Image

ഡല്‍ഹിയില്‍ ആദായ നികുതി വകുപ്പിന്റെ ലോക്കര്‍ ഓപ്പറേഷന്‍, സ്വകാര്യ ലോക്കറില്‍ നിന്ന് 25 കോടി പിടിച്ചെടുത്തു

Published on 02 December, 2018
ഡല്‍ഹിയില്‍ ആദായ നികുതി വകുപ്പിന്റെ ലോക്കര്‍ ഓപ്പറേഷന്‍, സ്വകാര്യ ലോക്കറില്‍ നിന്ന് 25 കോടി പിടിച്ചെടുത്തു
ന്യൂഡല്‍ഹി:  ആദായ നികുതി വകുപ്പ് ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നടത്തിയ റെയ്ഡില്‍ 25 കോടി രൂപ പിടിച്ചെടുത്തു.  സ്വകാര്യ നിലവറയില്‍ 100 ലോക്കറുകളിലായി സൂക്ഷിച്ചിരുന്ന തുകയാണ് ആദായനികുതിവകുപ്പ് പിടിച്ചെടുത്തത്.  പിടിച്ചെടുത്ത പണം ഹവാല ഇടാപാടുകാരുടേതാണെന്നാണ് പ്രഥമിക നിഗമനം. ഡല്‍ഹി കേന്ദ്രമാക്കി പുകയില, രാസവസ്തുക്കള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ കച്ചവടം നടത്തുന്നവരുടേതാണ് പിടിച്ചെടുത്ത കോടികളെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഹവാല സംഘങ്ങളുമായി ബന്ധമുണ്ടെന്നും വിവരങ്ങളുണ്ട്.

ഈ വര്‍ഷം ജനുവരിയില്‍ ഇതേപോലെ സ്വകര്യനിലവറയില്‍ നടത്തിയ റെഡില്‍ നിന്ന് 40 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമാനമായ നീക്കം സെപ്റ്റംബറില്‍ നടത്തിയിരുന്നു. 29 കോടിരൂപയും ചില രേഖകളും അന്ന് എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തിരുന്നു. അന്നും ഇതോപോലെ സ്വകാര്യ ലോക്കറുകളില്‍ നിന്നാണ് അധികൃതമായി സൂക്ഷിച്ചിരുന്ന പണം പിടിച്ചെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക