Image

ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഒരുകോടിപ്പേര്‍ ഒപ്പുവെച്ച നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്ന്‌ എന്‍.ഡി.എ

Published on 03 December, 2018
ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഒരുകോടിപ്പേര്‍ ഒപ്പുവെച്ച നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്ന്‌ എന്‍.ഡി.എ

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഒരുകോടിപ്പേര്‍ ഒപ്പുവെച്ച നിവേദനം ഗവര്‍ണര്‍ക്കു നല്‍കുമെന്ന്‌ എന്‍.ഡി.എ. ബുധനാഴ്‌ച മുതല്‍ അടുത്ത തിങ്കളാഴ്‌ച വരെ ഗൃഹസന്ദര്‍ശനം നടത്തി ശബരിമല വിഷയം സംബന്ധിച്ച്‌ കൈപ്പുസ്‌തകം കൈമാറാനും ചെയര്‍മാന്‍ പി.എസ്‌ ശ്രീധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗം തീരുമാനിച്ചു.

വിഷയം പഠിക്കാനെത്തിയ ബി.ജൈ.പി കേന്ദ്രസംഘത്തിലെ എം.പിമാരായ പ്രഹ്ലാദ്‌ ജോഷി, നളിന്‍കുമാര്‍ കട്ടില്‍ എന്നിവരെ ശബരിമല വിഷയം സംബന്ധിച്ച അഭിപ്രായം ഘടകകക്ഷി നേതാക്കള്‍ അറിയിച്ചു. ഇതുകൂടി ഉള്‍പ്പെടുത്തിയായിരിക്കും ദേശീയ അധ്യക്ഷന്‍ അമിത്‌ഷായ്‌ക്കു റിപ്പോര്‍ട്ട്‌ നല്‍കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി മണ്ഡലം, ബൂത്തു തലങ്ങലിലെ പ്രവര്‍ത്തനം സജീവമാക്കും.

അതേസമയം ശബരിമല വിഷയത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്‌ണന്‍ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹവും രണ്ടാം ദിവസത്തിലേക്ക്‌ കടക്കുകയാണ്‌. 15 ദിവസത്തിനകം ബിജെപിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന്‌ ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക