Image

രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി

Published on 04 December, 2018
രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളി


സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ്‌ രഹന ഫാത്തിമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയാണ്‌ അപേക്ഷ തള്ളിയത്‌.

നിലവില്‍ കൊട്ടാരക്കര സബ്‌ജയിലിലാണ്‌ രഹന ഫാത്തിമയുള്ളത്‌. ഇവരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട്‌ പൊലീസ്‌ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന്‌ കോടതി, പൊലീസിന്‌ ചോദ്യം ചെയ്യാനായി രണ്ടുമണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഈ സമയം മതിയാവില്ലെന്ന്‌ കാണിച്ച്‌ പൊലീസ്‌ വീണ്ടും റിവ്യൂ ഹര്‍ജി നല്‍കി. പൊലീസിന്റെ കോടതി നാളെ പരിഗണിക്കും.

ബിജെപി നേതാവ്‌ ബി.രാധാകൃഷ്‌ണ മേനോന്‍ നല്‍കിയ പരാതിയിലാണു പൊലീസ്‌ രഹനയ്‌ക്കെതിരെ കേസെടുത്തത്‌. ശബരിമല യുവതീപ്രവേശന വിധിക്കു ശേഷം മല ചവിട്ടാനെത്തിയ രഹന പ്രതിഷേധത്തെ തുടര്‍ന്ന്‌ മടങ്ങിയിരുന്നു. സുപ്രീം കോടതി വിധി വന്നതിന്‌ ശേഷം സോഷ്യല്‍ മീഡിയയില്‍ ഇട്ട ഫെയ്‌സ്‌ബുക്ക്‌ ഫോട്ടോയാണ്‌ പരാതിക്ക്‌ കാരണം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക