Image

അമേരിക്കയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു: മൈക്ക് പെന്‍സ്

പി.പി. ചെറിയാന്‍ Published on 02 December, 2018
അമേരിക്കയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു: മൈക്ക് പെന്‍സ്
വാഷിങ്ടന്‍ ഡിസി: അമേരിക്കയില്‍ എയ്ഡ്‌സ് രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്നതായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. ഡിസംബര്‍ ഒന്നിനു വേള്‍ഡ് എയ്ഡ്‌സ് ദിന ആചരണത്തോടനുബന്ധിച്ച് വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയിലാണ് എയ്ഡ്‌സ് രോഗത്തിന്റെ പിടിയില്‍ നിന്നും അമേരിക്കന്‍ ജനത സാവകാശം മോചനം പ്രാപിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയത്.

അഞ്ചു വര്‍ഷത്തേക്കു കൂടി എയ്ഡ്‌സ് റിലീഫ് എമര്‍ജന്‍സി പ്ലാന്‍ തുടരുന്നതിനുള്ള നിയമ നടപടികളില്‍ പ്രസിഡന്റ് ട്രംപ് ഉടനെ ഒപ്പു വയ്ക്കുമെന്നും പെന്‍സ് പറഞ്ഞു.

എയ്ഡ്‌സ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ചുള്ള ദു:ഖകരമായ ഓര്‍മ നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ രോഗത്തെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ കഴിഞ്ഞിട്ടുള്ളതെന്ന് സന്തോഷത്തിനു വക നല്‍കുന്നതായും പെന്‍സ് പറഞ്ഞു. കഴിഞ്ഞ 37 വര്‍ഷത്തിനുള്ളില്‍ ലോക വ്യാപകമായി 77 മില്യന്‍ പേര്‍ക്ക് എയ്ഡ്‌സ് രോഗം കണ്ടെത്തിയതായും ഇതില്‍ 35 മില്യന്‍ പേര്‍ മരിച്ചിട്ടുണ്ടെന്നും മൈക്ക് പെന്‍സ് പറഞ്ഞു.

1984ല്‍ യെന്‍ വൈറ്റ എന്ന പതിമൂന്നുകാരനിലാണ് എയ്ഡ്‌സ് ആദ്യം കണ്ടെത്തിയതെന്നും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്കൂളില്‍ നിന്നും റയല്‍ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെട്ടലിന്റെ ദയനീയാനുഭവമാണ് 1990ല്‍ യുഎസ് കോണ്‍ഗ്രസ് റയില്‍വൈറ്റ് കോണ്‍ഫറന്‍സ് എയ്ഡ്‌സ് റിസോള്‍ഡ് എമര്‍ജന്‍സി ആക്ട് പാസാക്കിയതെന്നും പെന്‍സ് ചൂണ്ടിക്കാട്ടി. ഈ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും പെന്‍സ് അറിയിച്ചു.
അമേരിക്കയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു: മൈക്ക് പെന്‍സ്അമേരിക്കയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു: മൈക്ക് പെന്‍സ്അമേരിക്കയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നു: മൈക്ക് പെന്‍സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക