Image

മലയാളി യുവാവിന്റെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു

Published on 02 December, 2018
മലയാളി യുവാവിന്റെ മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് അയച്ചു
അല്‍കോബാര്‍: ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോയി.

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി എക്കലയില്‍ ജിഫിന്‍ മാത്യുവാണ് ഹൃദയാഘാതം മൂലം അല്‍കോബാറിലെ താമസസ്ഥലത്ത് മരണമടഞ്ഞത്. ഒരു പ്രൈവറ്റ് കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിന്‍, രാത്രി റൂമില്‍ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമില്‍ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. 

ജോര്‍ജ്ജ്, സോഫി ദമ്പതികളുടെ പുത്രനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞുള്ളൂ. ജിനിന്‍ ആണ് ഭാര്യ. ഏകസഹോദരി ജിഫിലി.

നവയുഗം രക്ഷധികാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഷാജി മതിലകത്തിന്റെ നേതൃത്വത്തില്‍, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷിബുകുമാര്‍, മഞ്ജു മണിക്കുട്ടന്‍, പദ്മനാഭന്‍ മണിക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് നിയമനടപടികള്‍ കഴിയുന്നത്ര വേഗത്തില്‍ പൂര്‍ത്തിയാക്കി. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക