Image

ബിജെപിക്കെതിരെയുള്ള വന്‍ മതിലില്‍ തുടക്കത്തിലേ വിള്ളല്‍

Published on 03 December, 2018
ബിജെപിക്കെതിരെയുള്ള വന്‍ മതിലില്‍ തുടക്കത്തിലേ വിള്ളല്‍

ബിജെപിയെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങിയ വനിതാ വന്‍മതലില്‍ തുടക്കത്തിലേ വിള്ളല്‍ വീണു. വനിതാ മതില്‍ സംഘാടനസമിതിയില്‍ തന്നെ മതില്‍ എന്തിനാണ് എന്ന അഭിപ്രായ വിത്യാസം ഉടലെടുത്തതും ഹിന്ദുപാര്‍ലമെന്‍റ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സി.പി.സുഗതനെ സംഘാടന സമിതിയുടെ ജോയിന്‍റ് കണ്‍വീനറാക്കിയതുമാണ് തുടക്കത്തില്‍ തന്നെ പ്രശ്നങ്ങള്‍ രൂപപ്പെടാന്‍ കാരണമായത്. യുവതി പ്രവേശനത്തെ താന്‍ ഒരു രീതിയിലും അനുകൂലിക്കുന്നില്ല എന്ന നിലപാടാണ് ഇപ്പോള്‍ സി.പി സുഗതന്‍ പുറത്ത് പറയുന്നത്. സുപ്രീംകോടതിയില്‍ അന്തിമ തീരുമാനം വരെ യുവതിപ്രവേശനം ഒരുരീതിയിലും പാടില്ലെന്നും സുഗുതന്‍ പറയുന്നു. 
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വര്‍ഗീയ ധ്രൂവീകരണങ്ങളെ ചെറുക്കാനായി ഒരുക്കുന്ന വന്‍ മതില്‍ പരിപാടിയുടെ സംഘാടക സമിതിയില്‍ സുഗതനെ ഉള്‍പ്പെടുത്തിയതിനെതിരെ തുടക്കത്തില്‍ തന്നെ വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വനിതാ മതിലില്‍ നിന്ന് പിന്മാറുമെന്ന് പല സംഘടനകളും അറിയിച്ചു തുടങ്ങി. ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്‍റ് കരിമ്പുഴ രാമന്‍ തന്‍റെ പേര് സംഘാടക സമിതിയില്‍ നിന്ന് മാറ്റണമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. 
വനിതാ മതില്‍ പരിപാടിയുടെ സംഘാടന സമിതിയില്‍ ഒരു സ്ത്രീയെപ്പോലും ഉള്‍പ്പെടുത്തിയില്ല എന്നതും വിമര്‍ശനത്തിന് കാരണമായി. ഇടതുപക്ഷ സഹയാത്രികര്‍ തന്നെ ഇതിനെ വിമര്‍ശിച്ചിരുന്നു. മുന്‍ വിവാദമായ ഹാദിയ കേസില്‍ ഹാദിയക്കെതിരെ കൊലവിളി നടത്തിയ തീവ്രഹിന്ദുത്വവാദിയാണ് സുഗതനെന്നാണ് ഇടതുപക്ഷ സഹയാത്രികരുടെ മറ്റൊരു ആരോപണം. എന്തായാലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘാടനം ചെയ്യപ്പെടാന്‍ ഒരുങ്ങുന്ന വന്‍മതലിന് തുടക്കത്തിലെ വിള്ളല്‍ വീണിരിക്കുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക