Image

മധ്യപ്രദേശ് വോട്ടെടുപ്പ്: ബിഷപ്പ് ഉള്‍പ്പടെ ക്രൈസ്തവര്‍ക്ക് വോട്ട് നിഷേധിച്ചതായി പരാതി

Published on 02 December, 2018
മധ്യപ്രദേശ് വോട്ടെടുപ്പ്: ബിഷപ്പ് ഉള്‍പ്പടെ ക്രൈസ്തവര്‍ക്ക് വോട്ട് നിഷേധിച്ചതായി പരാതി
ഭോപ്പാല്‍: നവംബര്‍ ഇരുപത്തെട്ടാം തീയതി മധ്യപ്രദേശിലെ ഇരുനൂറ്റിമുപ്പത് നിയമസഭ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ക്രൈസ്തവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലായെന്ന് ഗുരുതര ആരോപണം. പൗരന്റെ അവകാശമായ സമ്മതിദാനം നിഷേധിക്കപ്പട്ടവരില്‍ ഭോപ്പാലിലെ ബിഷപ്പ് ലീയോ കൊര്‍ണേലിയോയും ഉള്‍പ്പെടുന്നു. മുക്കാല്‍ മണിക്കൂറോളം കാത്തു നിന്നിട്ടും തന്നെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ലായെന്ന് ബിഷപ്പ് കൊര്‍ണേലിയോ 'ഏഷ്യാ ന്യൂസ്' എന്ന മാധ്യമത്തോടു പറഞ്ഞു.

തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തു എന്നാണ് ആദ്യം കരുതിയിരുന്നത്. എങ്കിലും അനേകം ന്യൂനപക്ഷ വിഭാഗക്കാരുടെ പേരുകളും പട്ടികയില്‍ നിന്നും നീക്കം ചെയ്തതായി അറിഞ്ഞെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇത്തരം ഇടപെടലുകള്‍ ജനാധിപത്യത്തിന് നല്ല സൂചനയല്ല നല്‍കുന്നതെന്ന് ബിഷപ്പ് പിന്നീട് പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. ഒന്നര പതിറ്റാണ്ടായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപി വോട്ടില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്നാണ് സംസ്ഥാനത്തെ െ്രെകസ്തവ നേതൃത്വം സംശയിക്കുന്നത്. അതേസമയം സമ്മതിദാന അവകാശം നിഷേധിച്ചതിനെതിരെ ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിഷപ്പ് ലീയോ കൊര്‍ണേലിയോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക