Image

ഷാറൂഖ് ഷോ ഹൗസ് ഫൂള്‍; റോംനിയ്ക്ക് തന്നെ സാധ്യതയെന്ന് ഗിന്‍ഗ്രിച്ച്

Published on 09 April, 2012
 ഷാറൂഖ് ഷോ ഹൗസ് ഫൂള്‍; റോംനിയ്ക്ക് തന്നെ സാധ്യതയെന്ന് ഗിന്‍ഗ്രിച്ച്
ന്യൂയോര്‍ക്ക്: യേല്‍ യൂണിവേഴ്‌സിറ്റിയുടെ ഉന്നതമായ ചബ് ഫെലോഷിപ്പ് ലഭിച്ച പ്രമുഖ ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ 12ന് വാഴ്‌സിറ്റിയില്‍ അതിഥിയായെത്തുന്നു. അന്ന് ഷാറൂഖ് നടത്തുന്ന ഒന്നര മണിക്കൂര്‍ പ്രഭാഷണം കേള്‍ക്കാന്‍ വാഴ്‌സിറ്റി തിയറ്ററിലെ 2000 സീറ്റും റിസര്‍വ് ചെയ്യപ്പെട്ടു കഴിഞ്ഞു. പ്രഭാ,ണത്തിന് പുറമെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുമായി അദ്ദേഹം ആശയസംവാദവും നടത്തും. രാഷ്ട്രത്തലവന്‍മാര്‍ക്കും നൊബേല്‍ ജേതാക്കള്‍ക്കും പുറമെ വിവിധ മേഖലകളില്‍ സേവനം നടത്തുന്ന പൊതുപ്രവര്‍ത്തകര്‍ക്കാണ് യേല്‍ യൂണിവേഴ്‌സിറ്റി ചബ് ഫെലോഷിപ്പ് നല്‍കുന്നത്. സിനിമാ താരമെന്നതിന് പുറമെ പൊകുരംഗത്ത് നല്‍കിയ സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് ഷാറൂഖിന് ഫെലോഷിപ്പ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റിയിലെ രാജ്യാന്തരകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോര്‍ജ് ജോസഫ് പറഞ്ഞു.

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: റോംനിയ്ക്ക് തന്നെ സാധ്യതയെന്ന് ഗിന്‍ഗ്രിച്ച്

ന്യൂയോര്‍ച്ച്: യുഎസ് പ്രസഡിന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ മുന്‍ മാസാച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് തന്നെയാണ് സാധ്യതയെന്ന് ന്യൂട്ട് ഗിന്‍ഗ്രിച്ച്. എന്നാല്‍ ഇതിനര്‍ഥം തങ്ങള്‍ പോരാട്ടത്തില്‍ നിന്ന് പിന്‍മാറുമെന്നല്ലെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഗിന്‍ഗ്രിച്ച് വ്യക്തമാക്കി. യാഥാര്‍ഥ്യം എല്ലാവരും മനസിലാക്കണം. ഡെലിഗേറ്റുകളുടെ പിന്തുണയെടുത്താലും പ്രൈമറി ജയങ്ങളുടെ കണക്കെടുത്താലും റോംനി ബഹുകാതം മുന്നിലാണ്. അതുകൊണ്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി അദ്ദേഹത്തിന് തന്നെയാണ് സാധ്യത-ഗിന്‍ഗ്രിച്ച് വ്യക്തമാക്കി. ഈ മാസം 24ന് ന്യൂയോര്‍ക്ക്, കണക്ടിക്കട്ട്, റോഡ് ഐലന്‍ഡ്, ഡെലാവെയര്‍, പെന്‍സില്‍വാനിയ സംസ്ഥാനങ്ങളില്‍ പ്രൈമറി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗിന്‍ഗ്രിച്ചിന്റെ പ്രതികരണം. അതിനിടെ മകള്‍ ഇസബെല്ല ആശുപത്രിയിലായതിനെത്തുടര്‍ന്ന് റോംനിയുടെ ഏറ്റവും അടുത്ത എതിരാളിയായ റിക് സാന്റോറം തിങ്കളാഴ്ചത്തെ പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

സ്വതന്ത്ര വോട്ടര്‍മാരുടെ പിന്തുണ ഒബാമയ്‌ക്കെന്ന് സര്‍വെ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര വോട്ടര്‍മാരുട പിന്തുണ പ്രസിഡന്റ് ബറാക് ബാമയ്‌ക്കെന്ന് സര്‍വെ. സ്വതന്ത്ര വോട്ടര്‍മാരില്‍ 44 ശതമാനം പേര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒബാമയെ പിന്തുണയ്ക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവുമെന്ന് കരുതുന്ന മിറ്റ് റോംനിയ്ക്ക് 38 ശതമാനം സ്വതന്ത്രരുടെ പിന്തുണയാണുള്ളതെന്ന് ഗ്ലോബല്‍ സ്ട്രാറ്റജി ഗ്രൂപ്പ് നടത്തിയ സര്‍വെയില്‍ പറയുന്നു. 2008ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയ്ക്ക് 57 ശതമാനം സ്വതന്ത്ര വോട്ടര്‍മാരുടെ പിന്തുണയാണ് ലഭിച്ചത്. ഒബാമയെ പിന്തുണയ്ക്കുന്നുവെങ്കിലും പ്രത്യശാസ്ത്രത്തിന്റെ കാര്യത്തില്‍ സ്വതന്ത്ര വോട്ടര്‍മാര്‍ റോംനിയോടാണ് ചേര്‍ന്ന് നില്‍ക്കുന്നതെന്ന് സര്‍വെ പറയുന്നു. എന്നാല്‍ ഇഷ്ടത്തിന്റെ കാര്യത്തില്‍ അവര്‍ ഒബാമയ്‌ക്കൊപ്പമാണ്.

വൈറ്റ്ഹൗസില്‍ ഇന്ന് ഈസ്റ്റര്‍ എഗ്ഗ് റോള്‍

വാഷിംഗ്ടണ്‍: 134-ാമത് വാര്‍ഷിക ഈസ്റ്റര്‍ എഗ്ഗ് റോളിന് വൈറ്റ് ഹൗസ് ഇന്ന് ആതിഥ്യം വഹിക്കും. വൈറ്റ്ഹൗസ് ഗ്രൗണ്ടില്‍ നടക്കുന്ന ഏറ്റവും വലിയ പൊതുചടങ്ങുകളിലൊന്നാണ് വാര്‍ഷിക ഈസ്റ്റര്‍ എഗ്ഗ് റോള്‍. കുട്ടികളും കുടുംബങ്ങളുമായി 30,000ത്തോളം പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. കുട്ടികള്‍ക്കായി കഥപറച്ചില്‍, ഗെയിംസ്, മ്യൂസിക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ലെറ്റ്‌സ് ഗോ, ലെറ്റ്‌സ് പ്ലേ, ലെറ്റ്‌സ് മൂവ് എന്നതാണ് ഈവര്‍ഷത്തെ തീം. 1878ല്‍ പ്രസിഡന്റായിരുന്ന റൂഥര്‍ഫോര്‍ഡ് ബി ഹയെസ് ആണ് വൈറ്റ് ഹൗസില്‍ ആദ്യമായി ഈസ്റ്റര്‍ എഗ്ഗ് റോള്‍ സംഘടിപ്പിച്ചത്.

സിബിഎസ് ചാനല്‍ അവതാരകന്‍ മൈക് വാലസ് അന്തരിച്ചു

ന്യൂയോര്‍ക്ക്: സിബിഎസ് ടെലിവിഷനിലെ ജനപ്രിയ അഭിമുഖപരിപാടിയായ "60 മിന്ട്‌സി'ന്റെ അവതാരകന്‍ മൈക് വാലസ്(93) അന്തരിച്ചു. കണക്ടിക്കട്ടിലെ ന്യൂകാനനിലെ വസതിയില്‍ ശനായഴ്ചയായിരുന്നു അന്ത്യം. 38 വര്‍ഷത്തെ അവതരണത്തിനുശേഷം 2006ല്‍ വാലസ് 60 മിനിട്‌സ് എന്ന അഭിമുഖ പരിപാടിയില്‍ നിന്ന് വിരമിച്ചിരുന്നു. പ്രമുഖ ബേസ്‌ബോള്‍ താരം റോജര്‍ ക്ലെമന്‍സിനെയാണ് വാലസ് അവസാനമായി അഭിമുഖം നടത്തിയത്. 40 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ നിരവധി പ്രമുഖരെ തന്റെ മുനയുള്ള ചോദ്യങ്ങള്‍ കൊണ്ട് വാലസ് വട്ടം കറക്കിയിട്ടുണ്ട്. ജോര്‍ജ് ബുഷ് ഒഴികെ ജോണ്‍ എഫ് കെന്നഡി മുതലുള്ള എല്ലാ യുഎസ് പ്രസിഡന്റുമാരെയും അദ്ദേഹം അഭിമുഖം നടത്തിയിട്ടുണ്ട്. ആക്രമണാത്മക ശൈലിയിലൂടെയുള്ള ചോദ്യങ്ങള്‍കൊണ്ട് അദ്ദേഹം നിരവധി വിമര്‍ശകരെയും അദ്ദേഹം സൃഷ്ടിച്ചിരുന്നു.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക