Image

ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്‌

Published on 03 December, 2018
ശബരിമല വരുമാനത്തില്‍ വന്‍ ഇടിവ്‌


സന്നിദാനം: ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം വര്‍ദ്ധിക്കാത്തതിനാല്‍ വരുമാനത്തില്‍ വന്‍ ഇടിവ്‌. ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷകള്‍ ദിവസം തോറും ആസ്ഥാനത്താകുകയാണ്‌. യുവതീ പ്രവേശനത്തിനു അനുകൂലമായ വിധിയെ തുടര്‍ന്ന്‌ ശബരിമലയില്‍ പ്രതിഷേധം അലയടിക്കുന്നതിനിടയില്‍ ഭക്തരുടെ സന്ദര്‍ശനം കുറഞ്ഞത്‌ തുടക്കത്തില്‍ ദേവസ്വം ബോര്‍ഡ്‌ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പിന്നീട്‌ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞപ്പോഴും ഭക്തര്‍ എത്താത്തത്‌ ദേവസ്വം ബോര്‍ഡിനെ നിരാശയിലാഴ്‌ത്തുന്നു.

മണ്ഡലകാലം തുടങ്ങിയതിനുശേഷം ഈ മാസം 26ന്‌ അറുപത്തിനായിരത്തില്‍ അധികം ആളുകള്‍ സന്നിദാനത്ത്‌ എത്തിയിരുന്നു. അതോടെ പന്ത്രണ്ടു വിളക്ക്‌ കഴിഞ്ഞാല്‍ കൂടുതല്‍ ഭക്തര്‍ സന്നിദാനത്ത്‌ എത്തും എന്ന ദേവസ്വം ബോര്‍ഡ്‌പ്രതീക്ഷ പാടെ തെറ്റി.

ശബരിമല വരുമാനത്തില്‍ കഴിഞ്ഞ 13 ദിവസത്തെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ മൂന്നു കോടി രൂപയുടെ കുറവ്‌ രേഖപ്പെടുത്തുന്നുണ്ട്‌. മുന്‍വര്‍ഷങ്ങളില്‍ ഒരു ദിവസം ശരാശരി 1.65 കോടി രൂപയുടെ അരവണ വിറ്റു പോയിരുന്നു. എന്നാല്‍ ഈ വര്‌ഷം അത്‌ 56 ലക്ഷത്തിലേക്കാണ്‌ ചുരുങ്ങിയത്‌.

അതായത്‌ മുന്‍പ്‌ ഒരു ദിവസം 2 ലക്ഷം ടിന്‍ അരവണ വിറ്റിരുന്നിടത്ത്‌ ഇപ്പോള്‍ വില്‍ക്കുന്നത്‌ എഴുപതിനായിരം ടിന്‍ അരവണ മാത്രമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക