Image

രാത്രി കാലങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ ലിഫ്‌റ്റ്‌ കൊടുക്കുന്നതിന്‌ മുന്‍പ്‌ ശ്രദ്ധിക്കുക

Published on 05 December, 2018
രാത്രി കാലങ്ങളില്‍ സ്‌ത്രീകള്‍ക്ക്‌ ലിഫ്‌റ്റ്‌ കൊടുക്കുന്നതിന്‌ മുന്‍പ്‌   ശ്രദ്ധിക്കുക

ചെന്നൈ:രാത്രി കാലങ്ങളില്‍ സ്‌ത്രീകള്‍വാഹനങ്ങള്‍ക്ക്‌ ലിഫ്‌റ്റ്‌ ചോദിച്ചാല്‍ സൂക്ഷിക്കുക. ഇത്തരത്തില്‍ ലിഫ്‌റ്റ്‌ ചോദിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതയാണ്‌ റിപ്പോര്‍ട്ട്‌.  ചെന്നൈയില്‍ ഇത്തരത്തിലുള്ള ഒരു സംഘം പോലീസ്‌ പിടിയിലായി.

ഒറ്റയ്‌ക്ക്‌ കാറോടിച്ച്‌ വരുന്നവരെ കാത്താണ്‌ അക്രമി സംഘം കെണിയൊരുക്കി കാത്ത്‌ നില്‍ക്കുന്നത്‌.സ്‌ത്രീകള്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ വാഹനം തടഞ്ഞ്‌ നിര്‍ത്തുകയും കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന അക്രമി സംഘം കത്തികാട്ടി യാത്രക്കാരുടെ സ്വര്‍ണാഭരണമടക്കം കവരുന്നതാണ്‌ ഈ സംഘത്തിന്റെ രീതി.

കഴിഞ്ഞ തിങ്കളാഴ്‌ച കാറില്‍ വരികയായിരുന്ന വിശ്വനാഥന്‍ എന്നയാള്‍ക്ക്‌ സ്വര്‍ണമാലയും മോതിരവും ഇങ്ങനെ നഷ്ടമായി.

വിവരമറിഞ്ഞ പൊലീസ്‌ സംഭവ സ്ഥലത്തെത്തുകയും റോഡില്‍ അടുത്ത വാഹനം കാത്തുനില്‍ക്കുകയായിരുന്ന രണ്ട്‌ സ്‌ത്രീകളടക്കം നാല്‌ പേരെ പിടികൂടുകയും ചെയ്‌തു. ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ്‌ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക