Image

ടാക്‌സികളിലെ 'ചൈല്‍ഡ്‌ ലോക്ക്‌ നീക്കം ചെയ്യാന്‍ തീരുമാനം

Published on 03 December, 2018
ടാക്‌സികളിലെ 'ചൈല്‍ഡ്‌ ലോക്ക്‌ നീക്കം ചെയ്യാന്‍ തീരുമാനം


മലപ്പുറം: നിരത്തുകളിലോടുന്ന ടാക്‌സികളില്‍ ഇനി ചൈല്‍ഡ്‌ ലോക്ക്‌ പടിക്ക്‌ പുറത്ത്‌. കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പാണ്‌ ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കിയത്‌. ടാക്‌സികളിലെ ചൈല്‍ഡ്‌ ലോക്ക്‌ രാജ്യത്ത്‌ പലയിടങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഇത്‌ ഉടന്‍ നീക്കം ചെയ്യണമെന്നുമാണ്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

കാറുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ വാതില്‍ സ്വയം തുറക്കുന്നത്‌ വഴി പുറത്തേക്ക്‌ തെറിച്ചു വീഴാനുള്ള സാധ്യതയുണ്ട്‌. ഇത്‌ മുന്‍കൂട്ടി കണ്ടാണ്‌ ചൈല്‍ഡ്‌ ലോക്ക്‌ സംവിധാനം മിക്ക കാറുകളിലും ഘടിപ്പിച്ചിരിക്കുന്നത്‌.

ഉള്ളില്‍നിന്ന്‌ ചെറിയ ബട്ടണ്‍ അമര്‍ത്തി വാതിലടച്ചാല്‍ പിന്നെ വാതില്‍ കാറുനുള്ളില്‍ നിന്നും തുറക്കാനാവില്ല. പുറത്തുനിന്നു മാത്രമേ തുറക്കാനാവൂ. അതുകൊണ്ടുതന്നെ ടാക്‌സിയടക്കമുള്ള എല്ലാ കാറുകളിലും ചൈല്‍ഡ്‌ ലോക്ക്‌ നേരത്തേ നിര്‍ബന്ധമാക്കിയിരുന്നു. നിരത്തിലിറങ്ങുന്ന ആഡംബര കാറുകളിലടക്കം ഇപ്പോള്‍ ചൈല്‍ഡ്‌ ലോക്ക്‌ സജ്ജീകരിച്ചിട്ടുണ്ട്‌.

രാജ്യത്ത്‌ പലയിടങ്ങളിലും സ്‌ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ കുറ്റവാളികള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്നാണ്‌ തീരുമാനം മാറ്റിയത്‌. സ്‌ത്രീകളെ ഉപദ്രവിക്കാനും ഇത്‌ സൗകര്യമൊരുക്കുന്നുണ്ടെന്ന്‌ ആരോപണമുണ്ടായിരുന്നു.

യാത്രക്കാര്‍ വാഹനത്തില്‍ കയറുമ്‌ബോള്‍ അവരറിയാതെ ചൈല്‍ഡ്‌ ലോക്ക്‌ ബട്ടണ്‍ അമര്‍ത്തിയാല്‍ അവര്‍ക്ക്‌ ഒരു കാരണവശാലും പുറത്തിറങ്ങാനാവില്ലെന്നതാണ്‌ പ്രശ്‌നം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക