Image

ശബരിമല യുവതി പ്രവേശനത്തിന്‌ സൗകര്യമൊരുക്കാന്‍ സാവകാശംവേണം: ദേവസ്വം ബോര്‍ഡ്‌

Published on 04 December, 2018
ശബരിമല യുവതി പ്രവേശനത്തിന്‌ സൗകര്യമൊരുക്കാന്‍ സാവകാശംവേണം: ദേവസ്വം ബോര്‍ഡ്‌


കൊച്ചി: ശബരിമല യുവതി പ്രവേശനത്തിന്‌ സൗകര്യമൊരുക്കാന്‍ സാവകാശം വേണമെന്ന്‌ ദേവസ്വം ബോര്‍ഡ്‌. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ ബോര്‍ഡ്‌ ഇക്കാര്യം അറിയിച്ചത്‌.
സമയക്കുറവും കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിയന്ത്രണങ്ങളും തടസമാവുകയാണ്‌. സുപ്രീംകോടതിയില്‍ വിധി നടത്തിപ്പിനു സാവകാശം തേടിയിട്ടുണ്ടെന്നും ബോര്‍ഡിന്റെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.

പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ ഉള്‍പ്പെടെ ശുചിമുറി സൗകര്യങ്ങളും മറ്റും ലഭ്യമാണെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു.
യുവതീപ്രവേശം സംബന്ധിച്ച്‌ ശബരിമലയിലെ സൗകര്യങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതിയെ സ്വമേധയാ കേസില്‍ കക്ഷി ചേരാനനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം ഹൈക്കോടതി തള്ളി. റിപ്പോര്‍ട്ട്‌ നല്‍കാന്‍ സമിതിക്ക്‌ സമയപരിധി നിശ്ചയിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യവും കോടതി നിരാകരിച്ചു.

യുവതീപ്രവേശം സംബന്ധിച്ച്‌ ശബരിമലയിലെ സൗകര്യങ്ങളെക്കുറിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതിയെ സ്വമേധയാ കേസില്‍ കക്ഷി ചേരാനനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം ഹൈക്കോടതി തള്ളി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക