Image

വനിതാ മതിലിനെ വിമര്‍ശിച്ച്‌ വി.എസ്‌

Published on 04 December, 2018
 വനിതാ മതിലിനെ വിമര്‍ശിച്ച്‌ വി.എസ്‌


തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാനെന്ന്‌ പേരില്‍ ജനുവരി ഒന്നിന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്ന വനിത മതിലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്‌ അച്യുതാനന്ദന്‍. ജാതി സംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗ സമരം കമ്മ്യൂണിസ്റ്റ്‌ വിപ്ലവമല്ലെന്ന്‌ വി.എസ്‌ പറഞ്ഞു. ഹിന്ദുത്വവാദികളുടെ ആചാരങ്ങള്‍ പകര്‍ത്തലല്ല വര്‍ഗ സമരമെന്നും വി.എസ്‌. കൂട്ടിച്ചേര്‍ത്തു.

നവോത്ഥാന പാരാമ്‌ബര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കുമെന്നാണ്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്‌.

'കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുത്‌' എന്നാണ്‌ വനിതാ മതില്‍ പരിപാടിയുടെ മുദ്രാവാക്യം. നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സമുദായ സംഘടനകളുടെ യോഗത്തിലാണ്‌ വനിതാ മതില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്‌.

പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവടക്കം രംഗത്തെത്തിയിരുന്നു. ശബരിമല പ്രശ്‌നം ആളിക്കത്തിക്കാനാണ്‌ സംസ്ഥാന സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.
വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ്‌ ശ്രമമെന്നും പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ്‌ വനിതാ മതിലെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചിരുന്നു. സമുദായങ്ങളേയും ജാതികളേയും തമ്മിലടിപ്പിക്കാനാണ്‌ സര്‍ക്കാരിന്റെ ശ്രമമെന്ന്‌ അദ്ദേഹം ആരോപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക