Image

അഞ്ച്‌ വര്‍ഷത്തിനിടെ 21 ആണ്‍കുട്ടികളെ പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published on 03 December, 2018
അഞ്ച്‌ വര്‍ഷത്തിനിടെ 21 ആണ്‍കുട്ടികളെ പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍


ബെംഗളൂരു: കര്‍ണാടകയെ നടുക്കി ഒരു പീഡന വാര്‍ത്തകൂടി . അഞ്ച്‌ വര്‍ഷത്തിനിടെ 21 ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മാധ്യമ പ്രവര്‍ത്തകന്‍ ബെംഗളൂരുവില്‍ അറസ്റ്റിലായെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ പുറത്തെത്തുന്നത്‌. ചന്ദ്ര കെ ഹെമ്മാദി എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ്‌ പിടിയിലായത്‌. ഇയാള്‍ പ്രമുഖ കന്നഡ പത്രത്തിന്റെ ബൈന്ദൂരിലെ ലേഖകനാണ്‌.

2013 മുതലുള്ള കാലത്ത്‌ പ്രായപൂര്‍ത്തിയാകാത്ത 21 കുട്ടികളെ പീഡനത്തിന്‌ ഇരയാക്കിയത്‌. ഇയാള്‍ക്കെതിരെ പേക്‌സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ്‌ അറിയിച്ചു.കുട്ടികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്‌ വാര്‍ത്ത നല്‍കാനെന്ന പേരില്‍ സ്‌കൂളുകളിലെത്തിയാണ്‌ ഇയാള്‍ കുട്ടികളെ കണ്ടെത്തിയിരുന്നതെന്നു പൊലീസ്‌ പറഞ്ഞു.

തുടര്‍ന്ന്‌ അദ്ധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും വിശ്വാസം നേടിയെടുക്കും. പിന്നീട്‌ വാര്‍ത്തയ്‌ക്ക്‌ സഹായിക്കാനെന്ന പേരില്‍ കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയും ലൈംഗികമായി ഉപദ്രവിക്കുകയുമാണ്‌ ഇയാളുടെ രീതിയെന്ന്‌ പൊലീസ്‌ പറയുന്നു. ലൈംഗികമായി ഉപദ്രവിച്ച ശേഷം ഇക്കാര്യം പുറത്തുപറയരുതെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

കഴിഞ്ഞ അഞ്ച്‌, ആറ്‌ ദിവസങ്ങള്‍ക്കിടയിലാണ്‌ ഇയാള്‍ക്കെതിരായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന്‌ ബൈന്ദൂര്‍ പൊലീസ്‌ പറഞ്ഞു. ബൈന്ദൂര്‍, ഗംഗോലി, കൊല്ലൂര്‍, കുന്ദാപുര എന്നീ പൊലീസ്‌ സ്റ്റേഷനുകളിലായാണ്‌ കേസുകളുള്ളത്‌. 21 കുട്ടികളെ പീഡനത്തിന്‌ ഇരയാക്കിയതായി ഇയാള്‍ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ടെന്നാണ്‌ വിവരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക