Image

അഗസ്‌ത വെസ്റ്റ്‌ ലാന്‍ഡ്‌: ക്രിസ്‌ത്യന്‍ മിഷേലിനെ ഇന്ത്യയ്‌ക്ക്‌ കൈമാറാന്‍ യുഎഇയുടെ അനുമതി

Published on 04 December, 2018
 അഗസ്‌ത വെസ്റ്റ്‌ ലാന്‍ഡ്‌: ക്രിസ്‌ത്യന്‍ മിഷേലിനെ ഇന്ത്യയ്‌ക്ക്‌ കൈമാറാന്‍ യുഎഇയുടെ അനുമതി
ന്യൂഡല്‍ഹി : അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ്‌ അഴിമതിക്കേസില്‍ പ്രതിയായ ഇടനിലക്കാരനെ ഇന്ത്യക്ക്‌ വിട്ടുനല്‍കാന്‍ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടു. ക്രിസ്‌ത്യന്‍ മിഷേലിനെ ഒരാഴ്‌ചയ്‌ക്കകം ഇന്ത്യയിലെത്തിക്കും.

മിഷേലിനെതിരെ ഡല്‍ഹി പട്യാല ഹൗസ്‌ കോടതി 2017 ജനുവരിയില്‍ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മിഷേലിനെ ഇന്ത്യയ്‌ക്ക്‌ കൈമാറണമെന്ന കീഴക്കോടതി ഉത്തരവാണ്‌ പരമോന്നത കോടതി ശരിവച്ചത്‌.

അഗസ്‌തയുടെ മാതൃകമ്‌ബനിയായ ഫിന്‍മെക്കാനിക്ക എന്ന ഇറ്റാലിയന്‍ കമ്‌ബനി അധികൃതര്‍ വിവിഐപി ഹെലികോപ്‌റ്റര്‍ കരാര്‍ ലഭിക്കാന്‍ ഇന്ത്യയിലെ കോണ്‍ഗ്രസ്‌ നേതാക്കളുമായും വ്യോമസേനാ ഉദ്യോഗസ്ഥരുമായും ബന്ധപ്പെുവെന്നും ഇതിന്‌ ഇടനില നിന്നതു മിഷേലാണെും ആരോപിക്കപ്പെടുന്നു. നിലവില്‍ ദുബായില്‍ തടവിലാണ്‌ ക്രിസ്‌ത്യന്‍ മിഷേല്‍.

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നു മിഷേല്‍ ഇരുന്നൂറ്റി ഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന്‌
എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ 2016 ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക