Image

കവന്‍ട്രിയില്‍ ചാരിറ്റി ഷോ ഏപ്രില്‍ 28ന്‌

Published on 09 April, 2012
കവന്‍ട്രിയില്‍ ചാരിറ്റി ഷോ ഏപ്രില്‍ 28ന്‌
കവന്‍ട്രി: കലാപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ മാക്‌ അണിയിച്ചൊരുക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ടുള്ള കലാവിരുന്ന്‌ ഏപ്രില്‍ 28ന്‌. കവന്‍ട്രിയിലെ കര്‍ദിനാള്‍ വൈസ്‌മാന്‍ സ്‌കൂളില്‍ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തുടങ്ങുന്ന ഷോ രാത്രി 8 ന്‌ സമാപിക്കും.

കവന്‍ട്രി കേരള കമ്യുണിറ്റിയുടെ കലാവിഭാഗമായ മാക്‌ വിവിധ കലാപരിപാടികളുമായി മൂന്നു മണിക്കൂറിലേറെ ദൈര്‍ഘ്യം വരുന്ന ഷോയാണ്‌ അണിയിച്ചൊരുക്കുന്നത്‌.

ബാലമ സത്രം ഹോളി ഫാമിലി ഹോം ഫോര്‍ ദി നീഡിക്കു വേണ്‌ടിയാണ്‌ മാക്ക്‌ മെഗാ സ്റ്റേജ്‌ ഷോ ഒരുക്കുന്നത്‌. ഷോയുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്‌. 5 പൗണ്‌ടാണ്‌ ഷോയുടെ പ്രവേശന ഫീസ്‌.

കലാസ്വാദനത്തിനുതകുന്ന വ്യത്യസ്‌തമായ പരിപാടികളാണ്‌ എംഎസിസി ഒരുക്കിയിരിക്കുന്നത്‌. നാടകം, കോമഡി സ്‌കിറ്റ്‌, ഓട്ടംതുള്ളല്‍, ഭരതനാട്യം, ഫോക്ക്‌ ഡാന്‍സ്‌, മയിന്‍ ഷോ, കപ്പിള്‍ ഡാന്‍സ്‌, ഗ്രൂപ്പ്‌ ഡാന്‍സ്‌, കുട്ടികളുടെ ഫാഷന്‍ ഷോ എന്നിങ്ങനെ വൈവിധ്യപൂര്‍ണമാണ്‌ പരിപാടികള്‍.

എംസിസി പ്രസിഡന്റ്‌ ബിജു യോഹന്നാനും, സെക്രട്ടറി ബിനോയി തോമസിനും ശക്തമായി പിന്തുണ നല്‍കി കൊണ്‌ട്‌ പ്രോഗ്രാം കോ - ഓര്‍ഡിനേറ്റേഴ്‌സായ റെനിന്‍, ജോഷി അന്തോണി, മിനി ജോയി, ബിന്ദു ബോബി, ടാനിയ എന്നിവര്‍ രംഗത്തുണ്‌ട്‌. മിതമായ നിരക്കില്‍ നാടന്‍ ഭക്ഷണം ലഭിക്കുന്ന ഫുഡ്‌സ്റ്റാള്‍ ഷോയോടനുബന്ധിച്ച്‌ ഒരുക്കിയിട്ടുണ്‌ട്‌. യുകെയിലെ എല്ലാ കലാകാരന്മാരെയും, കലാസ്‌നേഹികളെയും സ്റ്റേജ്‌ ഷോയിലെക്ക്‌ ഭാരവാഹികള്‍ ക്ഷണിച്ചു.

ടിക്കറ്റിനും മറ്റ്‌ വിവരങ്ങള്‍ക്കും: ബിജു യോഹന്നാന്‍ 07888802502, ബിനോയി തോമസ്‌ 07515286258, മിനി ജോയി 07533889235, ബിന്ദു ബോബി 07960876387, റെനിന്‍ കടത്തൂസ്‌ 07877736686, ടാനിയ 07809608694, ജിനു കുര്യാക്കോസ്‌ 07932731224.
കവന്‍ട്രിയില്‍ ചാരിറ്റി ഷോ ഏപ്രില്‍ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക