Image

ബീഹാറില്‍ ദളിത്‌ യുവതിയെ നഗ്‌നയാക്കി നടത്തിച്ച കേസില്‍ 20 പ്രതികള്‍ക്ക്‌ തടവ്‌ശിക്ഷ

Published on 02 December, 2018
ബീഹാറില്‍ ദളിത്‌ യുവതിയെ നഗ്‌നയാക്കി നടത്തിച്ച കേസില്‍ 20 പ്രതികള്‍ക്ക്‌ തടവ്‌ശിക്ഷ

പാറ്റ്‌ന: ബീഹാറിലെ ആരയില്‍ ദളിത്‌ യുവതിയെ മര്‍ദ്ദിക്കുകയും നഗ്‌നയായി നടത്തിക്കുകയും ചെയ്‌ത സംഭവത്തില്‍ 20 പ്രതികള്‍ക്ക്‌ കോടതി ജയില്‍ ശിക്ഷ വിധിച്ചു. അഞ്ച്‌ പ്രതികള്‍ക്ക്‌ 7 വര്‍ഷവും മറ്റുള്ളവര്‍ക്ക്‌ രണ്ട്‌ വര്‍ഷം വീതവുമാണ്‌ ശിക്ഷ വിധിച്ചത്‌.

ആഗസ്റ്റ്‌ 20നാണ്‌ പ്രതികളുടെ നേതൃത്വത്തില്‍ യുവതിയെ മര്‍ദ്ദിക്കുകയും നഗ്‌നയായി നടത്തിക്കുകയും ചെയ്‌തത്‌. പ്രദേശത്തെ വിമലേഷ്‌ ഷാ എന്ന യുവാവിന്റെ കൊലപാതകത്തില്‍ യുവതിയ്‌ക്ക്‌ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.

നവംബര്‍ 28ന്‌ പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കോടതി വിധിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക