Image

നടിയെ ആക്രമിച്ച കേസ്‌; അഭിഭാഷകരെ പ്രതിസ്ഥാനത്ത്‌ നിന്ന്‌ ഒഴിവാക്കി

Published on 05 December, 2018
നടിയെ ആക്രമിച്ച കേസ്‌; അഭിഭാഷകരെ പ്രതിസ്ഥാനത്ത്‌ നിന്ന്‌ ഒഴിവാക്കി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകരെ പ്രതിസ്ഥാനത്ത്‌ നിന്ന്‌ ഒഴിവാക്കി. പ്രതീഷ്‌ ചാക്കോ, രാജു ജോസഫ്‌ എന്നിവരെയാണ്‌ കുറ്റപത്രത്തിലെ പ്രതിസ്ഥാനത്ത്‌ നിന്നും നീക്കിയത്‌.

കേസിലെ പ്രധാനതെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ നശിപ്പിച്ച കേസിലായിരുന്നു പൊലീസ്‌ ഇവരെ പ്രതിചേര്‍ത്തത്‌. കേസ്‌ നിലനില്‍ക്കില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്‌.

ഒളിവില്‍ കഴിയവെ കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി അഭിഭാഷകരായ പതീഷ്‌ ചാക്കോ, രാജു ജോസഫ്‌ എന്നിവരെ സമീപിച്ചിരുന്നു. ഇരുവരും നല്‍കിയ നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഫോണ്‍ നശിപ്പിച്ചെന്ന പൊലീസ്‌ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും ഫോണും ഉള്‍പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ്‌ ചാക്കോയെ ഏല്‍പിച്ചിരുന്നുവെന്ന്‌ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

പിന്നീട്‌ നടത്തിയ റെയ്‌ഡില്‍ പ്രതീഷ്‌ ചാക്കോയുടെ ഓഫീസില്‍ നിന്ന്‌ മെമ്മറി കാര്‍ഡ്‌ കണ്ടെടുത്തിരുന്നു. എന്നാല്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ മൊബൈല്‍ ഫോണ്‍ കത്തിച്ചുകളഞ്ഞെന്നായിരുന്നു രാജു ജോസഫ്‌ പൊലീസിന്‌ നല്‍കിയ മൊഴി.
Join WhatsApp News
Tom Abraham 2018-12-05 08:57:06

The material facts reported here indicate these attorneys did receive the memory card. Pulsar Suni gave it. Logically, poor readers need more from High Court release. Are they above suspicion ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക