Image

കോര്‍ എപ്പിസ്‌ക്കോപ്പ വെരി. റവ. സി. എം. ജോണിനു ബാഷ്പാഞ്ജലി

Published on 01 December, 2018
കോര്‍ എപ്പിസ്‌ക്കോപ്പ വെരി. റവ. സി. എം. ജോണിനു ബാഷ്പാഞ്ജലി
ന്യൂജേഴ്‌സി: സുദീര്‍ഘമായ വൈദികവ്രുത്തിയില്‍ പവിത്രതയും വിശ്വാസവും കാക്കുകയും അധ്യാപകനായി വിദ്യാര്‍ഥികള്‍ക്കു മാത്രുകയാവുകയും ചെയ്ത് ധന്യ ജീവിതം നയിച്ച് വേര്‍പെട്ടു പോയ കോര്‍ എപ്പിസ്‌ക്കോപ്പ റവ. സി. എം. ജോണി (ജോണ്‍ അച്ചന്‍) നു ബാഷ്പാജ്ഞലി.

എണ്‍പത്താറു വര്‍ഷത്തെ ജീവിത യാത്രയില്‍ നിരവധി ജീവിതങ്ങള്‍ക്കു സാന്ത്വന സ്പര്‍ശമായി നന്മ നിറഞ്ഞ ഓര്‍മ്മകള്‍ ബാക്കിയാക്കി വിടവാങ്ങിയഅദ്ധേഹത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ നാനാ ഭാഗത്തു നിന്നുംജാതി മത ഭേദമെന്യെ ജനം ഒഴുകിയെത്തി.

ആദ്ധേഹം തുടക്കമിട്ട ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍നടന്ന സംസ്‌കാര ശുശ്രുഷകളില്‍നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനാധിപന്റെ അസാന്നിധ്യത്തില്‍ സൗത്ത് വെസ്റ്റ് ഭദാസന അധ്യക്ഷന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അപ്രേം മുഖ്യകാര്‍മ്മികനായി. നോര്‍ത്ത് ഈസ്റ്റ് ഭദ്രാസനത്തിലെ മിക്ക വൈദികരും സന്നിഹിതരായിരുന്നു. വിദേശത്തുള്ള ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളോവോസ്, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് എന്നിവരുടെ അനുശോചന കല്പനകള്‍ ചടങ്ങില്‍ വായിച്ചു.

ജോണ്‍ അച്ചന്റെ നന്മകളാല്‍ നിറഞ്ഞ ജീവിതം ഏവര്‍ക്കും മാത്രുകയാണെന്നു മാര്‍ അപ്രേം തിരുമേനി ചൂണ്ടിക്കാട്ടി. തന്റെ ജീവിത പാതകളെ ക്രുത്യമായി തിരിച്ചറിഞ്ഞ അദ്ധേഹം വിശ്വസ പാതകളില്‍ നിന്നു വ്യതിചലിക്കുവാന്‍ ഒരിക്കലും കൂട്ടാക്കിയില്ല. എല്ലാവരുമായും നല്ല ബന്ധം സ്ഥാപിച്ചു എന്നതായിരുന്നു അദ്ധേഹത്തിനെ പ്രത്യേകത.

തനിക്കു എം.ജി.ഒ.സി.എസ്.എമ്മിന്റെ ചാര്‍ജുണ്ടായിരുന്ന 1986-ല്‍ ആണു കോട്ടയത്തു വച്ച് ആദ്യമായി അഛനെ കാണുന്നതെന്നു ഡയോസിസന്‍ സെക്രട്ടറി ഫാ. ജോണ്‍ തോമസ് നേരത്തെ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. കാപട്യമില്ലാത്ത വിനയവും മികച്ച വസ്ത്രധാരണവുമാണു അന്ന് അദ്ധേഹത്തില്‍ താന്‍ ശ്രദ്ധിച്ചത്.
മലങ്കര മെത്രാപ്പോലീത്തയായപ. കാതോലിക്കാ ബാവയോടും സഭാ അധിക്രുതരോടുംഅഗാധമായ ബഹുമാനമാണു അദ്ദേഹം പുലര്‍ത്തിയത്. കാലം ചെയ്ത പ. ബസേലിയോസ് മാര്‍ത്തോമ്മാ പ്രഥമന്‍ ബാവയാണു അദ്ധേഹത്തെ കോര്‍ എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്തത്.

അച്ചന്‍ ബ്രൂക്ക്‌ലിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ നിയമിതനായപ്പോള്‍ ഒരു മുഴുവന്‍ സമയ വൈദികനെ സ്വീകരിക്കുവാന്‍ മാത്രമുള്ള ഇടവകാംഗങ്ങളുണ്ടായിരുന്നില്ല. ആ വെല്ലുവിളി വിജയകരമായി അദ്ധേഹം തരണം ചെയ്തത് ഓര്‍ക്കുന്നു.

അന്ത്യകാലത്ത് ഭാര്യയുടെയും മക്കളുടെയും ആഴമായ സ്‌നേഹവും പരിചരണങ്ങളും ഏറ്റു വാങ്ങി അദ്ധേഹം വിട വാങ്ങി. അദ്ധേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.

ഇന്നലെ (ശനി) രാവിലെ നടന്ന സംസ്‌കാര ശുശ്രുഷകളിലും വെള്ളിയാഴ്ച നടന്ന പൊതുദര്‍ശനത്തിലും നിരവധി വൈദികരും അല്‍മായ പ്രമുഖരും മത സാംസ്‌കാരിക സംഘടനാ നേതാക്കളും പൗരപ്രമുഖരും പങ്കെടുത്തു.

വെള്ളിയാഴ്ച്ചലിന്‍ഡന്‍ സെന്റ് മേരീസ്ദേവാലയത്തില്‍ നടന്നവേക്ക് സര്‍വ്വീസില്‍ പങ്കെടുത്തനിയന്ത്രണാതീതമായിരുന്ന ജനസഞ്ചയം അച്ഛനോടുള്ള ആദരവിന്റെ സൂചനയായി.

റവ. ഡോ. ജോര്‍ജ് കോശി, ഫാ. ഷിബു ദഖനിയല്‍, ഫാ. ഷിനോജ് തോമസ്, ഫാ. തോമസ് മാത്യു, ഫാ. മാത്യു തോമസ്, ഫാ. ബാബു കെ. മാത്യു, ഫാ. എം.കെ. കുര്യാക്കോസ്, ഫാ. കെ.പി. വര്‍ഗീസ്, റവ. വര്‍ഗീസ് മാത്യു, ഫാ. സുജിത് തോമസ്, വെരി റവ. കെ. മത്തായി കോര്‍ എപ്പിസ്‌കോപ്പ, ഫാ. സണ്ണി ജോസഫ് തുടങ്ങിയവര്‍ വെയ്ക്കിലും സംസ്‌കാര ശുശ്രൂഷയിലും പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.

ജോര്‍ജ് തുമ്പയില്‍, ജെയിംസ് ജോര്‍ജ്, സംഘടനാ രംഗ്ത്തു നിന്നു ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍, മുന്‍ ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, അനിയന്‍ ജോര്‍ജ്, രാജു വര്‍ഗീസ്, ഏബ്രാഹം സി. മത്തായി, യോഹന്നാന്‍ ശങ്കരത്തില്‍,ജിബി തോമസ്, തുടങ്ങിയവര്‍ അച്ചന്റെ നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു.

മൂന്നു ദശാബ്ദത്തോളമായി ന്യൂജേഴ്സിയിലെയും ന്യൂയോര്‍ക്കിലെയുംമലയാളികളുടെ ഇടയില്‍പ്രത്യേകിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭാഗങ്ങള്‍ക്കിടയില്‍ നിസ്വാര്‍ത്ഥമായ സേവനം ചെയ്തുവെന്ന അദ്ദേഹം2011-ല്‍ 50 വര്‍ഷത്തെ പൗരോഹത്യ ശുശ്രൂഷയില്‍ നിന്നും വിരമിച്ചിരുന്നു. 1932-ല്‍ കോട്ടയത്ത് ചിലമ്പിട്ടശേരില്‍ മാത്യുവിന്റെയും മറിയാമ്മയുടെ മകനായി ജനിച്ചു. താഴത്തങ്ങാടി മാലിത്തറയില്‍ സാറാമ്മ ജോണ്‍ ആണ് ഭാര്യ.

ഫോമാ ജുഡിഷ്യല്‍ കമ്മറ്റി അംഗമായ അലക്സ് ജോണിന്റെ പിതാവാണ് അഭിവന്ദ്യ കോര്‍എപ്പിസ്‌ക്കോപ്പാ. മറ്റു മക്കള്‍: മക്കള്‍ മോളി, മിനി, മോന്‍സി. മരുമക്കള്‍: സാജന്‍ ചാക്കോ, തോമസ് ജൈക്ക്, ഐറീന്‍ ജോണ്‍, രഞ്ജിനി അലക്സ്.കൊച്ചുമക്കള്‍: നിഥിന്‍, അലന്‍, റ്റോണ്‍, റൂബന്‍, ജോഷ്വാ, മാത്യൂ, നോഹ

മണര്‍കാട് സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍, കോട്ടയം എം. ഡി. സെമിനാരി ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. 1988-ല്‍ വാഴൂര്‍ സെന്റ് പോള്‍സ് ഹൈസ്‌ക്കൂള്‍ ഹെഡ്മാസ്റ്ററായാണ് വിരമിച്ചത്.

1989-ല്‍ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം ന്യൂജേഴ്‌സി ലിന്‍ഡന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക സ്ഥാപിക്കുകയും, 1989 മുതല്‍ 1991 വരെ വികാരിയായും ചെയ്തു. 1991-ല്‍ അദ്ദേഹം ഡോവറില്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സ്ഥാപിക്കയും, 1991 മുതല്‍ 1996 വരെ ഇടവക വികാരിയായി പ്രവര്‍ത്തിച്ചു. 1996 മുതല്‍ ബ്രൂക്ക്‌ലിന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ വികാരിയായിരുന്നു.

കടപ്പാട്: ജോര്‍ജ് തുമ്പയില്‍, ഫ്രാന്‍സിസ് തടത്തില്‍, ഷിജോ പൗലോസ്‌ 
കോര്‍ എപ്പിസ്‌ക്കോപ്പ വെരി. റവ. സി. എം. ജോണിനു ബാഷ്പാഞ്ജലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക