Image

ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി ദീര്‍ഘിപ്പിച്ചു

Published on 04 December, 2018
ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി ദീര്‍ഘിപ്പിച്ചു


ശബരിമലയില്‍ തുടര്‍ന്നു വന്ന നിരോധനാജ്ഞ നാല് ദിവസം കൂടി ദീര്‍ഘിപ്പിച്ചു. ഡിസംബര്‍ എട്ട് അര്‍ദ്ധരാത്രിവരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. 
നിരോധനാജ്ഞ പിന്‍വലിക്കാനുള്ള സമര്‍ദ്ദം പലഭാഗങ്ങളില്‍ നിന്നും ശക്തമായിരുന്നുവെങ്കിലും നിരോധനാജ്ഞ നീട്ടണമെന്ന് എസ്.പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് നിരോധനാജ്ഞ നീട്ടുന്നതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചത്. ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ യാതൊരു തടസവു ഇതുമൂലമുണ്ടാകില്ല എന്ന് ഉത്തരവില്‍ പറയുന്നു. 
നിരോധനാജ്ഞ നീട്ടുന്നതോടെ ബിജെപി സമരം ശക്തമാക്കാനുളള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ സമരം തുടരണോ എന്ന് ബിജെപിക്കുള്ള രണ്ട് അഭിപ്രായമുണ്ട്. അതിനാല്‍ എന്താവും സംഘപരിവാര്‍ സംഘടനകളുടെ അടുത്ത നീക്കമെന്ന് പോലീസ് ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക