Image

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‌ വലിയ വിമാനങ്ങളുടെ സര്‍വീസ്‌ പുനരാംരംഭിച്ചു

Published on 05 December, 2018
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്‌ വലിയ വിമാനങ്ങളുടെ സര്‍വീസ്‌ പുനരാംരംഭിച്ചു
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ്‌ ഇന്ന്‌ പുനരാംരംഭിച്ചു. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ്‌ ഇന്ന്‌ സര്‍വീസ്‌ ആരംഭിച്ചത്‌.

ഇന്ന്‌ പുലര്‍ച്ചെ 3.10ന്‌ ജിദ്ദയില്‍ നിന്ന്‌ പുറപ്പെട്ട ആദ്യ വിമാനം രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തി. ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന്‌ ഉച്ചക്ക്‌ 12.50 ന്‌ ജിദ്ദയിലേക്ക്‌ പുറപ്പെട്ടു.

ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക്‌ നാല്‌ സര്‍വീസുകളും റിയാദിലേക്ക്‌ മൂന്ന്‌ സര്‍വീസുകളുമാണ്‌ സൗദി എയര്‍ലൈന്‍സ്‌ നടത്തുന്നത്‌. റിയാദിലേക്കുള്ള ആദ്യ സര്‍വീസ്‌ ഡിസംബര്‍ ഏഴിനാണ്‌.

ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക്‌ നാലു സര്‍വീസുകളും റിയാദിലേക്ക്‌ മൂന്ന്‌ സര്‍വ്വീസുകളുമാണ്‌ സൗദി എയര്‍ലെന്‍സ്‌ നടത്തുന്നത്‌. ഞായര്‍, ചൊവ്വ, വെളളി ദിവസങ്ങളിലാണ്‌ നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വീസുകള്‍.

തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദയിലേക്കും സര്‍വീസ്‌ നടത്തും. ഡിസംബര്‍ 5 മുതല്‍ 29 വരെയുള്ള സമയ പട്ടികയാണ്‌ നിലവില്‍ പ്രഖ്യാപിച്ചത്‌. ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തും.

ഇന്ന്‌ രാവിലെ 11ന്‌ കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിന്‌ എയര്‍പോര്‍ട്ട്‌ ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട്‌ നല്‍കി സ്വീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക