Image

കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 03 December, 2018
കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്റ്  തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തത്.  വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കോളേജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി.

നവംബര്‍ 28 ബുധനാഴ്ചയാണ് രാഖി കൃഷ്ണ തീവണ്ടിക്ക് മുന്നില്‍ചാടി ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ രാഖിയെ മാനസികമായി പീഡിപ്പിച്ചെന്നും ഇതിനെതുടര്‍ന്നാണ് രാഖി ജീവനൊടുക്കിയതെന്നുമായിരുന്നു ആരോപണം.  പരീക്ഷാഹാളില്‍നിന്ന് ഇറങ്ങിയോടിയ വിദ്യാര്‍ഥിനി കൊല്ലം എസ്.എന്‍. കോളേജിനു മുന്നില്‍വച്ചാണ് തീവണ്ടിക്ക് മുന്നില്‍ ചാടിയത്. സംഭവത്തില്‍ കോളേജ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഖിയുടെ കുടുംബവും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക