Image

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

Published on 03 December, 2018
ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ഖൈത്താന്‍ (കുവൈത്ത്) കല കുവൈത്ത് കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ‘മഴവില്ല്2018’ എന്ന പേരില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. 

ഖൈത്താന്‍ കാര്‍മല്‍ സ്‌കൂളില്‍ നടന്ന പരിപാടി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ ഉദ്ഘാടനം ചെയ്തു. .കല കുവൈത്ത് ആക്റ്റിംഗ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഴവില്ല് ജനറല്‍ കണ്‍വീനര്‍ ടി.വി. ജയന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍. അജിത് കുമാര്‍, ബിഇസി കണ്‍ട്രി മാനേജര്‍ മാത്യു വര്‍ഗീസ്, സാല്‍മിയ മേഖലാ സെക്രട്ടറി പി.ആര്‍. കിരണ്‍ എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് കല ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ട്രഷറര്‍ രമേശ് കണ്ണപുരം നന്ദിയും പറഞ്ഞു.

‘പ്രളയം, അതിജീവനം’ എന്ന വിഷയത്തില്‍ തയാറാക്കിയ ഓപ്പണ്‍ കാന്‍വാസില്‍ നിരവധിപേര്‍ പങ്കാളികളായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, കുവൈത്തിലെ കലാകാരന്മാരുടെ കൈത്താങ്ങായി അവര്‍ വരച്ച 40ഓളം ചിത്രങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു. മുഖ്യാതിഥി ഇബ്രാഹിം ബാദുഷ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായി കാരിക്കേച്ചറുകള്‍ വരച്ചുനല്‍കി. 

ഉച്ചകഴിഞ്ഞ് രണ്ടിന് കിന്റര്‍ ഗാര്‍ട്ടന്‍ ,ഒന്നുമുതല്‍ നാലുവരെ (സബ് ജൂണിയര്‍), അഞ്ചുമുതല്‍ എട്ടുവരെ (ജൂണിയര്‍), ഒമ്പതുമുതല്‍ 12 വരെ (സീനിയര്‍) എന്നീ വിഭാഗങ്ങളിലായി ആരംഭിച്ച മത്സരങ്ങള്‍ നാലുണിയോടെ അവസാനിച്ചു. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. മത്സര ഫലങ്ങള്‍  www.kalakuwait.comഎന്ന വെബ്‌സൈറ്റിലൂടെയും മാധ്യമങ്ങള്‍ വഴിയും ഉടന്‍ പ്രസിദ്ധീകരിക്കും.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക