Image

നവയുഗം ലീന ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി.

Published on 03 December, 2018
നവയുഗം ലീന ടീച്ചര്‍ക്ക്  യാത്രയയപ്പ് നല്‍കി.
അല്‍കോബാര്‍: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, തുഗ്ബ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ  ശ്രീമതി ലീന ഷാജിയ്ക്ക് നവയുഗം ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

കോബാര്‍ തുഗ്ബ മേഖല കമ്മിറ്റി ഓഫീസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ വെച്ച് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍ ജി, കേന്ദ്രകമ്മിറ്റിയുടെ ഉപഹാരം കൈമാറി. നവയുഗം വനിതാവേദിയ്ക്ക് വേണ്ടി പ്രസിഡന്റ് അനീഷ കലാമും, തുഗ്ബ മേഖല കമ്മിറ്റിയ്ക്ക് വേണ്ടി മേഖല സെക്രട്ടറി ദാസന്‍ രാഘവനും ഉപഹാരങ്ങള്‍ കൈമാറി. 

നവയുഗം തുഗ്ബ മേഖല പ്രസിഡന്റ് ഷാജി അടൂരിന്റെ ഭാര്യയായ ശ്രീമതി ലീന ഷാജി, ഇരുപതു വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്. റാക്ക സണ്‍ഷൈന്‍ സ്‌ക്കൂള്‍ അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു.  നവയുഗത്തിന്റെ രൂപീകരണകാലം മുതല്‍ സജീവപ്രവര്‍ത്തകയായ ലീന ടീച്ചര്‍, കുടുംബപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്നത്.

യാത്രയയപ്പ് ചടങ്ങിന് നവയുഗം നേതാക്കളായ ഷിബുകുമാര്‍, ഗോപകുമാര്‍, അരുണ്‍ ചാത്തന്നൂര്‍, സുമി ശ്രീലാല്‍, ശരണ്യ ഷിബു, മീനു അരുണ്‍, ശ്രീലാല്‍, ആരതി എം.ജി എന്നിവര്‍ നേതൃത്വം നല്‍കി.

നവയുഗം ലീന ടീച്ചര്‍ക്ക്  യാത്രയയപ്പ് നല്‍കി.
നവയുഗം ലീന ടീച്ചര്‍ക്ക്  യാത്രയയപ്പ് നല്‍കി.
നവയുഗം ലീന ടീച്ചര്‍ക്ക്  യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക