Image

ഐഇഎല്‍ടിഎസ് പരീക്ഷയിലെ ഇളവിന് എന്‍എംസിയുടെ അംഗീകാരം

Published on 02 December, 2018
ഐഇഎല്‍ടിഎസ് പരീക്ഷയിലെ ഇളവിന് എന്‍എംസിയുടെ അംഗീകാരം
 

ലണ്ടന്‍: യുകെയില്‍ നഴ്‌സാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ഐഇഎല്‍ടിഎസ് സ്‌കോറില്‍ ഇളവ് നല്‍കാനുള്ള തീരുമാനം നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ അംഗീകരിച്ചു.

റീഡിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ് എന്നിവയ്ക്ക് ഏഴ് ബാന്‍ഡ് സ്‌കോറാണ് ആവശ്യമുണ്ടായിരുന്നത്. പരിഷ്‌കരണം അനുസരിച്ച്, റൈറ്റിംഗിന് 6.5 സ്‌കോര്‍ മതിയാകും. എന്നാല്‍, ആകെ സ്‌കോര്‍ ഏഴു വേണം താനും. 9 ആണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

നല്ല രീതിയില്‍ ഇംഗ്ലിഷ് പരിജ്ഞാനമുള്ളവര്‍ക്കു പോലും ഐഇഎല്‍ടിഎസിന് ആവശ്യമായ സ്‌കോര്‍ നേടാന്‍ സാധിക്കാത്തതു മൂലം യുകെയില്‍ തൊഴിലവസരം നഷ്ടപ്പെടുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാറ്റം. രാജ്യത്ത് നഴ്‌സുമാരുടെ ക്ഷാമം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദേശത്തു നിന്ന് റിക്രൂട്ട് ചെയ്യുക മാത്രമാണ് പോംവഴി.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക