Image

ശബരിമലയില്‍ ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Published on 02 December, 2018
 ശബരിമലയില്‍ ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

പത്തനംതിട്ട : സ്‌ത്രീ പ്രവേശന വിഷയത്തില്‍ ശബരിമല ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിക്കാന്‍ നിലയ്‌ക്കലില്‍ എത്തിയ 8 ബിജെപി പ്രവര്‍ത്തകരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ബിജെപി വക്താവ്‌ ഗോപാലകൃഷ്‌ണന്റെ നേതൃത്വത്തില്‍ എത്തിയവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പെരുനാട്‌ പോലീസ്‌ സ്റ്റേഷനിലേക്കാണ്‌ ഇവരെ കൊണ്ടുപോയത്‌.

അറസ്റ്റ്‌ വിവരം അറിഞ്ഞു ബിജെപിയുടെ പത്തനംതിട്ടയിലെ നേതാക്കള്‍ നിലയ്‌ക്കലിലേക്ക്‌ എത്തികൊണ്ടിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക