Image

യേശു ജനിച്ചത് കാലിത്തൊഴുത്തില്‍ എന്നു പറയുന്നത് ശരിയോ? (ജോണ്‍ വേറ്റം)

Published on 03 December, 2018
യേശു ജനിച്ചത് കാലിത്തൊഴുത്തില്‍ എന്നു പറയുന്നത് ശരിയോ? (ജോണ്‍ വേറ്റം)
ലോകസമാധാനവും സുരക്ഷയും വാഗ്ദാനം ചെയ്ത യേശുവിന്റെ ജനനം പ്രവചനങ്ങളുടെ നിവൃത്തിയാണെന്നു ബൈബിള്‍ ഉറപ്പ് നല്‍കുന്നു (യെശയ്യാവ് 7:14, 9:6-7, മത്താ.2:6, മീഖാ 5:2). 

ലോകമെങ്ങും ഉത്സവാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, പുതിയൊരു ക്രിസ്തുമസ് സമീപിക്കുന്നു. ഉത്തേജ വാര്‍ത്തകളുമായി അനവധി പ്രഭാഷകര്‍ ആചരണ വേദികളില്‍ വരും. നമ്മുടെ കര്‍ത്താവ്, മഹത്വത്തിന്റെ ഉടയവന്‍, കാലിക്കൂട്ടില്‍ പിറന്നു എന്ന് പ്രസംഗിക്കും. യേശുനാഥന്‍ പുല്‍കുടിലില്‍ ജാതനായെന്ന ഉത്സുഖഗീതങ്ങള്‍ രാപ്പകലുകളില്‍ ഉയരും. ക്രിസ്തു പുല്‍കൂട്ടില്‍ ജനിച്ച പുണ്യദിനമെന്ന് പ്രസിദ്ധീകരണങ്ങള്‍ പ്രശംസിച്ചെഴുതും. ഈ പാരമ്പര്യം തുടരുന്നു. അതുകൊണ്ട്, യേശു പശുശാലയില്‍ ജനിച്ചു എന്ന് ഇതരമതസ്ഥരും വിശ്വസിക്കുന്നു.

ക്രിസ്തുമസ് സംബന്ധിച്ചു നിര്‍മ്മിച്ച് വില്‍ക്കപ്പെടുന്ന അനവധി ആകര്‍ഷക സാധനങ്ങളില്‍ ഒന്നാണ് പുല്‍ക്കൂട്. അത് അലങ്കരിച്ചു ഭവനങ്ങളില്‍ വച്ചു വിശ്വാസികള്‍ ആനന്ദിക്കും. മറ്റ് ചിലര്‍ ആരാധനക്കും വണക്കത്തിനുമായി ഉപയോഗിക്കും. യേശു തൊഴുത്തില്‍ ജനിച്ചു എന്ന സൂചനയാണ് ഇതു നല്‍കുന്നത്. എന്നാലും, യേശു പുല്‍ക്കുടിലില്‍ ജാതനായി എന്ന് എഴുതുന്നതും, പറയുന്നതും, പാടുന്നതും, പ്രസിദ്ധീകരിക്കുന്നതും യുക്തമോ? മനസ്സുകളെയും ഹൃദയങ്ങളെയും ജ്ഞാനം കൊണ്ടു നിറയ്ക്കേണ്ടവര്‍ പൊളിപറയുന്നു എന്നു കരുതണമോ? ബൈബിളിന്റെ മലയാളം വിവര്‍ത്തനങ്ങള്‍ എന്ത് പഠിപ്പിക്കുന്നു?

ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്ന് യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവ സമയമടുത്തു; അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല. ലൂക്കാ 2:4-7.'(ബൈബിള്‍. കെ.സി.ബി.സി.)

ഗര്‍ഭിണിയായ മറിയയെയും കൂട്ടിക്കൊണ്ട് പേരെഴുതിക്കുന്നതിനായി പോയി. അവര്‍ അവിടെ ആയിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികഞ്ഞു. അവള്‍ തന്റെ ആദ്യജാതനായ മകനെ പ്രസവിച്ചു; വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ലഭിക്കാതിരിക്കുന്നതുകൊണ്ട് അവള്‍ അവനെ ശീലകളില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. ലൂക്കൊസ് 2:5-7'. (വിശുദ്ധ സത്യ വേദപുസ്തകം-ബ്രദര്‍ മാത്യൂസ് വര്‍ഗീസ്).

അങ്ങനെ യോസേഫും ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടും തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു, യഹൂദ്യയില്‍ ബേതലേഹെം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു പോയി. അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിന്നുള്ള കാലം തികഞ്ഞു. അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. ലൂക്കൊസ് 2:4-7. (സത്യവേദപുസ്തകം ബൈബിള്‍ സൊസൈറ്റി).

.... അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികഞ്ഞു. അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു. ശീലകള്‍ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കു സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. ലൂക്കൊസ് 2:4-7. (ദാനിയേല്‍ ദ്വിഭാഷാ പഠനബൈബിള്‍. ഡോ. എ.പി.ദാനിയേല്‍).

വാടകമുറിയില്‍ ഇടം കിട്ടാഞ്ഞതിനാല്‍ ശിശുവിനെ പശുത്തൊട്ടിയില്‍ കിടത്തിയെന്ന് മറ്റൊരു മലയാളം തര്‍ജ്ജമ! ഇങ്ങനെ, യേശുവിനെ പ്രസവിച്ചശേഷം വഴിയമ്പത്തില്‍ അഥവാ സത്രത്തില്‍ സ്ഥലം ലഭിക്കാഞ്ഞതിനാല്‍ ശിശുവിനെ പശുത്തൊട്ടിയില്‍ കിടത്തിയെന്നു ബൈബിള്‍ വിവര്‍ത്തങ്ങള്‍ പ്രസ്താവിക്കുന്നു. എന്നിട്ടും, യേശുവിനെ എവിടെ പ്രസവിച്ചു എന്ന് രേഖപ്പെടുത്തിയിട്ടില്ല.

പുല്‍ക്കുടിലില്‍ പ്രസവിച്ചു എന്നത് അംഗീകരിക്കാവുന്നതോ? ദൈവത്തിന്റെ പദ്ധതിപ്രകാരം, ജനനം മുതല്‍ പരിശുദ്ധയാക്കി സൂക്ഷിക്കപ്പെട്ട കന്യകമറിയാമിന്റെ മേല്‍ പരിശുദ്ധാത്മാവ് വരുകയും അത്യുന്നതന്റെ ശക്തി അവളുടെ മേല്‍ നിഴലിടുകയും ചെയ്തപ്പോള്‍ (ലൂക്കൊസ് 1:33) ഗര്‍ഭസ്ഥയായവളെ, അശുദ്ധവും അടവില്ലാത്തതുമായ തൊഴുത്തില്‍ പ്രസവിക്കുവാന്‍ ദൈവം അനുവദിച്ചു എന്ന് കരുതാമോ? ആദിമകാലത്ത് സ്ത്രീകളുടെ പ്രസവം എങ്ങനെ ആയിരുന്നുവെന്നു തെളിയിക്കുന്ന അനവധി ലിഖിതങ്ങളും ശില്പങ്ങളും കണ്ടെടുത്തത് ഇപ്പോഴും സൂക്ഷിക്കപ്പെടുന്നുണ്ട്.

ക്രിസ്തുമത വിശ്വാസികളുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം ബൈബിള്‍ ആകയാല്‍, അതിന്റെ വിവര്‍ത്തനങ്ങള്‍ വിവിധ ഭാഷകളില്‍ നടത്തുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളും ഉണ്ടായി. കാലാനുസൃതമായി ഓരോ ഭാഷയിലും വരുത്തുന്ന നവീകരണം ഭാഷാന്തരത്തെ പ്രോത്സാഹിപ്പിക്കുന്നു. 'സാമാന്യജനങ്ങളെ ആകര്‍ഷിക്കുന്നത് ലളിതഭാഷയില്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള പുസ്തകം. അതിന് കൂടുതല്‍ വിശ്വാസികളെ ഉളവാക്കുവാന്‍ കഴിയും.

അങ്ങനെ വിചിന്തനങ്ങള്‍. എങ്കിലും, ബൈബിള്‍ വായിക്കുവാനോ വിവര്‍ത്തനം ചെയ്യുവാനോ അനുവദിക്കാത്ത, ഒരു കറുത്ത കാലഘട്ടവും ക്രൈസ്തവസഭയുടെ ചരിത്രത്തിലുണ്ട്! ബൈബിള്‍ വിവര്‍ത്തനം ചെയ്തു എന്ന കാരണത്താല്‍ ക്രൂരമായി കൊല്ലപ്പെട്ട, വില്യം റ്റിന്‍ഡെയ്ലും, ജോണ്‍ വൈക്ലിഫും അതിനെ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍, എല്ലാ സഭാവിഭാഗങ്ങളും വേദപുസ്തകവിതരണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

എന്നാലും, ബൈബിള്‍ വായിക്കാത്തവരും, ആയുഷ്‌ക്കാലത്ത് ഒരു ബൈബിള്‍ വിവര്‍ത്തനം മാത്രം വായിക്കുന്നവരും, ഒന്നിലധികം വിവര്‍ത്തനപ്പുസ്തകങ്ങള്‍ വായിച്ചു പഠിക്കുന്നവരും ഉണ്ട്. ഇതരസഭകളുടെ അദ്ധ്യാപനമോ, വിശ്വാസപ്രമാണമോ, ഉപദേശങ്ങളോ വായിക്കരുതെന്ന നിശിതനിര്‍ദ്ദേശങ്ങളും നിലവിലിരിക്കുന്നുണ്ട്. ഇവ ക്രിസ്തീയമോ?

ആദിമ ക്രൈസ്തവസഭ ഉപയോഗിച്ച പല വേദാനുസൃത രേഖകളും, അവ സസംബന്ധിച്ചുണ്ടായ തര്‍ക്കങ്ങളും സംശയങ്ങളും മുഖാന്തരം, ബൈബിളില്‍ ചേര്‍ത്തില്ല. അവ അപ്പോക്രിഫ പുസ്തകങ്ങള്‍ അല്ലെങ്കില്‍ അസ്വീകാര്യ ഗ്രന്ഥങ്ങള്‍, ഒളിക്കപ്പെട്ട പുസ്തകങ്ങള്‍, തള്ളപ്പെട്ട പുസ്തകങ്ങള്‍, ത്യക്ത ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ അറിയപ്പെടുന്നു. അവയില്‍, ജ്ഞാനവിഷയമായ ഗ്രന്ഥങ്ങളും, ധര്‍മ്മശാസ്ത്രങ്ങളും, പുരാതന ചരിത്രങ്ങളും, യേശുവിന്റെ ജനനവും ബാല്യവും ഉള്‍പ്പെട്ട വിവരങ്ങളും, വ്യാജപ്രമാണങ്ങളും, സങ്കല്പസൃഷ്ടികളും ഉള്‍പ്പെടുന്നു.

ക്രിസ്തുസഭയുടെ പ്രാരംഭത്തില്‍ ജീവിച്ചിരുന്നവരും, യേശുവിന്റെ ശിഷ്യന്മാരോടൊത്തു സഹവസിച്ചവരുമായ പൂര്‍വ്വപിതാക്കന്മാര്‍ രചിച്ച പുസ്തകങ്ങളാണെന്നും അഭിപ്രായങ്ങള്‍. എങ്ങനെയായാലും, അവയില്‍ നിന്നും തിരഞ്ഞെടുത്ത കുറെ പുസ്തകങ്ങള്‍ ബൈബിളിന്റെ മലയാളം തര്‍ജ്ജമയില്‍ ചേര്‍ത്തിട്ടുണ്ട്. (ഉദാ.ബൈബിള്‍ കെ.സി.ബി.സി.)

യേശു ജനിച്ചപ്പോള്‍, കിഴക്കുനിന്ന് വിദ്വാന്മാര്‍ യറുശലേമില്‍ വന്നുവെന്നും, ഗോശാലയില്‍ ചെന്ന് ഉണ്ണിയേശുവിനെ കണ്ടു സമ്മാനം നല്‍കിയെന്നും, ഇക്കാലത്തും പ്രസംഗിക്കുന്നു. അത് ശരിയോ? ശിശുസന്ദര്‍ശനത്തെക്കുറിച്ച് ബൈബിള്‍ പഠിപ്പിക്കുന്നത് എന്താകുന്നു? രാജാവ് പറഞ്ഞതു കേട്ട് അവര്‍ പുറപ്പെട്ടു, അവര്‍ കിഴക്കു കണ്ട നക്ഷ്ത്രം ശിശു കിടന്നിരുന്ന സ്ഥലത്തിനു മീതേ വന്നുനില്‍ക്കുവോളം അവര്‍ക്കുമുമ്പേ പൊയ്ക്കൊണ്ടിരുന്നു. നക്ഷത്രം കണ്ടതു കൊണ്ടു അവര്‍ അത്യന്തം സന്തോഷിച്ചു. ആ വീട്ടില്‍ കടന്നുചെന്ന്, ശിശുവിനെ അമ്മയായ മറിയയോടു കൂടെ കണ്ടു; അവര്‍ സാഷ്ടാംഗം വീണ് അവനെ ആരാധിച്ചു. അവര്‍ നിക്ഷേപ പാത്രങ്ങള്‍ തുറന്ന് അവന് പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവച്ചു' മത്താ. 2:9-11. (വിശുദ്ധ വേദപുസ്തകം-ബ്രദര്‍ മാത്യൂസ് വര്‍ഗ്ഗീസ്).

വിദ്വാന്മാര്‍ വീട്ടില്‍ കടന്നു ചെന്നു ശിശുവിനെ കണ്ടുവെന്ന് എല്ലാ ബൈബിള്‍ വിവര്‍ത്തനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും, വിരുദ്ധ്മായ ഉപദേശങ്ങള്‍ വിശ്വാസികള്‍ക്കു നല്‍കുന്നു.

യേശുവിനെ എവിടെ പ്രസവിച്ചു എന്ന ചോദ്യത്തിന് ബൈബിള്‍ ഉത്തരം നല്‍കുന്നില്ല. എങ്കിലും, ചില അപ്പോക്രിഫ പുസ്തകങ്ങള്‍ വിശ്വാസിച്ചാലും ഇല്ലെങ്കിലും, പൂര്‍വ്വകാല സാഹചര്യത്തിനനുസൃതമായ സൂചനകള്‍ നല്‍കുന്നുണ്ട്.

വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍, പ്രതിശ്രുത വധുവായ മറിയയെ സ്വവസതിയിലാക്കിയ ശേഷം, യോസഫ് വിദൂരത്ത് തന്റെ ജോലിസ്ഥലത്ത് പോയി. കുറെ മാസങ്ങള്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, മറിയം ഗര്‍ഭസ്ഥയാണെന്നറിഞ്ഞു കോപിച്ചു. സംഭവിച്ചതെന്തെന്ന് മറിയം പറഞ്ഞിട്ടും അയാള്‍ വിശ്വസിച്ചില്ല. അപാരദുഃഖത്താലും അപമാനഭാരത്താലും മനസ്സ് തകര്‍ന്ന യോസഫ്, മറിയയെ രഹസ്യമായി ഉപേക്ഷിച്ച് ഒളിച്ചോടുവാന്‍ തീരുമാനിച്ചു.

എങ്കിലും, അന്ന് രാത്രിയില്‍, സ്വപ്നത്തില്‍ ദൈവദൂതന്‍ വന്നു. മറിയയയില്‍ ഉല്പാദിതമായിരിക്കുന്നത് പരിശുദ്ധാത്മാവിനാല്‍ ആകുന്നുവെന്നു പറഞ്ഞു. യോസഫിന്റെ സംശയം മാറ്റി. അദ്ധേഹം മറിയയെ ജീവിതത്തില്‍ ചേര്‍ത്തു നിറുത്തി. ശാരീരികസമ്പര്‍ക്കം കൂടാതെ, ഒരേ ഭവനത്തില്‍ വസിച്ചു. പക്ഷേ, പ്രശ്നം അവിടെ അവസാനിച്ചില്ല. ഇരുവരും ഗുരുതരമായ വീഴ്ച വരുത്തിയെന്നു പരാതി.

വിവാഹം നിശ്ചയിക്കപ്പെട്ടവര്‍ക്കു ഒന്നിച്ചു താമസിക്കാമെങ്കിലും, സന്താനോല്പാദനം വിവാഹശേഷം മാത്രമേ ആകാവൂ എന്ന സാമുദായിക ചട്ടം അവര്‍ ലംഘിച്ചുവെന്ന ആരോപണം ഉണ്ടായി. അന്നത്തെ യഹൂദ മഹാപുരോഹിതനായിരുന്ന അബിയാദാറിന്റെ മുന്നില്‍ ഇരുവരേയും വിളിച്ചുവരുത്തി. വിചാരണ നടത്തി. ആചാരപ്രകാരം പരീക്ഷിച്ചു. യോസഫ് മറിയയെ ഗര്‍ഭവതിയാക്കിയില്ലെന്ന് വിചാരണയിലും പരീക്ഷയിലും തെളിഞ്ഞു.

അയാള്‍ മോചിതനായി! എന്നാല്‍, കുറ്റം ചെയ്തതു മറിയയാണെന്ന ധാരണയാല്‍, കുറ്റസമ്മതം നല്‍കുവാന്‍ അന്യരും ബന്ധുക്കളും അവളെ നിര്‍ബന്ധിച്ചു. എന്നിട്ടും, ഒരു പുരുഷനും തന്നെ സ്പര്‍ശിച്ചിട്ടില്ലെന്ന് മറിയം ഉറപ്പിച്ചു പറഞ്ഞു. അതു വിശ്വസിക്കാഞ്ഞ പുരോഹിതന്മാര്‍ അവളെ വിചാരണ ചെയ്തു. ആചാര പ്രകാരം പരീക്ഷിച്ചു. അപ്പോഴും മറിയയെ കുറ്റവാളിയായി കാണുവാന്‍ ആര്‍ക്കും സാധിച്ചില്ല. മറിയം മോചിതയായി!

നിശിതനിയമവും, സൂക്ഷ്മപരിജ്ഞാനവും, വിദഗ്ധ വിചാരണാ സമ്പ്രദായവും ഉണ്ടായിരുന്ന യഹൂദമതത്തിലെ, പുരോഹിത മേധാവിയെ മറിയം കബളിപ്പിച്ചു എന്ന് കരുതാമോ? രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് യഹൂദമതത്തില്‍ ഉണ്ടായിരുന്ന രൂക്ഷമായ ആചാരങ്ങളും കഠിനശിക്ഷകളും പുരോഹിതസമൂഹത്തിന്റെ അധികാരങ്ങളും ഉള്‍പ്പെട്ട ഗതകാല ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍, യോസഫും മറിയയും നേരിട്ട വിചാരണയും പരീക്ഷണങ്ങളും വെറും അതിശയോക്തിയെന്നു പരിഗണിക്കുവാന്‍ സാധിക്കുകയില്ല.

ഇനി, ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചഅപ്പോ ക്രിഫാ വിവരണം ഇപ്രകാരം:
അന്ന്, ആ രാജ്യത്ത് ജീവിക്കുന്നവര്‍, അവരവരുടെ സ്വന്ത പട്ടണത്തിലെത്തി പേര് എഴുതിക്കണമെന്ന രാജകല്‍പന ഉണ്ടായി. യഹൂദിയ ഗോത്രക്കാരനായതിനാല്‍, യോസഫ് ഗര്‍ഭിണിയായ മറിയയെ കഴുതപ്പുറത്തിരുത്തി ബേത്ലഹെമിലേക്ക് പോയി. അവര്‍ അവിടെ എത്തിയപ്പോള്‍, പ്രസവസമയമടത്തുവെന്ന് മറിയ പറഞ്ഞു. അവളെ കഴുതപ്പുറത്തുനിന്നും യോസഫ് താഴെ ഇറക്കി. അടുത്തുകണ്ട, പകല്‍ വെളിച്ചം കടന്നുചെല്ലാത്ത, ഒരു ഗുഹയില്‍ വിശ്രമിക്കുവാന്‍ ഇരുത്തി. തത്സമയം ഗുഹക്കുള്ളില്‍ അത്ഭുതപ്രകാശം നിറഞ്ഞു!

മറിയമിന്റെ പ്രസവസഹായത്തിന് ഒരു സൂതികര്‍ണിയെ അന്വേഷിച്ചു പോകുവാന്‍ യോസഫ് തയ്യാറായി. അപ്പോള്‍, ആരോ അറിയിച്ചിട്ടെന്നപോലെ, ഒരു സ്ത്രീ മുമ്പില്‍ വന്നു. അവള്‍ യോസഫിനെ ഗുഹയുടെ വെളിയില്‍ നിറുത്തിയിട്ട് മറിയമിനെ പരിചരിക്കുന്നതിനു പോയി. അങ്ങനെ, ആ ഗുഹയില്‍ മറിയം യേശുവിനെ പ്രസവിച്ചു! അപ്പോള്‍, മറിയമിനെ ശുശ്രൂഷിച്ച സൂതികര്‍മ്മിണി യോസഫിനോട് അതിശയത്തോടെ പറഞ്ഞു. മുമ്പൊരിക്കലും പ്രസവവേദനയും രക്തസ്രാവവുമില്ലാത്തൊരു പ്രസവം കണ്ടിട്ടില്ല. പ്രസവം കഴിഞ്ഞിട്ടും അവള്‍ കന്യകയാണ്.'

മൂന്നാം ദിവസം. ശീലയില്‍ പൊതിഞ്ഞ ശിശുവിനെയും എടുത്തുകൊണ്ട് മറിയ ഗുഹ വിട്ടു. വാടകമുറികളിലും സത്രത്തിലും ഇടം കിട്ടാഞ്ഞതിനാല്‍, ഒരു കുതിരാലയത്തിലുള്ള പശുത്തൊട്ടിയുടെ ഭാഗത്ത് ശിശുവിനെ കിടത്തി. മൂന്നാം നാളില്‍, അവിടെനിന്ന് മാറി ഒരു വീട്ടില്‍ ചെന്നു വസിച്ചു.

യേശുക്രിസ്തുവിന്റെ അവതാരത്തിന് ഏകദേശം ഏഴുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മീയ വചനശുശ്രൂഷനടത്തിയ യെശയ്യാവിന്റെ പ്രവചനത്തിലും, പരിശുദ്ധാത്മാവിനാല്‍ കന്യകഗര്‍ഭം ധരിക്കുമെന്ന ദൈവദൂതന്റെ മുന്നറിയിപ്പിലും വിശ്വസിക്കുന്നവര്‍ക്ക്, അവ സ്വീകാര്യമോ അസ്വീകാര്യമോ ആവാം.

ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നവരും, നിഷേധിക്കുന്നവരും, സംശയിക്കുന്നവരും കൂടിച്ചേര്‍ന്നു ജീവിക്കുന്ന ആധുനിക ജനതയുടെ ഭാവിതലമുറ, ശാസ്ത്രസാങ്കേതിക സിദ്ധികള്‍കൊണ്ട് വെറും സങ്കല്പങ്ങളെ മാറ്റും! ബോധപൂര്‍വ്വമായ താല്‍പര്യങ്ങളും വിജ്ഞാന ശക്തിയുമുപയോഗിച്ച് മാരകമായ ദുരാചാരങ്ങളെ വിച്ഛേദിക്കും! സൗഹൃദം വളര്‍ത്തുന്ന മഹത്തായ മാര്‍ഗ്ഗം മനുഷ്യസ്നേഹം മാത്രമാണെന്ന് പഠിപ്പിക്കും! പുതിയ ഭൂമി പണിയും!

ആനുഷ്ഠാനം, ദേശീയത, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കി, യുവതലമുറയെ ഭിന്നിപ്പിച്ചു വിഭാഗീയതയെ വിപുലവ്യാപകമാക്കുന്ന പ്രവണത അനുകരണീയമല്ല. ഇപ്പോള്‍ കാണപ്പെടുന്ന ഗുരുതരമായ വിരുദ്ധതയെ നീതിക്കുള്ള ജീവിതഗതിയിലൂടെ പരിഹരിക്കുവാന്‍ ആസന്നമായ ക്രിസ്തുമസ്സിന് സാധിക്കട്ടെ.
Join WhatsApp News
truth and justice 2018-12-04 09:35:58
John Kunthara have to study the Word of God and then make a statement as whoever played with that they entered with lot of consequences in their life.
Johny 2018-12-04 10:02:49
യേശുവിന്റെ ജനന കഥയിൽ ഒത്തിരി പൊരുത്തക്കേടുകൾ കാണാം. അതുകൊണ്ടായിരിക്കാം മാർക്കോസിന്റെ പേരിൽ എഴുതിയ ആദ്യ സുവിശേഷത്തിൽ ജനനത്തെ പറ്റി ഒന്നും തന്നെ പ്രതിപാദിക്കാതിരുന്നത്. യേശുവിനെ ദാവീദുമായി ബന്ധിച്ച എഴുത്തുകാർ മരിയയെ പ്രസവത്തിനു ബത്ലഹേമിലേക്കു കൊണ്ടുപോയതായിരിക്കാം എന്നാൽ യേശു ജോസഫിന്റെ മകനും അല്ല. അപ്പോൾ എങ്ങിനെയാണ് എങ്ങിനെയാണ് യേശുവിനെ ദാവീദിന്റെ വംശാവലിയിൽ പെടുത്തുക.അക്കാലത്തു  പേര് വഴിചാർത്തൽ എന്നൊരു കണക്കെടുപ്പ് നടന്നതായി നടന്നതായി റോമാ ചരിത്രത്തിൽ എങ്ങും ഇല്ല. എന്തിനു നസ്രായത് എന്നൊരു പട്ടണം തന്നെ ഒന്നാം നൂറ്റാണ്ടിൽ ആ പ്രദേശങ്ങളിൽ ഉള്ളതായി ചരിത്രത്തിൽ എങ്ങും ഇല്ല.
യേശുവിനെ ദൈവ പുത്രൻ ആക്കാൻ വേണ്ടി അന്ന് ഉണ്ടായിരുന്ന പ്രാകൃത ഗോത്ര മത ദൈവങ്ങളുടെ ജനനം പോലെ ഒരു ദിവ്യ ജനനത്തിനു വേണ്ടി കഥകൾ മെനഞ്ഞപ്പോൾ ഒത്തിരി അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. 
യേശു ജനിച്ചോ? 2018-12-04 10:04:31

Was there a Jesus?

The bible:-   In the beginning there were several different & opposing ‘groups’ with Jesus as the leader. They all had gospels of their own. Like the different groups among Christians of today, they differed in thoughts and practices. The collision among the groups became a threat to the Roman Empire and so Emperor Constantine summoned all the groups at Nicaea on CE 325 and presided.  An official faith was declared, those who opposed fled and most of the different types of gospels were destroyed. The books of the entire bible as we see now are edited, added, omitted versions and are not facts or true history. All are translated versions to support the political agenda of the groups. Out of several thousands of versions of the bible -New Revised Standard Version- {NRSV} is the one scholarly followed.  The NRSV make appropriate changes periodically when they get more reliable information.  So, -the word of god- keep changing.

Birth story of Jesus: - out of several gospels only Mathew & Luke has birth story and is contradictory. According to Mathew, the birth is in a house; Ch.1 :18-25 & 2:1-12. None of the gospel writers ever saw Jesus, Mathew was written after CE 80 and Luke several years later. Mathew’s gospel is written to prove that Jesus is born to fulfill the prophecy in the Hebrew bible. Mathew quotes several of the prophecies but they have no connection or credibility and the prophecies are about a Judaic Messiah who comes to redeem ONLY the sons of Juda the 4th son of Jacob and no one else. Mathew gives more stories, the flight to Egypt, return from Egypt even when Herod’s sons were the rulers, a confused angel- it is funny to see with all the big events going around Jesus’s birth only Herod cannot find Jesus. Herod was a king of the Jews for name sake and had no army or killing power as Mathew narrates. The ‘Virgin’ of Mathew is due to a wrong translation of ‘Young woman’ in Hebrew to Greek as virgin. If the author of Mathew had read the original Hebrew version of Isaiah; Mathew could have omitted the mistake. Well what is Christianity without ‘virgin mother of god’. ‘’ Look the young woman is with child….Immanuel- Isaiah 7:14. Isaiah says this to Ahaz as present incident & not future. And Jesus is not named Immanuel. The gospel according Mathew is 100% fiction like the rest of them.

Luke begins his gospel with a statement that all the existing gospels are false and so he/she is trying to say a correct version. Ch.2 of Luke gives a different story of birth. Jesus is laid in a manger because of the Census there was no room. It is a complete fabrication. The Romans were very good in record keeping and there is no such Census done in Judea. Judea was not under the control of Syrian Governor so Judeans are not counted. Census was taken during a long period & was taken where they lived and no one has to travel to their place of birth. Only men were counted {women were counted with livestock}. During the time period Mathew narrates abought the fleeing to Egypt & killing of children; according to Luke; Jesus is presented in the temple.

Birth of Heroes:-  if you look at the birth stories of legendary & Historic Heroes we can see the story of virgin birth, divine inter-course with human women, angels, singing, miracles …all are very common & similar.  Apollonius of Tyana, CE 15-100-, was a Greek Neopythagorean philosopher from the town of Tyana in the Roman province of Cappadocia in Anatolia. He came to India with his disciple Domas { Thoma}. The story of Jesus is 90 % a replica of Apollonius.

In the process of the myth making of Jesus; the gospel writers combined the teachings of great Hebrew Rabbis, the Judaic & Samaritan Messiah, Egyptian & Mediterranean mythology, Buddhist teachings & Iscariot’s ideology. That is why we can see different types of Jesus in the gospels.

andrew  

truth and justice 2018-12-04 05:58:27
Jesus born and virgin Mary was conceived by the Holy Spirit the third person of Gods trinity and Joseph her husband had doubt but the angel of the Lord appeared to Joseph and clear the doubt.Jesus had bros and sister and a total of six were there(Mark 6:3 and the gospel of Mathew 13:55-56.Now here the importance is whether Jesus born in a manger or somewhere else is not that important but Jesus born to the world to save the people from the wretched condition and died and resurrected (there are evidences to that)and He is going to come back again to receive His own in Rapture in the mid air.One more thing iit took 1500 years to write the whole bible by men of God inspired by Holy Spirit and is written in Hebrew and greek and some in aramaic and the original version was King James(very popular and authenticated)
john kunthara 2018-12-04 07:36:50
Doesn't matter this is based on myth, Gospel of Mathew and Luke gives two different accounts who is telling the truth? This is an holiday celebration enjoy that is all do not give any other meaning. 
Tom abraham 2018-12-04 08:15:40

This EVENT changed his STORY. The cattle shed was purified by HIS mighty presence. Better than other INNS. 

truth and justice 2018-12-04 08:39:34
The Bible is reliable book written by more than forty authors inspired by God Himself and it took more than 1500 years and so many intellectuals studied thoroughly and lots of Emperors and kings want to destroy it and it is still worlds best selling and best read book;. Whoever read it and believed it the same Word of God transformed lot of learned men and women in the world and the same book decides and determines the destiny of mankind that is life and death hell and heaven.
Satan Santhathi 2018-12-04 10:32:38
Both me and my daddy very busy during this season. We were expelled from paradise
We quote biblios too. Cross and His blood only scare us.
Religious harassment our task
Anthappan 2018-12-04 11:01:37
Fools make feasts and wise men eat them''
truth and justice 2018-12-04 13:26:54
Gospel writer Luke was professionally a Physician and he never mentioned in his gospels that all other gospels are wrong. Mark was not the first author of gospel. Ignorant and uneducated illiterate in the Bible have made a lot of false statements about bible.I will give you an advice if you study that it will be a blessing for your family and your children and God will change you totally a new person that is how gospels work.experience in your life then comment on the issue.
GEORGE 2018-12-04 14:15:33
എന്തിനാണീ ദൈവങ്ങൾ മനുഷ്യനായി ജനിക്കാൻ കന്യക തന്നെ വേണം എന്ന് നിർബന്ധം പിടിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. മനുഷ്യനെ മണ്ണ് കുഴച്ചും വാരി എല്ലു കൊണ്ടും നിർമിച്ച ക്രിസ്ത്യൻ ദൈവം എന്തുകൊണ്ട് ഏക മകനെ മനുഷ്യൻ ആക്കാൻ കന്യക വഴി തീരുമാനിച്ചു.
ദൈവങ്ങളാണേലും ഞങ്ങൾ മനുഷ്യരല്ലേ 2018-12-04 17:07:01
ദൈവങ്ങളാണേലും ഞങ്ങൾ മനുഷ്യരല്ലേ 
ഞങ്ങൾക്കുമില്ലേ ആഗ്രഹം നിങ്ങളെപ്പോൽ 
മീ ടൂ വിൻ ഭീഷണി നിങ്ങൾക്കുണ്ടായിട്ടും 
'കന്യക'മാരെ കണ്ടാൽ നിങ്ങൾ വിട്ടിടുമോ ?
മൂക്കിൽ പല്ലു മുളച്ചോരു എം എല്ലേ നാട്ടിൽ 
ഐസ്ക്രീമുമായി 'കന്യക'യെ പീഡിപ്പച്ചതും,
വയസ്സൻ ഒരെ എംപി 'കന്യകയെ' പീഡിപ്പിച്ചതും 
കന്യകയാണെന്ന് പറഞ്ഞൊരു മന്ത്രി പണ്ട് 
പ്ലെയിനിൽ  പെണ്ണിന്റെ  ചന്തിക്ക് കുത്തിയതും,
സൗകര്യപൂർവ്വം നിങ്ങൾ മറന്നിടുന്നു
ദൈവങ്ങളാണേലും ഞങ്ങൾ മനുഷ്യരല്ലേ 
ഞങ്ങൾക്കുമില്ലേ ആഗ്രഹം നിങ്ങളെപ്പോൽ
കന്യകമാരെ കണ്ടാലുടൻ ഉണർന്നിടുന്നു 
സൃഷ്‌ടിക്കാനുള്ള മോഹം ഞങ്ങളിലുടൻ 
കന്യകമാരുമൊത്തു നിങ്ങൾ ഭക്തരെല്ലാം   
സ്വർഗ്ഗത്തിൽ പോയി സന്തോഷം വാണിടുക 
നിങ്ങൾക്കായി  എണ്ണയൊഴിച്ച വിളക്കുമായി 
കണ്ണിൽ എണ്ണയൊഴിച്ചവർ സ്വർഗ്ഗത്തിൽ കാത്തിരിപ്പൂ
ഞങ്ങളീ ഭൂമിയിൽ സന്തോഷമായി 
കന്യകമാരൊത്തടിച്ചു പൊളിച്ചിടട്ടെ  
  

Jack Daniel 2018-12-04 22:29:42
ഞങ്ങളെ സ്പിരിച്ച്യുലി അപ്പ്ലിഫ്റ്റ്‌ ചെയ്യുവാൻ 
ബിവറേജ് ഷാപ്പിൽ വന്നു ജനിച്ചതാം യേശുവേ
ഞങ്ങൾക്കിങ്ങനെ അവസരം തന്ന നിന്നെ 
ഞങ്ങൾ താണു വണങ്ങി സ്തുതിക്കുന്നു  
നിന്റെ ജന്മ ദിനം കൊണ്ടാടും ഭക്തർ ഞങ്ങൾ
നല്ലൊന്നാന്തരം സ്പിരിറ്റുള്ളിൽ നിറയുമ്പോൾ  
ജോണി വാക്കറും ശിവശ്രീകളും 'വീ ആർ വൺ 
ഇൻ ദി സ്പിരിറ്റെന്ന' ഗാനം ജപിക്കുമ്പോൾ
ജാതിമത ചിന്തകൾ വിട്ടിട്ട് ഹല്ലെലുയ്യ പാടുമ്പോൾ 
വന്നു പിറന്നു നീ, തൊട്ടുള്ള ബിവറേജ് ഷാപ്പിലെന്നുള്ള 
സദ് വാർത്തയുമായി വന്നു വിദ്വാൻ 'ബ്ലാക്ക് ലേബൽ'
അന്ധകാരം ഭൂമിയെ മൂടി നിൽക്കും നേരം 
നക്ഷത്രങ്ങളുടെ മിന്നും പ്രകാശത്തിൽ ഞങ്ങൾ
എല്ലാരും ഒന്നിച്ചു കാണുവാൻ പോയി 
ഒത്തിരി ദുർഘട പാതകൾ താണ്ടി യാ ഷാപ്പിൽ 
(കാള്ളമാണത് പുൽക്കൂടാല്ലായിരുന്നു 
കാലി തൊഴുത്തുമല്ലായിരുന്നു ) 
ഒത്തിരി നാളായി ഞങ്ങൾ കാത്തിരുന്നാ 
പ്രത്യേക സ്പിരിറ്റാകും ക്രിസ്ത്യൻ ബ്രതെഴ്സ്സിനെ 
പിന്നെ ഞങ്ങൾ എല്ലാരും ഒന്നിച്ചിരുന്നു 
മുത്തികുടിച്ച സ്പിരിറ്റിൻ  നിറവിലായ് 
എത്തി അവതാര പുരുഷൻ ക്രിസ്തുവിന്റ 
ജന്മദിനാഘോഷ ദിനം എത്തിപ്പോയി 
കേരള ജനത ഒന്നാകെ സ്പിരിറ്റിലാകുവാൻ സമയമായി 
ഏകുന്നമേരിക്കൻ മലയാളികളെ നിങ്ങൾക്കും 
ക്രിസ്തുമസ്സ് സ്പിരിറ്റിൽ ആശംസകളേറെയും 
നിങൾ ജോണിയും ബ്ലായ്ക്കും ക്രിസ്ത്യനും 
ഒന്നിച്ചു സ്പിരിറ്റിൽ ആയിരിക്കുമ്പോൾ 
ഓർക്കണം നിങ്ങളെ പോലെ നിങ്ങളയൽ  വാസികൾ  
ഷിവാശ്രീകളേം ക്രൗണിനേം പട്ട ചാരായത്തേം;  
അടിമയുടെ വേദപുസ്തകം 2018-12-05 04:24:58

A BIBLE FOR THE SLAVES.

For centuries, the Bible has been used to spread a message of freedom in Christ. But at some point, it was used for much darker purpose.In Washington DC’s Museum of the Bible, a copy of the so-called “Slave Bible” sits on display. This Bible, used by slave masters in the early 1800s, is quite different than the one used in pews today. “The biggest thing is what it’s missing. The typical King James has 66 books, this one contains, in the Old Testament all or the parts of about 14 books,” explains Anthony Schmidt, PhD, Associate Curator of Bible and Religion in America. Bibles like this, along with catechisms, were used to push a specific message to enslaved people.

“It starts off with the creation story…then it jumps to Joseph getting sold into slavery by his brothers and how that ends up being a good thing for him,” “They’re highlighting themes of being submissive,“The whole book of Revelation is left out, so there is no new Kingdom, no new world, nothing to look forward to,” Most slaves were illiterate or prohibited from reading, so what would be the point of such a Bible? One way slave owners could combat pressure from abolitionists was to tell them they were good Christians that taught their slaves about God.

posted by -andrew

A hypocritical Christian 2018-12-05 09:01:29
The Malayalee Christians all over the world celebrate Christmas by drinking alcohol.  In Kerala, they spend millions of dollars in the beverage shops.  As soon as I finish Church service on Christmas day, we start celebrating the Christmas. I write this with guilty conscience. The poem written by Jack Daniel (Whoever it may be) reflects the truth of the time. It is sarcastic but true.  The reason why we see so many people writing against the God in this response column is the after math of the fake religion and it's practice.  

Sincerely 
A hypocritical Christian 
Dec.25thലെ ദൈവങ്ങള്‍ 2018-12-05 05:38:35

The gods of Dec.25th

 

Many religions claim Winter Solstice as their holyday. The SUN was worshipped by most of the religions especially by Mithraism, Zoroastrianism & religions of Roman origin. That is why Sun- day is still a holi/holy day. We owe everything in this Earth to the Sun. The Sun worshipers & Nature religions held days long festivals from the shortest day of the year and from that day on the days get longer as the strength of the Sun increased over the forces of darkness= the Winter Solstice. Sun worshippers made tabernacles with tree branches and at midnight came out with burning torches uttering loud the birth of the Sun and lit fires. Christmas celebration was not associated with Jesus.

  "Christmas was not among the earliest festivals of the Church. Irenaeus and Tertullian [ 3rd cent.of CE] omit it from their lists of feasts" -The Catholic Encyclopedia. When Christians adopted 25th of Dec. for Christmas, there were hundreds of similar festivals on Dec 25th for Sun god in different parts of the World.  Osiris, RA, Dionysus [Bacchus], Mithra, Krishna [Vishnu], Horus, Hercules, Tammuz, Indra, Buddha, Frigga [ Scandinavian goddess], the feast of Yule, Apollo, Adonis are few among of the several Sun gods. Clement of Alexandria decorated Jesus as -the sun of righteousness.  

 The book -Golden Bough- a book on religion and magic by James Frazer gives several of beautiful narrations of Sun worship. Mithraism celebrated Dec 25th  the Nativity of the Sun. Constantine- the father of modern Pauline Christianity embraced the Nativity of the SUN god as that of the SON god.

Christians of the first few centuries did not know for certain where Jesus was born, where he died, or where he was buried.  In the beginning Christmas was celebrated  in April and May. Pope Julius I, in the 4th cen. ordered Dec. 25 [Sol Invictus, the invincible sun] as birth of Jesus. The Zodiacal sign of Virgo- Virgin-rose on the horizon during the Winter Solstice; what else more is needed- the new Son god came out of a Virgin.

andrew 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക