാര്‍ ഖജനാവിലേക്കെത്തിയെന്നാണ് കണക്കുകൂട്ടല്‍. അര ശതമാനം മുതല്‍ 3.5 ശതമാനം വരെയായിരുന്നു എക്‌സൈസ് നികുതി വര്‍ധിപ്പിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക