Image

അങ്കമാലി അയല്‍ക്കൂട്ടം വാര്‍ഷികവും ക്രിസ്മസും ആഘോഷിച്ചു

Published on 02 December, 2018
അങ്കമാലി അയല്‍ക്കൂട്ടം വാര്‍ഷികവും ക്രിസ്മസും ആഘോഷിച്ചു
 

ബ്രിസ്‌ബേന്‍: അങ്കമാലി അയല്‍ക്കൂട്ടത്തിന്റെ ആറാം വാര്‍ഷികാഘോഷവും ക്രിസ്മസ് ആഘോഷവും 'ജിംഗിള്‍ ബെല്‍സ് 2018' എന്ന പേരില്‍ സംഘടിപ്പിച്ചു. 

വിവിധ കലാ പരിപാടികള്‍, ക്രിസ്മസ് കരോള്‍, ഗാനമേള, നാടന്‍ രീതിയിലുള്ള അങ്കമാലിക്കാരുടെ ക്രിസ്മസ് സദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. 

ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തുന്ന മാതാപിതാക്കളെ പ്രതിനിധീകരിച്ച് ലില്ലി തോമസ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.സ്വരാജ് മാണിക്കത്താന്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ കണ്‍വീനര്‍ ജോളി കരുമത്തി മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡേവിഡ് ക്രിസ്മസ് സന്ദേശം നല്‍കി. പീറ്റര്‍ തോമസ് നന്ദി പറഞ്ഞു. 

ഷാജി തേക്കാനത്ത്, പോള്‍ അച്ചിനിമാടന്‍, തോമസ് കാച്ചപ്പിള്ളി, ജോയി പടയാട്ടി, ജോബി മാഞ്ഞുരാന്‍, സിജോ ജോസ്, ജോയി മൂലന്‍, തങ്കച്ചന്‍, ജോസ് പൈനാടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക