Image

നിധിശേഖരം ക്ഷേത്രത്തിന്റേത്‌, സര്‍ക്കാര്‍ ഏറ്റെടുക്കില്ല: ഉമ്മന്‍ചാണ്ടി

Published on 03 July, 2011
നിധിശേഖരം ക്ഷേത്രത്തിന്റേത്‌, സര്‍ക്കാര്‍ ഏറ്റെടുക്കില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്ന്‌ കണ്ടെടുത്ത നിധിശേഖരം ക്ഷേത്രത്തിന്റെ സ്വത്താണ്‌. അത്‌ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നിധിശേഖരത്തിന്റെ സുരക്ഷ സര്‍ക്കാരിന്റെചുമതലയാണ്‌. ആചാരാനുഷ്‌ഠാനങ്ങള്‍ക്ക്‌ കോട്ടം വരുത്താതെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്‌ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന്‌ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സുപ്രീംകോടതിയാണ്‌ കണക്കെടുപ്പിന്‌ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌. അതിനാല്‍ അതേക്കുറിച്ച്‌ സര്‍ക്കാരിന്‌ പ്രത്യേക അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്നും സുരക്ഷയ്‌ക്കായി വരുന്ന തുക സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയുടെ തുടക്കമെന്നനിലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം നിലവില്‍ വന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക