Image

മോഷണം സാഹിത്യത്തിലും (ലേഖനം: സാം നിലമ്പള്ളില്‍)

Published on 04 December, 2018
മോഷണം സാഹിത്യത്തിലും (ലേഖനം: സാം നിലമ്പള്ളില്‍)
ഷേക്‌സ്പിയറിന്റെ കാലംമുതലേ കേള്‍ക്കുന്ന വാക്കാണ് സാഹിത്യമോഷണം (Plagarism) മലയാളത്തിലും ഇപ്പോളത് ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുന്നു. വിഷയം ദീപാ നിശാന്തിനെ സംബന്ധിച്ചാണെങ്കിലും എനിക്കും പ്രത്യേകതാത്പര്യമുണ്ടാക്കുന്നതാണ് സംഭവം. ഞാന്‍പഠിച്ച കലാലയത്തിലെ അധ്യാപികയാണ് അവരെന്നുള്ളത് ഒരുകാരണം. അറിയപ്പെടുന്ന സാഹിത്യകാരിയല്ലെങ്കിലും കേരളസമൂഹത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന ഒരുവ്യക്തി എന്നനിലയില്‍ ഞാനവരെ ബഹുമാനിക്കുന്നു. ഒരു ഇടതുപക്ഷ ചിന്തക ആയതിനാല്‍ അവരെ കല്ലെറിയാന്‍ കിട്ടിയ സുവര്‍ണാവസരം ഭംഗിയായി നടപ്പിലാക്കിക്കൊണ്ടിരിക്കയാണ് എതിര്‍പക്ഷം. അതില്‍ മുന്‍പന്തിയില്‍ നില്‍കുന്നത് ആരെന്നത് പ്രത്യകം പറയേണ്ടതില്ല. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പതിവുപോലെ ദീപ നിശാന്ത് നീതിയുടെ പക്ഷത്തുണ്ടായിരുന്നത് വര്‍ഗീയവാദികള്‍ക്ക് അനിഷ്ടമുണ്ടാക്കിയതില്‍ അത്ഭുതമില്ല. എഴുത്തുകാരിയും പ്രഭാഷകയുമായ ദീപ ഭയപ്പാടില്ലാതെയാണ് ബിജെപി ആറെസ്സ് കോമരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

എസ്. കലേഷ് എന്നൊരു യുവകവിയുടെ അത്ര പ്രശസ്തമല്ലാത്ത കവിത തന്റെപേരില്‍ പ്രസിദ്ധീകരിച്ചു എന്നുള്ളതാണ് ദീപക്കെതിരെയുള്ള ആരോപണം. കേരളവര്‍മ്മ കോളജിലെ അധ്യാപികയും കേരളസമൂഹത്തില്‍ അറിയപ്പെടുന്ന പ്രഭാഷകയുമായ അവര്‍ക്ക് മറ്റൊരാളുടെ സാഹിത്യകൃതി മോഷ്ട്‌ക്കേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തന്നെയുമല്ല കവിതയെഴുത്തും കഥയെഴുത്തുമൊന്നും തന്റെ മേഖലയല്ലെന്ന് അവര്‍ തുറന്നുപറഞ്ഞിട്ടുമുണ്ട്. പേരുപറയാന്‍ ഇഷ്ടപ്പെടാത്ത ഒരാള്‍ തന്നെ ട്രാപ്പിലാക്കുകയായിരുന്നു എന്നും അവര്‍ പ്രസ്താവിച്ചിട്ടുണ്ട്. തന്നെ ചതിച്ചയാളുടെപേര് വെളിപ്പെടുത്താത്തത് അവരുടെ മാന്യതയായിട്ടേ ഞാന്‍ കണക്കാക്കുന്നുള്ളു. സംഭവിച്ചുപോയ അബദ്ധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും കലേഷ് എന്നയുവകവിയോട് ക്ഷമചോദിക്കുകയും ചെയ്ത ദീപയെ അഭിനന്ദിക്കുന്നു.

സാഹിത്യമോഷണം കാലാകാലങ്ങളില്‍ മലയാളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. ദുരനുഭവങ്ങള്‍ ഇല്ലാത്ത എഴുത്തുകാര്‍ ചുരുക്കമാണ്. കോപി റൈറ്റ് അമേരിക്കയിലെപ്പോലെ ഇന്‍ഡ്യയില്‍ ശക്തമായ നിയമമല്ലാത്തതിനാല്‍ മലയാളത്തില്‍ സാഹിത്യമോഷണം നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ദുരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്താണ്. അന്ന് കോളജ് മാഗസിനിലുമൊക്കെ കഥകളെഴുതുമായിരുന്നു. ഒരവധിക്ക് വീട്ടില്‍വന്നപ്പോള്‍ മനോരമ വാരികയിലെ സബ്ബ് എഡിറ്ററായ വ്യക്തിയെ പരിചയപ്പെടാന്‍ ഇടയായി. എന്റെ സുഹൃത്ത് മൈക്കളിന്റെ വീട്ടില്‍ വന്നതായിരുന്നു അദ്ദേഹം. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത വ്യക്തി അന്ന് മനോരമ ആഴ്ചപ്പിതിലുംമറ്റും തുടര്‍ച്ചായായി കഥകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന സമയമാണ്. എന്റെ കൈവശം ഒരുകഥ ഉണ്ടായിരുന്നത് അദ്ദേഹത്തെ കാണിക്കുകയും വായിച്ചുനോക്കിയിട്ട് നല്ല അഭിപ്രായം പറയുകയും ഇത് മനോരമയില്‍ പ്രസിദ്ധീകരിക്കാമെന്നുപറഞ്ഞ് കൊണ്ടുപോകുകയും ചെയ്തു. എന്റെകഥ പ്രസിദ്ധീകരിച്ചുവരുന്നതുകാണാന്‍ ആകാംക്ഷയോടെ കാത്തിരുന്ന മാസങ്ങള്‍ക്കുശേഷം അവസാനം ഒരുലക്കത്തില്‍ മേല്‍പറഞ്ഞ വ്യക്തിയുടെ കഥ പ്രത്യക്ഷപ്പെട്ടു. ഞാന്‍ വായിച്ചുനോക്കിയപ്പോള്‍ എന്റെകഥ ചില്ലറമാറ്റങ്ങള്‍ വരുത്തി അയാളുടെ പേരില്‍ പ്രസിദ്ധീകരിച്ചതാണെന്ന് മനസിലായി. ജീവിതത്തില്‍ ആകെ രണ്ടോമൂന്നോ കഥകള്‍മാത്രം എഴുതിയിട്ടുള്ള ടീനേജറുടെ വിഷമം എത്രത്തോളമുണ്ടെന്ന് ആലോചിച്ചുനോക്കു. മനോരമ ഓഫീസില്‍ കയറിച്ചെല്ലാനുള്ള തന്റേടമൊന്നും അന്നില്ലായിരുന്നതുകൊണ്ട് മൈക്കിളുമായി വിഷമം പങ്കുവെയ്ക്കാന്‍ മാത്രമേ സാധിച്ചുള്ളു.

അടുത്തകാലത്ത് എന്റെപുസ്തകം പ്രസിദ്ധീകരിക്കാന്‍ എസ് പി സി എസ്സില്‍ പോയപ്പോള്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ ഓഫീസിലും കയറി. പണ്ട് എനിക്കുണ്ടായ ദുരനുഭവം പറഞ്ഞപ്പോള്‍ എന്റെകഥ മോഷ്ടിച്ചവ്യക്തി അവിടെ സബ് എഡിറ്റര്‍ അല്ലായിരുന്നു എന്നറിഞ്ഞു. തന്നെയുമല്ല തങ്ങളുടെ ജീവനക്കാരുടെ കൃതികള്‍ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാറില്ലെന്നും പറഞ്ഞു. മോഷണംപോലെ കള്ളംപറച്ചിലും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നല്ലേ അനുമാനിക്കേണ്ടത്. പ്രസ്തുത വ്യക്തി ജീവിച്ചിരിപ്പില്ലാത്തതിനാല്‍ പേര് വെളിപ്പടുത്തുന്നില്ല.

ദീപ നിശാന്ത് ഒരുയുവകവിയുടെ കവിത മോഷ്ടിച്ചതാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. കോളജ് അധ്യാപികയും കേരളത്തില്‍മൊത്തം അറിയപ്പെടുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍ അവര്‍ക്ക് വേറൊരാളുടെ കവിത പ്രസിദ്ധീകരിച്ച് ആളാകേണ്ട കാര്യമില്ല. അല്ലാതെതന്നെ സാഹിത്യരംഗത്ത് സ്വന്തമായി മേല്‍വിലാസമുള്ള വ്യക്തിയാണ് ദീപ നശാന്ത്. ആരോ അവരെ കുടുക്കിയതാണെന്ന് വ്യക്തം. ഇനിയെങ്കിലും ദുഷ്ടമൃഗങ്ങളുടെ കുരുക്കില്‍ അകപ്പെടാതിരിക്കാന്‍ ദീപ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സാം നിലമ്പള്ളില്‍
samnilampallil@gmail.com.
Join WhatsApp News
വിദ്യാധരൻ 2018-12-05 00:30:26
ഒരിക്കൽ കള്ള'നായ'വൻ 
മരിക്കും വരെ കള്ളൻ
നാലക്ഷരം കൂട്ടി കുറി-
ക്കാനറിയാത്തോർ
നാളത്തെ സാഹിത്യകാരൻ 
കാശുകൊടുത്തും 
മോഷ്ടിച്ചെടുത്തും 
നേടുന്നു പൊന്നാട ഫലകങ്ങൾ 
പോകുന്നിടയ്ക്കിടെ 
നാട്ടിലേക്കവർ 
പെട്ടെന്ന് തിരിക വരുന്നു 
അഞ്ചാറ് പുസ്തകവുമായി 
നോവൽ ചെറുകഥ
കവിത ഖണ്ഢ കാവ്യം 
ഇന്നേവരെ കേട്ടിട്ടിലല്ലാത്ത 
അവാർഡുകൾ വേറെയും 
'വർമ്മ' യും ആയില്യം 
കുഞ്ചനും തുഞ്ചനും 
വച്ചുള്ളവർഡുകൾ വേറെയും
നാണമില്ലാത്തിവരുടെ 
ആസനത്തിൽ മുളക്കും ആലവർക്ക്   
തണലായി മാറുന്നു നിറുത്തുന്നു ഞാൻ  
Ninan Mathulla 2018-12-05 10:03:26
Honesty is the best policy. Vidhyadharan quoted the two lines of Ullur and did not give credit to the poet. Although it was given under inverted commas many will miss that and think the lines written by Vidhyadaran. Besides he put knife on the lines to misrepresent it distorting the original meaning of the poem. The actual lines are

"Namikkiluyara nadukil thinnam, nalkukil nedidam
namukku name panivathu naakam narakavum athupole. (not orupole)

See how the meaning distorted when Vidhyadharan quoted it by taking just one line out of it.

It is better that Vidhyadharan apologise for it, and not use this column for propaganda.
വിദ്യാധരൻ 2018-12-05 12:26:35
നൈനാൻ മാത്തുള്ളയ്ക്ക് 

കള്ളനായെന്നെ  കാണിക്കുവാൻ വണ്ണമിങ്ങ്  
കള്ളത്തരം ഒന്നും  ഞാൻ ച്യ്തിട്ടില്ല 
ആരാണതിന്റെ  കർത്താവെന്നത് 
നേരായെനിക്കറിയില്ലായിരുന്നു
അതുകൊണ്ടാണതിന്  ഞാനിട്ടത്  
അത് വെളിവാക്കും ഉദ്ധരണി ചിഹ്നമങ്ങ്  
ഉദ്ധരണി ചിഹ്നം കാണ്ടാലൽപ്പം
ബുദ്ധിയുള്ളോർക്ക് കാര്യം   മനസിലാകും, 
ആരോ ചിന്തിച്ചെഴുതിയതാണതെന്ന്
ആരെന്നതുദ്ധരിച്ചോനറി യില്ലയെന്ന്.  
എന്നാലും നന്ദി മാത്തുള്ളക്കേകുന്നു
ചൊന്നതാരാണ കവി എന്നതിന് 
സത്യത്തെ വളച്ചൊടിച്ചത് ഞാനല്ല 
സത്യമായത് നിങ്ങൾ തന്നെ 
കണ്ണുണ്ടായാൽ പോരാ മാത്തുള്ളെയുൾ 
കണ്ണു തുറന്നു സത്യം  കണ്ടിടേണം 
തെറ്റ് ചയ്യുകിൽ മാപ്പു പറയുവാൻ 
ഒട്ടും മടിയില്ലെനിക്കെന്നങ്ങറിഞ്ഞിടേണം  
തെറ്റ് ധാരണ നിങ്ങൾക്ക് പാറ്റിയതിൽ
ഒട്ടും നീരസം എനിക്കില്ല ഞാനത്   ക്ഷമിച്ചിടുന്നു  

നന്ദി ഒരിക്കൽ കൂടി 
 
"നമിക്കിലുയരാം നടുകിൽ തിന്നാം
നൽകുകിൽ നേടിടാം
നമ്മുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ" (ഉള്ളൂർ )  
follower fo Jesus 2018-12-05 16:57:35
മാത്തുള്ള വടി കൊടുത്ത് അടി വാങ്ങിക്കുകയാണ്.  ഇൻവെർട്ടഡ് കോമ കണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി അത് വിദ്യാധരന്റെ അല്ലെന്ന് .  എന്നാലും വളച്ചൊടിച്ചത് വിദ്യാധരന്റെ തലേൽ വയ്ക്കാൻ നോക്കി. അതും നടന്നുമില്ല  ഞങ്ങളെപ്പോലുള്ള  ക്രിസ്ത്യാനികളുടെ പേരും ചീത്തയാക്കി. 
മാത്തുള്ള യുടെ സുഹുര്‍ത്ത് 2018-12-05 19:10:15
ഇദേഹം വളരെ പാവം മനുഷനാ,
ആരെയും ദ്രോഹിക്കില്ല , നിങ്ങള്‍ പണ്ഡിതര്‍ അദേഹത്തെ വെറുതെ വിടു.
അങ്ങേര്‍ക്കും ഇല്ലേ അല്പം ഷൈന്‍ ചെയ്യണം എന്ന്.
വിട്ടുപിടി വിധ്യധര  അങ്ങേര്‍ കുരക്കട്ടെ 
നിങ്ങള്ക്ക് വേറെ എന്തെല്ലാം പണി ഉണ്ട്

Nonreligious 2018-12-05 20:18:50
വിദ്യാധരനെ കൊണ്ട് ക്ഷമ ചോദിപ്പിച്ച് ഒന്ന് ഷൈൻ ചെയ്യാമെന്ന് വിചാരിച്ചപ്പോൾ വിദ്യാധരൻ മാത്തുള്ളക്ക് പണി കൊടുത്തു 
"തെറ്റ് ചയ്യുകിൽ മാപ്പു പറയുവാൻ 
ഒട്ടും മടിയില്ലെനിക്കെന്നങ്ങറിഞ്ഞിടേണം  
തെറ്റ് ധാരണ നിങ്ങൾക്ക് പാറ്റിയതിൽ
ഒട്ടും നീരസം എനിക്കില്ല ഞാനത്   ക്ഷമിച്ചിടുന്നു" ഇങ്ങേരുടെ കുരുട്ട് ബുദ്ധിയാണ് സാം നിലംപള്ളിയുടെ ലേഖനത്തിന്റ അടിയിൽ കൊണ്ട് കമന്റിട്ട് വിദ്യധരനെ ഒതുക്കാൻ നോക്കുന്നത് - വിദ്യാധരൻ ഇല്ലാത്ത പ്രതികരണ കോളം വായിക്കാൻ ഒരു രസവുമില്ല .   

Ninan Mathulla 2018-12-05 22:29:34

From all the responses here I see that my comment has some effect as it pricked some deep in their heart. It is possible that the same person can is writing comments under different name. Some must be back scratching to show solidarity with Vidhyadharan to comfort him. Looks like some felt that I am shining. If it was for shining I could have used different languages, and also fill the comment column with comments. I appear here rare only nowadays. That does not mean I am not watching. I wrote here with clear understanding only.

 

It is very difficult for people generally to say the word ‘sorry’ including me. Where I could say a word ‘sorry’ I might spend a lot of time and energy creating words or spitting out words to defend myself as Vidhyadharan did here (I am at fault because I misunderstood Vidhyadharan). Now Vidhyadharan has two options- either say sorry or change name as he admitted that he was ignorant. These two lines of Ullur were posted here several times in the past. Ignorance is not an excuse in any human court here on Earth. The place where ignorance is not considered against you is in God’s court as God does not consider your ignorance against you according to Bible.

വിദ്യാധരൻ 2018-12-05 23:25:04
'അജ്ഞ സുഖമാരാദ്ധ്യ
സുഖതരമാരാദ്ധ്യതേ വിശേഷജ്ഞ
ജ്ഞാനലവ ദുർവ്വിദദ്ധം 
ബ്രഹ്മാപി നരം  ന രജ്ഞയതി' (ഭർത്തൃഹരി -നീതിശതകം )

അറിവില്ലാത്തവൻ എളുപ്പത്തിൽ ആരാഢ്യനാവുന്നു. കാര്യം മനസ്സിലാക്കുന്നു . വിശേഷജ്ഞാനമുള്ളവൻ  അതിലും എളുപ്പം കാര്യങ്ങൾ ഗ്രഹിക്കുന്നു .എന്നാൽ അല്പജ്ഞാനം കൊണ്ട് അഹങ്കരിക്കുന്നവനെ ബ്രഹ്മാവിനുപോലും അനുരജ്ഞിപ്പിക്കാൻ കഴിയുകയില്ല  
 
Wrestling 2018-12-06 07:58:53
Never wrestle with a pig. You both get dirty and the pig likes it. 
--Bernard Shaw
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക