Image

പണത്തട്ടിപ്പ്‌ കേസില്‍ അന്‍വര്‍ എംഎല്‍എയ്‌ക്ക്‌ വീണ്ടും തിരിച്ചടി

Published on 05 December, 2018
പണത്തട്ടിപ്പ്‌ കേസില്‍ അന്‍വര്‍ എംഎല്‍എയ്‌ക്ക്‌  വീണ്ടും തിരിച്ചടി

കൊച്ചി : പണത്തട്ടിപ്പ്‌ കേസില്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്‌ വീണ്ടും തിരിച്ചടി. കേസില്‍ ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിന്‌ എതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ ഉത്തരവിനെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജിയാണ്‌ തള്ളിയത്‌.

പുനഃപരിശോധന നടത്തുന്നതിനുള്ള കാരണങ്ങള്‍ ഹര്‍ജിയില്‍ ഇല്ലെന്നാണ്‌ കോടതി അറിയിച്ചത്‌. കര്‍ണാടകയില്‍ ക്രഷര്‍ യൂണിറ്റില്‍ ബിസിനസ്‌ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌തു അന്‍വര്‍ പ്രവാസി വ്യവസായിയുടെ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. കേസ്‌ ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക