Image

എസ്‌ രമേശന്‍ നായര്‍ക്ക്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌

Published on 05 December, 2018
എസ്‌ രമേശന്‍ നായര്‍ക്ക്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌

ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ എസ്‌ രമേശന്‍ നായര്‍ക്ക്‌ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌. 'ഗുരു പൗര്‍ണമി' എന്ന കൃതിക്കാണ്‌ പുരസ്‌കാരം. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും ദര്‍ശനങ്ങളും ആധാരമാക്കിയാണ്‌ 'ഗുരുപൗര്‍ണമി' കാവ്യസമാഹാരം രചിച്ചത്‌. സി.രാധാകൃഷ്‌ണന്‍, എം.മുകുന്ദന്‍, ഡോ.എം.എം.ബഷീര്‍ എന്നിവരായിരുന്നു മലയാളത്തില്‍ നിന്നുള്ള ജൂറി അംഗങ്ങള്‍.

7 കാവ്യസമാഹാരങ്ങള്‍ക്കും 6 നോവലുകള്‍ക്കും 6 ചെറുകഥകള്‍ക്കും 3 സാഹിത്യവിമര്‍ശന ഗ്രന്ഥങ്ങള്‍ക്കും 2 ലേഖന സമാഹാരങ്ങള്‍ക്കുമാണ്‌ ഇക്കുറി പുരസ്‌കാരം. ഇംഗ്ലീഷ്‌ ഭാഷയിലെ പുരസ്‌കാരം മലയാളിയായ അനീസ്‌ സലീമിനാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക