Image

2.0' നാലു ദിവസം കൊണ്ട്‌ നേടിയത്‌ 400 കോടി

Published on 03 December, 2018
2.0' നാലു ദിവസം കൊണ്ട്‌ നേടിയത്‌ 400 കോടി


ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന രജനികാന്തും അക്ഷയ്‌ കുമാറും നേര്‍ക്കുനേര്‍ എത്തുന്ന ശങ്കര്‍ ചിത്രം 2.ഛ തിയേറ്ററുകളില്‍ എത്തി നാലു ദിവസം പിന്നിടുന്നു. ചിത്രത്തിന്‌ സോഷ്യല്‍ മീഡിയയിലടക്കം മികച്ച പ്രതികരണമാണ്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌.

വാക്കുകള്‍ കൊണ്ട്‌ വര്‍ണിക്കാവുന്നതിലപ്പുറം മികച്ചതാണ്‌ സിനിമയെന്നും എത്രയും പെട്ടെന്ന്‌ തന്നെ ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്നുമാണ്‌ പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്‌. ഹോളിവുഡ്‌ സിനിമകള്‍ക്കൊപ്പം സ്ഥാനം പിടിക്കത്തക്ക രീതിയില്‍ ഇന്ത്യയില്‍ ഇത്തരമൊരു ചിത്രമുണ്ടായത്‌ അഭിമാനകരമാണെന്നും പറയുന്നവര്‍ ഏറെയാണ്‌.

നാല്‌ ദിനം പിന്നിടുമ്പോല്‍ ചിത്രം 400 കോടി രൂപ കളക്ട്‌ ചെയ്‌തെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌. ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ നാലു ദിവസം കൊണ്ട്‌ ബോക്‌സ്‌ ഓഫീസില്‍ നിന്നും കളക്‌റ്റ്‌ ചെയ്‌തത്‌ 63.25 കോടി രൂപയാണ്‌. ഒന്നാംദിവസം 115 കോടി രൂപ ചിത്രം സ്വന്തമാക്കിയതായാണു കണക്കുകള്‍. 6.09 കോടിയാണു കേരളത്തില്‍ ചിത്രത്തിനു ഒന്നാം ദിവസം ലഭിച്ച കളക്ഷന്‍. അന്യഭാഷാ ചിത്രങ്ങളുടെ കേരളത്തിലെ ആദ്യദിന കളക്ഷന്‍ പരിശോധിച്ചാല്‍ 6.6 കോടി നേടിയ വിജയ്‌ ചിത്രം സര്‍ക്കാരാണ്‌ ഒന്നാമത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക