Image

ആശങ്ക വേണ്ട; കോംഗോ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി

Published on 03 December, 2018
ആശങ്ക വേണ്ട; കോംഗോ പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോംഗോ പനി സ്ഥിരീകരിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. അതിര്‍ത്തികളിലും ആശുപത്രികളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മറ്റുള്ളവരിലേക്ക്‌ രോഗം പടരില്ലെന്നാണ്‌ കരുതുന്നതെന്നും മന്ത്രി പറഞ്ഞു. രോഗി എത്തിയത്‌ കന്യാകുമാരിയില്‍ നിന്ന്‌ ട്രെയിന്‍ മാര്‍ഗ്ഗമാണ്‌. ഇപ്പോള്‍ തൃശ്ശൂരിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലുമാണെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ്‌ യുഎഇയില്‍ നിന്നും നാട്ടിലെത്തിയ മലപ്പുറം സ്വദേശിയില്‍ കോംഗോ പനി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വിദേശത്ത്‌ നിന്നും ഇയാള്‍ രോഗത്തിന്‌ ചികിത്സ തേടിയിരുന്നതായും നാട്ടിലെത്തിയപ്പോള്‍ അസ്വസ്ഥതകളെ തുടര്‍ന്ന്‌ വീണ്ടും സ്വകാര്യ ആശുപത്രിയില്‍ എത്തുകയായിരുന്നു.

രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ്‌ പനി മനുഷ്യനിലേക്ക്‌ പകരുന്നത്‌. നെയ്‌റോ വൈറസുകളാണ്‌ രോഗം ഉണ്ടാക്കുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക