Image

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഗോരക്ഷാ കലാപം; പിന്നില്‍ ഗൂഡാലോചനയെന്ന് സംശയം

Published on 03 December, 2018
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ  ഗോരക്ഷാ കലാപം; പിന്നില്‍ ഗൂഡാലോചനയെന്ന് സംശയം

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിന് ഇന്നലെ പെട്ടന്ന് പൊട്ടിപ്പുറപ്പെട്ട ഗോരക്ഷാ ആക്രമണം വന്‍ ഗൂഡാലോചനയെന്ന് സംശയം. തിങ്കളാഴ്ച രാവിലെയാണ് മേഖലയില്‍ തീവ്രഹിന്ദുത്വ ശക്തികളുടെ ആക്രമണം ആരംഭച്ചത്. സമീപത്തുള്ള വനമേഖലയില്‍ പശുക്കളുടെ ജഡാവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്രമണം ആരംഭിച്ചത്. തുടര്‍ന്ന് അക്രമണകാരികള്‍ റോഡ് ഉപരോധിച്ചു. ഇത് ചെറുക്കാന്‍ പോലീസ് എത്തിയതോടെ കല്ലേറും ലഹളയും തുടങ്ങി. തുടര്‍ന്ന് സ്ഥലത്തെ പോലീസ് സ്റ്റേഷനു മുന്‍പില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ അക്രമികള്‍ കൈക്കലാക്കി. പിന്നീട് പോലീസ് പോസ്റ്റ് തീവെച്ചു. നിരവധി വാഹനങ്ങള്‍ക്കും തീവെച്ചു ഇതിനിടെ കല്ലോറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കല്ലേറില്‍ കൊല്ലപ്പെട്ടത്. കല്ലേറിലാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുമ്പോള്‍ അക്രമികള്‍ വെടിവെച്ചാണ് സുബോധിനെ കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു. 
തുടര്‍ന്ന് സുബോധിന്‍റെ മുന്‍കാല ചരിത്രം മാധ്യമങ്ങളില്‍ വന്നതോടെയാണ് ഇന്നലത്തെ കലാപത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയം ഉയര്‍ന്നത്. 
മൂന്ന് വര്‍ഷം മുമ്പ് യുപിയിലെ ദാദ്രിയില്‍ പശുവിറച്ചി സൂക്ഷിച്ചിരുന്നു എന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാക്ക് എന്നയാളെ തീവ്രഹിന്ദുത്വവാദികള്‍ അടിച്ചുകൊന്ന സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സുബോധ് സിംഗ്. അന്ന് കേസ് അന്വേഷണ ചുമതല സുബോധിനായിരുന്നു. തികച്ചും സത്യസന്ധമായി കേസ് അന്വേഷിച്ച സുബോധാണ് അഖ്ലാകിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ആട്ടിറച്ചിയായിരുന്നുവെന്ന സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് കൊലപാതകികളെ ഒന്നൊന്നായി കണ്ട് പ്രതിചേര്‍ത്തു. എന്നാല്‍ നവംബറില്‍ ഉന്നത ഇടപെടല്‍ മൂലം സുബോധിനെ അന്വേഷണ ഉദ്യോഗസ്ഥന്‍റെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. 
ദാദ്രികേസ് അന്വേഷിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന സുബോധ് സിംഗ് കൊല്ലപ്പെടുമ്പോള്‍ ഈ കൊലപാതകം മുമ്പോട്ടു വെയ്ക്കുന്ന സംശയങ്ങള്‍ ഏറെയാണ്. സംഭവത്തിന് പിന്നീല്‍ ഗുഡാലോചനയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചുകഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക