Image

വചനം ജഡമായി! ദൈവം മനുഷ്യനായി!! നമുക്കും

Prof. Dr Roys Mallassery Published on 01 December, 2018
 വചനം ജഡമായി! ദൈവം മനുഷ്യനായി!! നമുക്കും

By Prof. Dr Roys Mallassery, Former Principal, St.Thomas College Kozhenchery

യുഗയുഗാന്തരങ്ങളായി മനുഷ്യവംശത്തെ പാലിക്കുകയും നിയന്ത്രിക്കുകയും ചെയ്ത യഹോവയായ ദൈവം അരുളപ്പാടുകളിലൂടെയും ദര്‍ശനങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും ജനസമൂഹത്തോട് സംവേദനം ചെയ്തിരുന്നു. ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവമായിരുന്നു. ശക്തവും ഉജ്ജ്വലവുമായ വചനം നൂറ്റാണ്ടുകളിലൂടെ തലമുറകളില്‍ നിര്‍വ്വഹിച്ച രക്ഷണ്യപ്രവര്‍ത്തനത്തിന്റെ മകുടം "വചനം ജഡമായ' സംഭവത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടു. വചനത്തിന്റെ ജഡീകരണത്തിലൂടെ "ദൈവം മനുഷ്യനായി.' പിതാവായ ദൈവത്തിന്റെ ക്രിസ്തുവിലൂടെയുള്ള ലോകപ്രവേശം ചരിത്രത്തിലെ അതുല്യസംഭവമാണ്.

മനുഷ്യവംശത്തിന്റെ സമ്പൂര്‍ണ്ണ വീണ്ടെടുപ്പ് ക്രിസ്തുവിന്റെ ലോകപ്രവേശത്തിന്റെ ഏകലക്ഷ്യമായിരുന്നു. മനുഷ്യസമൂഹത്തോടുള്ള അതിരറ്റ സ്‌നേഹവും കരുതലും രക്ഷാപദ്ധതിയും പിതാവ് പുത്രനിലൂടെ വിളംബരം ചെയ്തു. സര്‍വ്വജനത്തിനുമുള്ള മഹാസന്തോഷമായിട്ടാണ് ഈ പ്രവേശത്തെ ദൈവദൂതര്‍ വാഴ്ത്തിപ്പാടിയത്. ക്രിസ്തുവിനെ ഒരു മതസ്ഥാപകനാക്കി മുദ്രകുത്തി, ക്രൈസ്തവമതത്തിന്റെ ഉത്സവമായി ക്രിസ്മസിനെ മാറ്റിയെടുത്തതുമൂലം ദൈവത്തിന്റെ ലോകപ്രവേശത്തിന്റെ സാംഗത്യം വിളംബരം ചെയ്യുന്നതില്‍ സഭകള്‍ക്കു പരാജയം സംഭവിച്ചു,. ക്രിസ്മസ് ഇന്ന് ആരുടെ ആഘോഷമാണ്? ജാതിയുടേയും മതത്തിന്റെയും സംസ്കാരങ്ങളുടെയും വേലിക്കെട്ടുകള്‍ക്ക് മീതെയായി ക്രിസ്മസിനെ സാര്‍വ്വമാനുഷിക, സാര്‍വ്വദേശീയ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജീവിതാനുഭവമായി ലോകജനതയ്ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന് കാരണക്കാര്‍ ആരാണ്? അന്ധകാരപൂര്‍ണ്ണമായ ലോകാനുഭവങ്ങളില്‍ പ്രത്യാശയുടെയും ശാന്തിയുടെയും ദൂതുമായി ക്രിസ്തുസാന്നിധ്യം ലഭ്യമാക്കുവാന്‍ നമുക്കു കഴിയുന്നുണ്ടോ?

വഴി കാട്ടിയ നക്ഷത്രങ്ങള്‍ മറയുന്നുവോ

"വഴി കാട്ടിയ നക്ഷത്രങ്ങളും മറഞ്ഞുവോ' എന്ന ഒ.എന്‍.വി.യുടെ "സംഘഗാന'ത്തില്‍ ഉയരുന്ന വിളംബരം തമസ്സില്‍ കഴിയുന്ന ജനകോടികളുടെ മനസ്സിലുയരുന്ന വിലാപമാണ്. ക്രിസ്തുവിന്റെ ജനനത്തെ വിളംബരം ചെയ്യുവാന്‍ ഒരു അത്ഭുതതാരം ഉദിച്ചുവെന്നും ക്രിസ്തുദര്‍ശനത്തിന് പുറപ്പെട്ട വിദ്വാന്മാര്‍ക്ക് ആ നക്ഷത്രം വഴികാട്ടിയായെന്നും ബൈബിളില്‍ പറയുന്നു. ആ താരകം ക്രിസ്തുവിന്റെ പ്രതീകമാണ്. ഞാന്‍ ലോകത്തിന്റെ വെളിച്ചമാണെന്ന് പ്രഖ്യാപിച്ച ക്രിസ്തു മനസ്സില്‍ ഉഴലുന്നവര്‍ക്ക് എന്നും വഴികാട്ടിയാകുന്ന ദിശാനക്ഷത്രമാണ്. വിദ്വാന്മാര്‍ക്ക് വഴികാട്ടിയ നക്ഷത്രം ഇടയ്ക്ക് അപ്രത്യക്ഷമായി. നക്ഷത്രം കണ്ട് സഞ്ചരിച്ചിരുന്ന അവര്‍ കൊട്ടാരത്തില്‍ കയറി ശിശുവിന്റെ പിറവിയെപ്പറ്റി തിരക്കിയപ്പോഴാണ് ദിവ്യനക്ഷത്രം അല്പനേരത്തേക്ക് അപ്രത്യക്ഷമായത്. ക്രിസ്തുദര്‍ശനത്തില്‍നിന്ന് അപഥസഞ്ചാരവ്യഗ്രതയില്‍ പലര്‍ക്കും മുന്നോട്ടുള്ള ഗമനത്തിന് തടസ്സമുണ്ടാകാറുണ്ട്. ദിശാനക്ഷത്രം മറയാതിരിക്കണമെങ്കില്‍ കൊട്ടാരസൗഭാഗ്യങ്ങള്‍ കാണുമ്പോള്‍ വഴിമാറിപ്പോകരുത്.

പൂക്കാത്ത ക്രിസ്മസ് മരവും കായ്ക്കാത്ത അത്തിവൃക്ഷവും....

ബെത്‌ലഹേം മുതല്‍ കാല്‍വറിവരെ നീളുന്ന ക്രിസ്തുസംഭവമാണ് ക്രിസ്മസ്. ജന്മസ്മരണയുടെ ആഘോഷങ്ങള്‍ ക്രിസ്മസിനെ പൂര്‍ണ്ണമാക്കുന്നില്ല. ദൈവത്തിന്റെ മനുഷ്യാവതാരത്തിലൂടെയുള്ള ലോകപ്രവേശത്തിന്റെയും രക്ഷകന്റെ വിമോചനപ്രക്രിയയുടെയും കാല്‍വറിയിലെ വീണ്ടെടുപ്പിന്റെയും ഫലപുഷ്പങ്ങള്‍ മാനവസമൂഹത്തിന് പ്രത്യാശയുടെ സന്ദേശവുമായി കാലഭേദമെന്യേ ആഘോഷിക്കപ്പെടേണ്ട ഒന്നാണ് ക്രിസ്മസ്. വിശുദ്ധ കുര്‍ബ്ബാനയിലൂടെയുള്ള വിളംബരവും ഇതുതന്നെ. കാലികപ്രസക്തമായ ക്രിസ്മസ് അനുഭവം ജനസമൂഹവുമായി പങ്കിടുവാന്‍ ക്രിസ്തുസഭ നിയോഗിക്കപ്പെട്ടിരിക്കുന്നു.

ജീവിക്കുവാനുള്ള അവകാശവും തല ചായ്ക്കാന്‍ ഇടവും നീതിയും നിഷേധിക്കപ്പെട്ടവര്‍, അന്ധകാരത്തിന്റെ മറവില്‍ വെളിച്ചംതേടി അലയുന്നവര്‍, പോരാട്ടങ്ങളുടെ മദ്ധ്യേ ജീവിതം ബലിയര്‍പ്പിച്ച ത്യാഗികളായ മനുഷ്യശ്രേഷ്ഠര്‍... ഇവര്‍ക്കൊക്കെ പ്രത്യാശ നല്‍കുന്ന പാതിരാനക്ഷത്രങ്ങള്‍ ക്രിസ്മസിന്റെ അനുഭവത്തെ ചൈതന്യവത്താക്കിക്കൊണ്ടിരിക്കുന്നു.

പള്ളിമുറ്റത്തെ ക്രിസ്മസ് മരത്തില്‍ ഒരു പൂപോലുമില്ലല്ലോ....''

എന്ന് പ്രസിദ്ധ കവി സച്ചിദാനന്ദന്‍ വിലപിക്കുന്നു. ഡിസംബര്‍ മാസത്തില്‍ പള്ളിമുറ്റത്തെ ക്രിസ്മസ് മരം അത്യാകര്‍ഷകമായിരുന്നു. നിറപ്പകിട്ടാര്‍ന്ന വിളക്കുകളും അലങ്കാരവസ്തുക്കളും അതിനെ പ്രഭാപൂരിതമാക്കിയിരുന്നു. ആഘോഷവേളയ്ക്ക് ശേഷം പള്ളിമുറ്റത്ത് കണ്ട കാഴ്ചയാണ് കവിയെ ഞെട്ടിച്ചത്. നിര്‍ജ്ജീവമായ ക്രിസ്മസ് മരം!

ക്രിസ്മസ് മരം ക്രിസ്തുസാന്നിധ്യത്തെ ഓര്‍മ്മിപ്പിക്കുന്നു. പള്ളിമുറ്റത്തെ ക്രിസ്മസ് മരത്തില്‍ ജനസമൂഹം എക്കാലവും പ്രത്യാശയുടെ പുഷ്പങ്ങള്‍ തേടുന്നു. പീഡിതരോടും വേദനിക്കുന്നവരോടുമുള്ള സ്‌നേഹവായ്പിലൂടെ ക്രിസ്തു ലോകചരിത്രത്തില്‍ പുഷ്പിച്ച് നില്‍ക്കുന്നു. എന്നാല്‍ ക്രിസ്തുവിന്റെ ഔദ്യോഗിക അവകാശിയുടെ പള്ളിമുറ്റത്ത് ക്രിസ്മസ് മരത്തിന് പുഷ്പിക്കാനാവുന്നില്ല.

""ആകാശത്തിലെ നക്ഷത്രങ്ങള്‍ കെട്ടുപോയതുകൊണ്ട്
നാമും വീട്ടില്‍ ഒരു നക്ഷത്രവിളക്ക് തൂക്കുന്നു.
പ്ലാസ്റ്റിക് പുല്‍ക്കൂട്ടിലെ "പാവക്രിസ്തു'വിന്റെ പിറവിയറിയിക്കാന്‍
ഈ കടലാസ് നക്ഷത്രങ്ങള്‍ മതി
കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ ജ്ഞാനികള്‍ ഇനി വരാനില്ല
വന്നവര്‍ വന്നവര്‍ ഈ ഭൂമിയില്‍ പാവകളായി.

ക്രിസ്തുസംഭവത്തെ ലോകത്തിന് വെളിപ്പെടുത്തിയ ആകാശനക്ഷത്രങ്ങള്‍ കെട്ടുപോയി. പകരം സഭ ഇന്ന് കടലാസ് നക്ഷത്രങ്ങളും പ്ലാസ്റ്റിക് നിര്‍മ്മിത പുല്‍ക്കൂടും ക്രിസ്തുവിന്റെ സ്ഥാനത്ത് പാവയും ഉപയോഗിക്കുന്നു. ഒരു വിദ്വാനും ഒരിടത്തുനിന്നും ഇത് ദര്‍ശിക്കാന്‍ വരുന്നില്ല. സ്ഥാപനവത്ക്കരണത്തിന്റെ യാന്ത്രികതയില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സഭയുടെ ക്രിസ്മസിന് ഭവിച്ച മാറ്റമാണ് കവി വിശദമാക്കുന്നത്.

പൂവും ഫലവും ഇല്ലാതെ ഇടതൂര്‍ന്ന ഇലകളുമായി നിന്ന അത്തിവൃക്ഷത്തെ നോക്കിയ ക്രിസ്തു പള്ളിമുറ്റത്തെ പൂക്കാത്ത ക്രിസ്മസ് മരങ്ങളെയും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു....

നമുക്കും "മനുഷ്യ'രാകാം

ക്രിസ്മസിന്റെ ചൈതന്യം ജനസമൂഹങ്ങളിലേക്ക് പകരുക സഭയുടെ ദൗത്യമാണ്. ദൈവികസ്‌നേഹത്തിന്റെ ചാലുകളായി സഭ മാറണം. കോടിക്കണക്കിന് രൂപ ചെലവിട്ട് പണിയുന്ന ദേവാലയങ്ങളും നമ്മുടെ വീടുകളും ഉപയോഗിക്കുന്ന സുഭിക്ഷ കാറുകളും ധനസമൃദ്ധിയുടെ ജീവിതശൈലിയും നമ്മുടെ ചുറ്റുപാടുകളില്‍ ഉളവാക്കുന്ന "ശ്വാസംമുട്ടല്‍' നാം ഉള്‍ക്കൊള്ളണം. അടിസ്ഥാന ജീവിതാവശ്യങ്ങള്‍ക്കും ചികിത്സയ്ക്കും പണമില്ലാതെ കടഭാരം പേറിക്കഴിയുന്ന എത്രയോപേര്‍ നമ്മുടെ ഇടവകാതിര്‍ത്തിയിലുണ്ട്. ക്രിസ്തുവിന്റെ സ്‌നേഹം അവരുമായി പങ്കിടുവാന്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് മുഖാന്തരമാകണം. പണം കൊടുത്തു സഹായിക്കുക മാത്രമല്ല, അവരെ സന്ദര്‍ശിക്കുവാനും, കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും നമുക്ക് കഴിയണം.

ദൈവം മനുഷ്യനായി തന്റെ ശുശ്രൂഷ നിര്‍വഹിച്ചതിന്റെ അനുഭവം ഉള്‍ക്കൊള്ളുന്ന നാം ഇനിയെങ്കിലും "മനുഷ്യ'നായി മാറണ്ടേ?


Join WhatsApp News
വിദ്യാധരൻ 2018-12-01 22:41:30
യേശുവിനെ ഒരു മനുഷ്യനായി സങ്കൽപ്പിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ല .  അതുപോലെ  അദ്ദേഹത്തിന്റ വളരെ ലളിതമായ പഠനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലും എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷെ എനിക്ക് ദഹിക്കാത്ത ഒന്നാണ്  അദ്ദേഹത്തിന്റ ജനനത്തെ കുറിച്ചുള്ള  കഥകളും, ദൂതന്മാരും, നക്ഷത്രം വഴികാട്ടിയായി എന്നുമൊക്കെയുള്ള  ആഖ്യാനങ്ങൾ .  കാലാകാലങ്ങളിൽ മത കച്ചവടക്കാർ അദ്ദേഹത്തെ ഒരു മാന്ത്രികനാക്കി മാറ്റുകയും, ആ ആചാര്യൻ വിഭാവനം ചെയ്ത ഭൂമിയിലെ 'സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന്' വയലാർ പാടിയതുപോലെ ആക്കി തീർക്കുകയും ചെയ്‌തു . അദ്ദേഹം പഠിപ്പിച്ചു എന്ന് വിശ്വസിക്കുന്ന പ്രാർത്ഥനയിൽ സ്വർഗ്ഗം ഭൂമിയിൽ സൃഷിട്ടിക്കണം എന്ന് ആശയം ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു 

"നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; 
നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; 
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; 
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; 
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. 
നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 
നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.' (മത്തായി 9 :12 .....)

ദൈവവും(പിതാവും ) സ്വർഗ്ഗവും   വസ്തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട   അനുമാനങ്ങളാണ്  . "നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;" എന്ന് പറയുമ്പോൾ സ്വർഗ്ഗത്തെക്കുറിച്ച് വായനക്കാർക്ക് വ്യക്തമായ ഒരു ധാരണ കിട്ടുന്നില്ല നേരെമറിച്ച് ഭൂമിയിൽ മനുഷ്യർ ചെയ്യേണ്ട കർമ്മങ്ങൾക്ക് ഊന്നൽ കൊടുത്ത് സംസാരിക്കുന്നതുകൊണ്ട്  സ്വർഗ്ഗവും ഭൂമിയും ഒന്ന് തന്നെയാണെന്നാണ് മനസ്സിലാകുന്നത്    ദൈവവും(പിതാവും ) സ്വർഗ്ഗവും എന്ന അനുമാനങ്ങളെ യേശു സ്വന്ത ജീവിതകൊണ്ട് തെളിയിക്കാൻ ശ്രമിക്കുകയും, അത് തന്നെ പിന്തുടരുന്നവർ തുടരുകയാണെങ്കിൽ   സ്വർഗ്ഗം ഭൂമിയിൽ  സൃഷിട്ടിക്കാൻ കഴിയുമെന്നും പഠിപ്പിക്കുന്നു.  മനുഷ്യൻ പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും പഠിക്കണം.( "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ) ഇതൊക്കെ ചെയ്‌താൽ ഈ ഭൂമിയിൽ സ്വർഗ്ഗം സൃഷിച്ച് നമ്മൾക്ക് മൃത്യുവെന്ന നിത്യാനന്ദം അനുഭവിക്കാനും ഈ ഏടാകൂടങ്ങൾ ഭാവിയിൽ ഒഴിവാക്കി നിത്യതയിൽ കഴിയാനും സാധിക്കും  .  പക്ഷെ ഈ സത്യങ്ങൾ വിളിച്ചു പറഞ്ഞവരെ മതത്തിന്റെ കാവൽക്കാർ ക്രൂശിച്ചും, വെടിവെച്ചും കുത്തിയും കൊന്നിട്ട്, കമ്പോളങ്ങളിൽ വില്പന വസ്തുക്കളാക്കി മാറ്റി 

എത്രയോ പാവന പ്രേമ സ്വരൂപികൾ-
ളെത്തി ലോകത്തെത്തുടച്ചു നന്നാക്കുവാൻ,
നിർദ്ദയവഞ്ചന തൻ കുരിശിൽത്തറ-
ച്ചുദ്ദതമർത്ത്യനവരെ ഹിംസിക്കയാൽ,
ചിന്നിപ്പരന്നൊരു ചെന്നിണം ചേർത്തിട്ടു 
മന്നിൽക്കളങ്കമിരട്ടിച്ചതെ ഫലം !
എൻ ചെറു കൈപ്പടത്തേപ്പിനാലിത്തരം 
വൻ  ചെളിയുണ്ടോ മറയുന്നു വല്ലതും 

മണ്ണ് പുരട്ടിക്കൊടുത്തു കുരുടന്റെ 
കണ്ണിന് ജീവനരുളിയ ദിവ്യനും 
എന്തേ കഴിഞ്ഞീല കണ്ണുപൊട്ടത്തോരീ-
യന്ധജഗത്തിന് കാഴ്ചയുണ്ടാക്കുവാൻ ?
അല്ലെങ്കിലെന്നകത്തുള്ളഴുക്കെങ്കിലും
തെല്ലൊന്നു കാണുവാൻ വയ്യാത്തതെന്തു മേ ?

ആവട്ടെ ഭൂവന്നു ശുദ്ധമായ് സൃഷ്‌ടിച്ച 
ദേവന്റെ തൃപ്പദം  വെച്ചു പൂജിക്കുവാൻ, 
എന്മനക്കോവിൽ കഴുകിത്തുടച്ചൊന്നു 
നിർമ്മലമാക്കി വെയ്ക്കട്ടെ ഞാനാദ്യമായ് ! (വിദ്വാൻ -പീ ആർ വാര്യർ )

Toma abraham 2018-12-02 08:26:12

Crucify Santa making Money ! Let kids enjoy delicious cakes, shining stars,  hymns, and let us feed the desrving poor.

ദൈവത്തിനു ജടമോ? 2018-12-02 17:16:50

അല്പം ചിന്തിക്കുവാന്‍!!!!!

CE 70ല്‍ യഹോവയുടെ ആലയം റോമന്‍ പട്ടാളം നശിപ്പിച്ചു. യഹോവയുടെ പുരോഹിതര്‍ എങ്ങോ ഓടി രക്ഷപെട്ടു. ഇവര്‍ പിന്നീടു പുതു ക്രിസ്തു മതത്തില്‍ നുഴഞ്ഞ് കയറിയോ? ഇവര്‍ ഉണ്ടാക്കിയ കള്ള ചരിത്രം ആണോ പുരോഹിതര്‍ ഭരിക്കുന്ന അപ്പോസ്തോല പ്രവര്‍ത്തികള്‍?

യഹോവ കൂട്ട കുലപാതകം നടത്തുന്ന കരുണ ഇല്ലാത്ത ഒറ്റയാന്‍ ആയിരുന്നു. ഇ കാട്ടാള ദൈവം എങ്ങനെ ക്രിസ്താനികളുടെ കാരുണ്യം നിറഞ്ഞ പിതാവാം ദൈവം ആയി. ദൈവത്തിനു ഭാര്യയും പുത്രനും ഉണ്ട് എന്ന് പറയുന്നത് യഹോവയുടെ നിയമ പ്രകാരം കല്ല്‌ എറിഞ്ഞു കൊല്ലേണ്ട കുറ്റം ആണ്.

ഇ ഭൂമിയെക്കാള്‍ കോടികണക്കിന് വലുപ്പം ഉള്ള നഷത്രം എങ്ങെനെ ഒരു ചെറു പുല്‍ തൊട്ടില്‍ ചൂണ്ടി കാട്ടും?. കിഴക്ക് ഉദിച്ച നഷത്രം കിഴക്കുള്ള വിധ്യാന്‍മാരെ കിഴക്കോട്ടു കൂട്ടി കൊണ്ട് പോയാല്‍ പടിഞ്ഞാറ് ഉള്ള ബേതലഹേമില്‍ എത്തുമോ അതോ കിഴക്കുള്ള ഇന്ത്യയില്‍ എത്തുമോ?

ബേതലഹേം= അപ്പത്തിന്‍ ഭവനം. റാ എന്ന  ഈജിപ്ഷ്യന്‍ ദൈവത്തിന്‍റെ ഭവനം ആണ് ഇത്. സുവിശേഷം എഴുതിയവര്‍ ഈജിപ്ഷ്യന്‍ പുരാണം കോപ്പിയടിച്ചു, അപ്പോള്‍ പരമോന്നത ദ്വൈവം അയ റായുടെ അപ്പത്തിന്‍  ഭവനം യേശു ജനിച്ച സ്ഥലം ആയി. ഒസിറിസ് എന്ന പിതാവ് ദൈവം, പുത്രന്‍ ഹോറസ് ദൈവം, പുത്രന്ന്‍റെ അമ്മ മിറിയം യേശുവിന്‍റെ തിരുകുടുംബവും ആയി. മിരിം,മിറിയം എന്ന ഈശ ദേവതയെ പറക്കുന്ന പരുന്തിന്‍ രൂപത്തില്‍ കാണാം, അതാണ് സുവിശേഷകരുടെ പരിസുദ്ദ  റൂഹ ദൈവം.

 യെരുസലേം ദേവാലയം നശിപ്പിക്കപെട്ടപോള്‍ ലോകം ഉടന്‍ അവസാനിക്കും എന്ന് എബ്രായര്‍ കരുതി. അതാണ് മര്‍ക്കോയുടെ പേരില്‍ കാണുന്ന സുവിശേഷം. ഇതില്‍ യേശുവിന്‍റെ ജനന കദ ഇല്ല. യേശുവിന്‍റെ ഉയര്‍പ്പ് കണ്ട സ്ത്രികള്‍ അ സുവാര്‍ത്ത ആരോടും പറഞ്ഞില്ല എന്ന ശോചനീയതയില്‍ അവസാനിക്കുകയും ചെയിതു. മര്‍ക്കോ.16:9 മുതല്‍ ഉള്ള ഭാഗം ഇ വിഡ്ഢിത്തരം തിരുത്താന്‍ പിന്നീടു കൂട്ടി എഴുതിയത് ആണ്. യേശുവിന്‍റെ  ക്ര്തിര്‍മ പുരാണം ഉണ്ടാക്കുവാന്‍ വേണ്ടിയാണു മത്തായി, ലൂക്കോ സുവിശേഷങ്ങള്‍ എഴുതിയത്. ഇവയുടെ എഴുത്തുകാര്‍ ആരാണ് എന്ന് അറിവില്ല. പിന്നീടു ചേര്‍ത്തതാണ് ഇ പേരുകള്‍. ഇവ പല തവണ വെട്ടുകയും തിരുത്തുകയും കൂട്ടി ചെര്‍ക്കപെടുകയും ചെയിതു. ആദ്യ രജനകള്‍ എന്താവാം. 5ആം നൂറ്റാണ്ടില്‍ എഴുതി എന്ന് കരുതപെടുന്ന, വത്തിക്കാന്‍ കോപ്പിയില്‍, യേശുവിന്‍റെ വംശവലിയില്‍ ‘യേശു യോസേഫിന്റെ മകന്‍’ എന്നാണ്.

യോഹന്നാന്‍റെ പേരില്‍ കാണുന്ന സുവിശേത്തിലും യേശുവിന്‍റെ ജനന കദ ഇല്ല. ഇത് മൂന്നില്‍ അദികം വിഭാഗങ്ങള്‍ എഴുതിയ സുവിശേഷം കൂടി യോജിപ്പിച്ചത് ആണ്. അതിനാല്‍ പലതരം യേശുവിനെ ഇതില്‍ കാണാം. മത്തായിയുടെയും നിലവില്‍ ഉള്ള മറ്റു സുവിശേഷങ്ങളും കള്ളം പറയുന്നു അതിനാല്‍ സത്യം എഴുതുവാന്‍ വേണ്ടി ആണ് ലൂക്കോ എഴുതുന്നതു എന്നുള്ള പ്രസ്താവനയോട് കൂടി ആണ് ലൂക്കോ തുടങ്ങുന്നത്. എന്നാല്‍ ഇവ എല്ലാം കള്ളം ആണ് എന്ന് യോഹന്നാന്‍ സുവിശേഷ എഴുത്തുകാര്‍.

 വചനം{Logos} മൂര്‍ത്തി രൂപംകൊണ്ടു എന്നതിന് ജഡം ദരിച്ചു എന്നത് പിന്നീടുണ്ടായ തിരുത്തലുകള്‍ ആണ്. കവി ഭാവന മൂര്‍ത്തികരിക്കുമ്പോള്‍ കവിത എന്നപോലെ കരുതിയാല്‍ ഫിലോയുടെ എബ്രായ തത്വശാസ്ത്രത്തിനു നീതി ലഭിക്കും. ആദിസ്യനായ ദൈവം, ഇസ്രയേല്‍ ജനതയെ വഴികളില്‍ നടത്തിയ സെക്കിനെ ഒക്കെ ആണ് ഫലോയോയുടെ ദൈവം. യൂദ തത്വചിന്ത മനസ്സില്‍ ആക്കാന്‍ കഴിയാഞ്ഞ യോഹന്നാന്‍റെ എഴുത്തുകാര്‍ ആകെ കോലാഹലം ആക്കി. സുവിശേഷങ്ങള്‍ എഴുതിയവര്‍ ആരും യേശുവിനെകണ്ടിട്ടില്ല, ജനിച്ച സ്ഥലമോ, യാഹൂദ്യയോ കണ്ടവര്‍ അല്ല. വെറും കേട്ടു കേള്‍വി മാത്രം ആണ് അവരുടെ ആധാരം.

എല്ലാ മതങ്ങളുടെയും തിരുവെഴുത്തുകള്‍ പുരാതീനവും അബദ്ധങ്ങള്‍ നിരഞ്ഞവയും ആണ്. ഭൂമി ആണ് ബ്രമ്മാണ്ടതതിന്‍ കേദ്രം എന്ന് ഭൂമിയില്‍നിന്നു കൊണ്ട് ചില പുരുഷന്മാര്‍ കരുതി. അതിന്‍ കൂടെ പുരുഷ മേല്‍ക്കൊയിമ കൂടി സ്ഥാപിക്കാന്‍ അവര്‍ എഴുതി കൂട്ടിയ കുണ്ടാമണ്ടികള്‍ ആണ് എല്ലാ തിരുവെഴുത്തുകളും. ഇവയെ വെറും സാഹിത്യം ആയി മാറ്റി വെക്ക്കുക. ശാസ്ത്രം കാട്ടിതരുന്ന അറിവിന്‍റെ പാതകളില്‍ വിനീതരായി സത്യം അങ്ങികരിക്കുക. മനുഷര്‍ നല്ലവര്‍ ആയി ജീവിക്കാന്‍ മതവും പുരോഹിതരും തിരുവെഴുത്തുകളും സോര്‍ഗവും നരകവും ഒന്നും വേണ്ട. അതൊക്കെ പണി എടുക്കാതെ വയര്‍ നിറക്കാന്‍ പുരഷന്‍ ഉണ്ടാക്കിയ തട്ടിപ്പുകള്‍ മാത്രം ആണ്. നന്മ്മ മാത്രം ചെയ്യുക, സൂര്യന്‍ പ്രകാശം പോലെ നിങ്ങളിലെ നല്ല പ്രവര്‍ത്തികള്‍ എല്ലാവരിലേക്കും പടരട്ടെ.   ------Andrew    

യഹോവ ജീവിക്കുന്നു 2018-12-02 19:58:51

യഹോവ ജീവിക്കുന്നു അവന്‍ എന്നും എന്നേക്കും.

യഹോവ സാക്ഷികള്‍ വാതില്‍കല്‍ മുട്ടുമ്പോള്‍ ഞാന്‍ ഒരു sales മാന്‍ എന്ന മട്ടില്‍ പലതും വില്‍ക്കുവാന്‍ ശ്രമിക്കും, കോണ്ടം മുതല്‍ പഴം കോണകം വരെ. അവര്‍ ഈനാം പീച്ചി പോലെ ഓടും. പക്ഷേ ജീവിക്കുന്ന യഹോവയുടെ കോപം എന്നില്‍ ആഞ്ഞു അടിച്ചു എന്ന് തോന്നുന്നു. 1- എന്‍റെ 3 തെങ്ങിന്‍ തൈകള്‍ മോഷ്ടിക്കപെട്ടു, 2 ഞാന്‍ വെളുപ്പിനെ രണ്ടു മണിക്ക് ഇന്ഗ്ലിഷില്‍ എഴുതിയ കമന്‍റെ കാണാനേ ഇല്ല. 3അതിന്‍റെ മലയാളം വെര്‍ഷന്‍ ചുരുക്കി എഴുതി, പക്ഷെ പോസ്റ്റ്‌ ചെയിതപോള്‍ പേര്‍ വെക്കാന്‍ മറന്നു പോയി. ഇത് യഹോവയുടെ കോപം അല്ലേ?

Andrew. – the comment ദൈവത്തിനു ജടമോ/ അല്പം ചിന്തിക്കുവാന്‍ was written by me.

i had a phone call -private- left no messages- may be it is Yahova

 

 

Ninan Mathulla 2018-12-02 21:32:53

Vidhyadharan says, God and Heaven need to be proved based on facts. It is not good for an educated person to ask for proof for faith related issues. Faith is based on history, tradition and revelations in scriptures. Science does not have the tools to prove it, and science does not have the vocabulary to explain religion. So it is not right to ask for scientific evidence for religion. As long as the argument is logical, coherent based on scripture, and not proved wrong by science, it is the decision of the individual to believe it or not. No pressure on anybody to believe anything. Only those who are destined to believe it will find sense in it. So if it does not make sense to you it is not meant for you.

വിദ്യാധരൻ 2018-12-02 23:08:24
സ്വർഗ്ഗം ഭൂമിയിലും ദൈവം മനുഷ്യനിലും ആണെന്ന് തെളിയിക്കാൻ നിങ്ങളുടെ യേശു സ്വീകരിച്ച മാർഗ്ഗം ഒരു ശാസ്ത്രജ്ഞൻ സ്വീകരിക്കുന്ന മാർഗ്ഗം  തന്നെയായിരുന്നു '  : “ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു " (ജോൺ 10 :25 ). ഇവിടെ സ്വർഗ്ഗത്തിലുള്ള തന്റെ പിതാവിനെ കാണിച്ചുകൊടുക്കാൻ പരീശന്മാരുമായി വാഗ്‌വാദത്തിൽ ഏർപ്പെട്ട് അദ്ദേഹം സമയം കളയുന്നില്ല . നേരെ മറിച്ച് പ്രവർത്തികൊണ്ട് സ്വർഗ്ഗവും പിതാവുമെന്ന അനുമാനത്തെ തെളിയിക്കുകയാണ്   സ്നേഹ നിർഭരമായ പെരുമാറ്റങ്ങളും പ്രവർത്തികളും മനുഷ്യനിൽ കുടികൊള്ളുന്ന ദൈവികതയുടെ സവിശേഷതകളാണ് .  ഇത് കണ്ടെത്താനും അത് പ്രവർത്തികളിലൂടെ പ്രകടമാക്കാനുമാണ് യേശു എന്ന ആചാര്യൻ കാണിച്ചത് . 

അബ്രഹാം ലിങ്കൺ, ഗാന്ധി, മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവർ ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിക്കാം എന്ന് മനുഷ്യ രാശിക്ക് കാണിച്ചു കൊടുത്തവരാണ്. അവരുടെ പ്രവർത്തികൾ അതിന് തെളിവാണ് 

വിശക്കുന്നവന് ഭക്ഷിപ്പാൻ കൊടുക്കുക 
ദാഹിക്കുന്നവന് കുടിപ്പാൻ കൊടുക്കുക 
അതിഥികളെ (അഭയാർത്ഥികൾ ) ചേർത്തു കൊള്ളൂക (ക്രൈസ്തവർ തിരഞ്ഞെടുത്ത ട്രംപ് കാണിക്കുന്ന പരിപാടിയല്ല )
നഗ്നരെ ഉടുപ്പിക്കുക 
രോഗികളെ പോയി കാണുക 
തടവിൽ ആയിരിക്കുന്നവരെയും കാണുക (മത്തായി മുപ്പത്തി അഞ്ച് )

മേല്പറഞ്ഞത് മനുഷ്യരെ സ്നേഹിക്കുന്ന മനുഷ്യർക്ക് ചെയ്യാവുന്നതേയുള്ളൂ. 

മനുഷ്യ സ്നേഹികളായ നേതാക്കളുള്ള രാജ്യങ്ങളിൽ ഇത് നടപ്പാക്കാവുന്നതേയുള്ളു .  എല്ലാവര്ക്കും ആതുര ശുശ്രൂഷ ലഭിക്ക തക്ക രീതിയിലുള്ള അഫൊർഡബിൾ കെയർ ആക്ടും, അഭയാർത്ഥികൾക്ക് അഭയം നൽകുക,  തടവുകാർക്ക് രണ്ടാമത് ഒരവസരം ഉണ്ടാക്കി കൊടുക്കുക എന്നൊക്കയുള്ള പ്രവർത്തികൾ ഭൂമിയെ സ്വർഗ്ഗം ആക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമാണ് 

അല്ലാതെ മരണ ശേഷം വേറൊരിടത്തുപോയി   സുഖമായി ജീവിക്കാം എന്നുമൊക്ക മനുഷ്യരെ തെറ്റ് ധരിപ്പിച്ച് ഭൂമിയിൽ അവർ ചെയ്യേണ്ട കർമ്മങ്ങളിൽ നിന്ന് മതങ്ങൾ ചെയ്യുന്നതുപോലെ വ്യതിചലിപ്പിച്ച് അവരെ കൊള്ളയടിച്ചു സുഖ ജീവിതം നയിക്കുകയല്ല 

സ്വർഗ്ഗം മറ്റൊരിടത്തില്ല, പുനർ ജന്മം ഇല്ല (ഇതെല്ലം അനുമാനം മാത്രം). ഉള്ളത് നിങ്ങളുടെ മുന്നിൽ സുവ്യക്തമായി നിലകൊള്ളുന്ന ഈ പ്രപഞ്ചവും അതിലെ ജീവിതവുമാണ് .

വെറുതെ സ്വർഗ്ഗം, ദൈവം എന്നൊക്കെ പറഞ്ഞു സമയം കളയാതെ ' നിന്നെപ്പോലെ നിന്റെ അയൽക്കാരെ സ്നേഹിക്കുക, ജീവിക്കുക, മരിക്കുക 

"സ്നേഹത്തിൽ നിന്നുദിക്കുന്നു-ലോകം
സ്നേഹത്താൽ വൃദ്ധി നേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ-സ്വയം
സ്നേഹം താനാന്ദമാർക്കും
സ്നേഹം താൻ ജീവിതം ശ്രീമൻ-സ്നേഹ-
വ്യാഹതി തന്നെ മരണം;
സ്നേഹം നരകത്തിൻ ദ്വീപിൽ-സ്വർഗ്ഗ-
ഗേഹം പണിയും പടുത്വം"  (ചണ്ഡാലഭിക്ഷുകി -ആശാൻ )

"ഈശ്വരൻ മറ്റൊരു ലോകത്താണെന്ന്  
വിശ്വസിക്കുന്നവരെ 
വെറുതെ വിശ്വസിക്കുന്നവരെ 
ഇവിടെ തന്നെ സ്വർഗ്ഗവും നരകവും ......" (വയലാർ )
Ninan Mathulla 2018-12-03 07:05:46
അല്ലാതെ മരണ ശേഷം വേറൊരിടത്തുപോയി   സുഖമായി ജീവിക്കാം എന്നുമൊക്ക മനുഷ്യരെ തെറ്റ് ധരിപ്പിച്ച് ഭൂമിയിൽ അവർ ചെയ്യേണ്ട കർമ്മങ്ങളിൽ നിന്ന് മതങ്ങൾ ചെയ്യുന്നതുപോലെ വ്യതിചലിപ്പിച്ച് അവരെ കൊള്ളയടിച്ചു സുഖ ജീവിതം നയിക്കുകയല്ല 

സ്വർഗ്ഗം മറ്റൊരിടത്തില്ല, പുനർ ജന്മം ഇല്ല (ഇതെല്ലം അനുമാനം മാത്രം). ഉള്ളത് നിങ്ങളുടെ മുന്നിൽ സുവ്യക്തമായി നിലകൊള്ളുന്ന ഈ പ്രപഞ്ചവും അതിലെ ജീവിതവുമാണ് .

വെറുതെ സ്വർഗ്ഗം, ദൈവം എന്നൊക്കെ പറഞ്ഞു സമയം കളയാതെ ' നിന്നെപ്പോലെ നിന്റെ അയൽക്കാരെ സ്നേഹിക്കുക, ജീവിക്കുക, മരിക്കുക 

To believe that what you believe is the only truth is from the 'frog in a well' attitude, and it is from ignorance. We have to admit that others might know the truth better, and what you believe might be wrong. Jesus was a prophet. We must admit that Jesus knew the truth that we do not knew. It is not possible to prove the better knowledge of another person with the tools of science.
Rev ibrahim 2018-12-03 08:10:42
Heaven on Earth, American Presidents tried to make . somelne has written nonchalantly.
Earth is full of rapists, muderers and nuclear bombs. Is this evidence of heaven in America?

വിദ്യാധരൻ 2018-12-03 08:37:14
സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ 

"നമുക്ക് നാമെ പണിവത് 
നാകവും നരകവും ഒരുപോലെ "

truth and justice 2018-12-03 11:49:08
Stephen Hawkins was an Atheist who died recently published the book "Brief answers to the big questions " establishes that there is no God and Heaven. Men and women born here dies here and will continue like this for years.That is his belief and teaching but he had to make sure where he is destined to the so called Hell where there is worm and fire.If God the creator and make a living soul with a lump of clay in the Garden of Eden, the same God can make one in the womb of the virgin Mary and her husband with a doubt wants to divorce her.If so many atheists and prosperity believers have a faith that there is no God and Heaven and Hell, sorry to say they will find themselves in reality when they die and no one can stop that.
Ninan Mathulla 2018-12-03 19:02:15

Vidhyadharan wrote his opinion only, and it is not a fact. His statements are not supported by scripture or experience or other authority. He quoted Ullur, who is a strong believer in God. Ullur says, if you pray to God (namikkuka), you can reach an exalted position in life. It must be the experience of Ullur that his fame is due to his devotion to God. Vidhyadharan again quoted Vayalar that there is no God. It is just the opinion of Vayalar during a stage in his life. We do not know if he changed his opinion towards the end of his life, or was of a different opinion during earlier years. Our opinions and perceptions change with time.  Atheists become believers, and believers become atheists. The truth will still remain the same. What does a poet knows about facts about God. Did he search the whole universe to come to that conclusion? Poets live in their imagination. It is interesting to see Vidhyadharan quote Jesus who is God to prove that there is no God. Now he might keep quiet for some time and come back again with his blind statements to mislead people. Vidhyadharan says God is inside you. It is true that God is inside you. That does not means God is not outside. God is everywhere in this universe. You can see the manifestations of God in nature. Please do not mislead people with your ignorance.

വിഡ്ഢി കുഷ്മാണ്ഡു 2018-12-03 23:53:47
വിദ്യാധരൻ - താങ്കൾ ചിന്തിക്കാൻ കഴിവില്ലാത്തവനോട് തലയിട്ടടിച്ചിട്ട് എന്ത് കാര്യം.   ഞങ്ങളുടെ   വാല് എന്നും വളഞ്ഞെ ഇരിക്ക് . അതല്ല - ഒരു വിഡ്ഢിയുടെ മനസ്സിന്റെ വ്യാപ്‌തി എത്രമാത്രമാണെന്ന് അറിയാനാണെങ്കിൽ - നിങ്ങളുടെ ഉദ്ദ്യമം തുടർന്ന് കൊള്ളുക -  ആര് ജയിക്കുമെന്ന് അറിയാമല്ലോ ?

യേസ് ശ്രി/ശ്രിമതി വിധ്യദരന്‍ 2018-12-04 08:14:26
 വെറുതെ എന്തിനു താങ്കളുടെ വിലയേറിയ സമയം വിദ്യ വിലക്കപെട്ടവര്‍ക്ക് വേണ്ടി  കളയുന്നു. നമ്മള്‍ നടക്കുന്ന വഴിയില്‍ നമ്മെ നോക്കി കുരക്കുന്ന പട്ടിയെ എല്ലാം കല്ല്‌ എറിയാന്‍ ശ്രമിച്ചാല്‍ ......
അടിമത്തത്തിലും അറിവ്  നേടാന്‍ ആഗ്രഹം ഇല്ലാത്തവരോടും അറിവ് പകരാന്‍ ശ്രമിക്കുന്നത് വെറും പാഴ് വേല.
andrew
വിദ്യാധരൻ 2018-12-04 13:10:11
വിഡ്ഢികളോട് മത്സരിക്കുന്നത് 
വിഡ്ഢിത്വമാണെന്നറികിലും  
പാറയിൽ ഉരസി ആയുധത്തിൻ 
മൂർച്ച കൂട്ടുന്ന മാതിരി ഇടയ്ക്കിടെ 
ഏറ്റു മുട്ടണം വിഡ്ഢിയുമായ്  നാം 
എന്നിട്ടവരുടെ തലമണ്ടയ്ക്കുള്ളിൽ 
ചെന്ന് കയറി പരിശോധന നടത്തണം 
എന്താണിവരിങ്ങനെ സദാനേരവും 
വിഡ്ഢിത്വം പുലമ്പുവാൻ കാരണമെന്ന് 
ആരാഞ്ഞറിയണം ഗവേഷണത്താലെ. 
സംഭോഗം ഇല്ലാതെ കുഞ്ഞുപിറക്കുമെന്ന
വിഡ്ഢിത്തം വിശ്വസിക്കാനിവന്റെ
തലയിലെ കോശങ്ങൾ നശിപ്പിച്ചവർ
ഏത് മതത്തിൽ പെട്ടവരെന്നറിയണം .
വിഡ്ഢികളാണെങ്കിലും  മനുഷ്യരല്ലേ 
വിട്ടിടായ്‌കവരെ നശിക്കുവാനങ്ങനെ 
കൂട്ടമായി തല്ലണം കൊല്ലാതെ തല്ലണം 
തല്ലി തല്ലി അവരെ ശരിയാക്കിയെടുക്കണം 
Anthappan 2018-12-04 14:11:18
There are millions of mutated cells in a fools brain. And, it is herculean task to revive them . So, don't try to revive them (DNR) But, for Vidyadharan, it can be a subject for research.  The question you posed is genuine one but to find an answer you have to subject people like Matthulla and Truth and Justice to hypnotic therapy.   

Ninan Mathulla 2018-12-04 18:38:45

‘Utharam muttumbol konjanam kuthukayo?’ It is not appropriate for a person with the name Vidhyadharan. I can understand ‘fool kushmandu’ do that as it agrees with the name. I did not call Vidhyadharan any name but pointed out the weakness in his arguments. If Vidhyadharan will not change your behavior please change your name. If there is any mistake in my reasoning, please calmly point it out. To take two out of the four lines of Ullur to support an idea that the poet did not mean is not appropriate. He must be turning in his grave and as he can’t respond I had to defend him.

 

If a person believes only what he see with his own eyes, it comes from a simple mind. School children studying well see a better future (not reality yet) seeing that in their mind. Most of the things we believe are not after proving it. Wisdom is the ability to see into future. The more you can see ahead the wiser you are. So people who see beyond this life are wiser than those who see this life only. Many things Vidhyadharan quote here from Hindu scriptures and other sources are not proven things but he just believes it.  It is hope that gives meaning to life. Christmas gives the wonderful hope beyond this life, and to live with that hope in mind. Christmas is the symbol of that wonderful hope. Merry Christmas to All!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക