Image

കേരളത്തിലെ പ്രളയം ഈ വര്‍ഷം ലോകം കണ്ട മഹാദുരന്തം:ലോക കാലാവസ്ഥാസംഘടന

Published on 02 December, 2018
കേരളത്തിലെ പ്രളയം ഈ വര്‍ഷം ലോകം കണ്ട മഹാദുരന്തം:ലോക കാലാവസ്ഥാസംഘടന
ജനീവ: ഇക്കൊല്ലം ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന്‌ അന്താരാഷ്ട്ര റിപ്പോര്‍ട്ട്‌.

ആള്‍നാശം കണക്കായാണിത്‌. സാമ്പത്തികനഷ്ടത്തിന്റെ കണക്കെടുപ്പില്‍ ആഗോളദുരന്തങ്ങളില്‍ നാലാമതാണ്‌ ഓഗസ്റ്റിലുണ്ടായ പ്രളയം. ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) വ്യാഴാഴ്‌ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വിലയിരുത്തിയിട്ടുള്ളത്‌.

പ്രളയം 54 ലക്ഷംപേരെ ബാധിച്ചു. 223 പേര്‍ക്ക്‌ ജീവന്‍ നഷ്ടമായി 14 ലക്ഷം പേര്‍ക്ക്‌ വീടുവിട്ടുപോകേണ്ടിവന്നു. സംസ്ഥാനത്തിന്‌ 30,000 കോടി രൂപയുടെ (430 കോടി യു.എസ്‌ ഡോളര്‍) സാമ്പത്തികനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 483 പേര്‍ മരിച്ചതായാണ്‌ സംസ്ഥാനത്തിന്റെ കണക്ക്‌.

ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാകിസ്‌താനിലുണ്ടായ ഉഷ്‌ണതരംഗവുമാണ്‌ ആള്‍നാശത്തിന്റെ കാര്യത്തില്‍ കേരളത്തിന്‌ തൊട്ടുപിന്നിലുള്ളത്‌. സെപ്‌റ്റംബറില്‍ യു.എസിലുണ്ടായ ഫ്‌ളോറന്‍സ്‌ ചുഴലിക്കാറ്റാണ്‌ ഏറ്റവുംവലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്‌.

35,000 കോടി രൂപയുടെ നഷ്ടമാണ്‌ കണക്കാക്കുന്നത്‌. 2017-ല്‍ ഇന്ത്യയിലാകെ മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലുമുണ്ടായതിലുമേറെയാണ്‌ കേരളത്തിലെ മഹാപ്രളയത്തിലുണ്ടായ നഷ്ടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക